ഐ.സി.സി എലീറ്റ് അമ്പയര്‍ പാനലിലേക്ക് നിതിന്‍ മേനോന്‍: യോഗ്യത ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ അമ്പയര്‍
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐ.സി.സി എലീറ്റ് അമ്പയര്‍ പാനലിലേക്ക് നിതിന്‍ മേനോന്‍: യോഗ്യത ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ അമ്പയര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2020, 01:13 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍ എലീറ്റ് പാനലിലേക്ക് യോഗ്യത നേടി ഇന്ത്യന്‍ അമ്പയര്‍. നിതിന്‍ മോനോനാണ് ഐ.സി.സി പാനലിലേക്ക് യോഗ്യത നേടിയിരിക്കുന്നത്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഈ സ്ഥാനത്തേക്ക് എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ അമ്പയറെന്ന നേട്ടവും ഇന്ത്യന്‍ അമ്പയര്‍ക്കുണ്ട്.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും അന്താരാഷ്‌ട്ര അമ്പയറെന്ന നിലയില്‍ ഏറെ പ്രസിദ്ധനായ ശ്രീനിവാസ് വെങ്കിട്ടരാഘവനും സുന്ദരം രവിയ്‌ക്കും ശേഷം എലീറ്റ് പാനലിലെത്തുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാണ് 36 കാരനായ നിതിന്‍. നിതിന്റെ അച്ഛന്‍ നരേന്ദ്ര മേനോനും മുന്‍ അന്താരാഷ്‌ട്ര ക്രിക്കറ്റ് അമ്പയറായിരുന്നു. മൂന്നു ടെസ്റ്റുകളും 24 ഏകദിനങ്ങളും 16 ടി20 മത്സരങ്ങളും നിതിന്‍ ഇതുവരെ നിയന്ത്രിച്ചു കഴിഞ്ഞു.

എലീറ്റ് പാനലില്‍ ഉള്ള അമ്പയര്‍മാര്‍ക്കാണ് ലോകകപ്പ് ഫൈനല്‍ മത്‌സരങ്ങള്‍ , ആഷസ് പരമ്പര എന്നിവയില്‍ പങ്കെടുക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുക. അടുത്ത ആഷസിലേക്ക് നിതിന് അവസരം കിട്ടുമെന്നാണ് കരുതുന്നത്. മുന്‍ ഐ.സി.സി ജനറല്‍ മാനേജര്‍ ജോഫ് അലര്‍ഡൈസ്, മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ചരേക്കര്‍, മാച്ച് റഫറി രഞ്ജന്‍ മധുഗലെ, മുന്‍ ബാറ്റ്‌സ്മാന്‍ ഡേവിഡ് ബൂണ്‍ എന്നിവരുടെ പാനലാണ് നിതിനെ തിരഞ്ഞെടുത്തത്.

Tags: icc
Share
Tweet
SendShare

More News from this section

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

Latest News

‘ജനാധിപത്യത്തിന്റെ മാതാവ് ഇന്ത്യ’; രാജ്യത്തിന്റെ വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കൗൺസിലിങ് കേന്ദ്രത്തിൽനിന്ന് മടങ്ങിയത് ആരോടും പറയാതെ; പയ്യന്നൂരിൽ പ്രതിശ്രുത വധുവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

കാപ്പ കേസിന് പിന്നിൽ വി.കെ. പ്രശാന്തിന്റെ മുൻവൈരാഗ്യം; ഭാര്യയെയും മകനെയും ഉപദ്രവിച്ചപ്പോഴാണ് പ്രതികരിക്കേണ്ടിവന്നത്; ജയിലിൽ നേരിട്ടത് കൊടിയ പീഡനം: ആർ. സുഗതൻ

തിരുനക്കര ക്ഷേത്രത്തില്‍ തേങ്ങയുടയ്‌ക്കാന്‍ നല്‍കിയ 40 രൂപ പോയത് സ്വകാര്യ അക്കൗണ്ടിലേക്ക്; ജീവനക്കാരനെ ചുമതലയില്‍നിന്ന് മാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ഭക്തര്‍

96 ശതമാനം മുസ്ലീങ്ങളുള്ള അസർബൈജാനിൽ സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു;  വിദ്യാർഥിനികൾക്കും അധ്യാപികമാർക്കും ബാധകം

ഗാന്ധിനഗർ കോർപ്പറേഷനിൽ ബിജെപിയുടെ തേരോട്ടം; 44ൽ 38 സീറ്റുകൾ, കോൺഗ്രസിന് കേവലം അഞ്ച്, എഎപിക്ക് വട്ടപൂജ്യം

തിരുവനന്തപുരം ആക്കുളത്ത് വൻ മണ്ണിടിച്ചിൽ; 75-ലേറെ കുടുംബങ്ങൾ താമസിക്കുന്ന ഫ്ലാറ്റിന് സമീപം റോഡ് ഇടിഞ്ഞുതാഴ്ന്നു

ജെൻസി പ്രക്ഷോഭങ്ങൾ ജിഹാദികൾ ഹൈജാക്ക് ചെയ്യാം; ബംഗ്ലാദേശിലെ അനുഭവം ഏറ്റവും വലിയ പാഠം; ജാഗ്രത വേണമെന്ന് തസ്ലീമ നസ്റിൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies