പുരി രഥയാത്ര ഇന്ന് : സുപ്രീം കോടതി നിര്‍ദ്ദേശത്തില്‍ സുരക്ഷയൊരുക്കി ഒഡീഷ സര്‍ക്കാര്‍
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുരി രഥയാത്ര ഇന്ന് : സുപ്രീം കോടതി നിര്‍ദ്ദേശത്തില്‍ സുരക്ഷയൊരുക്കി ഒഡീഷ സര്‍ക്കാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2020, 10:21 am IST
FacebookTwitterWhatsAppTelegram

കട്ടക്: വിശ്വപ്രസിദ്ധമായ പുരീ ജനന്നാഥ ക്ഷേത്രത്തിലെ രഥയാത്ര ഇന്ന് നടക്കും. ഏറെ നിയമപോരാട്ടങ്ങള്‍ക്ക് ശേഷമാണ് സുപ്രീംകോടതി രഥയാത്രയ്‌ക്ക് അനുമതി നല്‍കിയത്. പൊതുജനപങ്കാളിത്തം വിലക്കിയ പശ്ചാത്തലത്തിലാണ് രഥയാത്ര നടക്കുന്നത്. രഥങ്ങള്‍ ക്ഷേത്രനഗരം പ്രദക്ഷിണം വയക്കുന്നതിനുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുങ്ങിയതായി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പറഞ്ഞു.

പുരീ ജനന്നാഥ ക്ഷേത്രത്തിലെ മൂന്ന് കൂറ്റന്‍ രഥങ്ങളുടെ പ്രദക്ഷിണത്തിന്  കഴിഞ്ഞ 18നാണ് സുപ്രീംകോടതി അനുമതി നിഷേധിച്ചത്. പത്തുലക്ഷത്തിലധികം ഭക്തന്മാര്‍ ഒരുമിച്ചെ ത്തുന്ന പരിപാടി കൊറോണ വ്യാപനം മുന്നില്‍ കണ്ടാണ് കോടതി തടഞ്ഞത്. എന്നാല്‍ പുരി രാജകുടുംബം ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ രഥയാത്ര നിയന്ത്രണങ്ങളോടെ നടത്താന്‍ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡേയുടെ ബഞ്ച് രഥയാത്രയ്‌ക്ക് അനുമതി നല്‍കിയത്.

ഒന്‍പത് ദിവസത്തെ ഉത്സവം പൊതുജനപങ്കാളിത്തം പരമാവധി കുറക്കാനാണ് സംസ്ഥാനസര്‍ക്കാര്‍ തയ്യാറെടുപ്പുകള്‍ നടത്തിയിരിക്കുന്നത്. പുരി നഗരത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചാണ് നടപടി. ആകെ 500 പേര്‍ക്കാണ് രഥം വലിക്കാനുള്ള അനുമതിയുള്ളത്.
രഥയാത്ര നടത്താനുള്ള പ്രത്യേക സംഘങ്ങള്‍ക്കും ക്ഷേത്രത്തിലെ ആചാരങ്ങള്‍ നടത്താനുള്ള പുജാരിമാര്‍ക്കും ക്ഷേത്ര ട്രസ്റ്റ് അംഗങ്ങള്‍ക്കും മാത്രമാണ് പ്രവേശനമുള്ളത്. പൊതു ജനത്തിന് സ്വന്തം വീടുകളില്‍ നിന്നുകൊണ്ട് ജഗന്നാഥനെ വണങ്ങാനാണ് അനുമതിയുള്ളത്.

12-ാം നൂറ്റാണ്ടില്‍ സ്ഥാപിച്ച ക്ഷേത്രത്തില്‍ ഭഗവാന്‍ ജഗന്നാഥന്‍, സഹോദരങ്ങളായ ബലഭദ്രന്‍, സുബദ്ര എന്നിവര്‍ അച്ഛന്റെ സഹോദരിയുടെ വീടായ ഗുണ്ടീച്ച ക്ഷേത്രത്തിലേക്കുള്ള രണ്ടര കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്നതുമായി ബന്ധപ്പെട്ടാണ് രഥയാത്ര എന്ന ആചാരം ആഘോഷത്തോടെ നടക്കുന്നത്. എല്ലാവര്‍ഷവും രഥംവലിക്കുന്നതിനുള്ള വലിയ വടം പിടിക്കാന്‍ ഭക്തര്‍ ആവേശത്തോടെയാണ് എത്താറുള്ളത്.

Tags: PURI TEMPLE
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies