ശരീരഭാരം കൂടുന്നു, വ്യായാമത്തിനു പോകാന്‍ സമയമില്ല...! ; ഭക്ഷണം കഴിച്ചു തടി കുറയ്ക്കാൻ നിങ്ങൾ തയ്യാറാണോ ?
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ശരീരഭാരം കൂടുന്നു, വ്യായാമത്തിനു പോകാന്‍ സമയമില്ല…! ; ഭക്ഷണം കഴിച്ചു തടി കുറയ്‌ക്കാൻ നിങ്ങൾ തയ്യാറാണോ ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2020, 04:11 pm IST
Facebook
Twitter
WhatsAppTelegram

ഭക്ഷണം ഇഷ്ടപ്പെടുന്നവരുടെയും നന്നായി ഭക്ഷണം കഴിക്കുന്നവരുടെയും പരാതിയാണ് ശരീരഭാരം കൂടുന്നു എന്നത്. വ്യായാമത്തിനു പോകാന്‍ സമയമില്ല; എന്നാല്‍ ഭക്ഷണം കുറയ്‌ക്കാന്‍ കഴിയുമോ എന്ന് ചോദിച്ചാല്‍ അത് പറ്റില്ലതാനും. ഇത്തരക്കാര്‍ക്ക് ആശ്വാസമായി ഒരു ഡയറ്റ് പ്ലാന്‍ ഉണ്ട്. അത് എന്താ എന്നല്ലേ…??? അതാണ് ‘കീറ്റോ ഡയറ്റ്’.

ഹോളിവുഡിലെയും ബോളിവുഡിലെയും പ്രമുഖ താരങ്ങളെല്ലാം പരീക്ഷിച്ചു വിജയം കൈവരിച്ചതാണ് കീറ്റോജെനിക് ഡയറ്റ്. മിതമായ അളവിൽ പ്രോട്ടീനുകളും വളരെ കുറച്ച് കാർബോഹൈഡ്രേറ്റും കൊഴുപ്പു കൂടിയ ഭക്ഷണത്തോടൊപ്പം കഴിക്കുകയാണ് ഈ ഡയറ്റിൽ ചെയ്യുന്നത്.

ചുരുക്കത്തിൽ പറഞ്ഞാൽ ശരീരഭാരം കുറയ്‌ക്കാന്‍ പട്ടിണി കിടക്കാതെ ഭക്ഷണം കഴിച്ചു തന്നെ മെലിയാം. അമിതമായ ശരീരഭാരം ഉള്ളവര്‍ക്ക് ഇത് പരീക്ഷിക്കാം. പെട്ടെന്ന് തടി കുറയുവാന്‍ ഏറ്റവും നല്ലതാണു കീറ്റോ ഡയറ്റ്. പ്രോട്ടീനിന്റെ അളവും കാര്‍ബോഹൈഡ്രേറ്റസിന്റെ അളവും കുറച്ചു കൊഴുപ്പിനെ കൂട്ടി ഭക്ഷണം കഴിക്കുന്ന വിധമാണ് കീറ്റോ ഡയറ്റില്‍ ഉള്ളത്.

കീറ്റോ ഡയറ്റില്‍ പഞ്ചസാരയ്‌ക്കുപകരം കൊഴുപ്പിനെ വേഗം എരിച്ചുകളയപ്പെടുകയാണ് ചെയുന്നത്. അതുകൊണ്ട് തന്നെ ശരീരഭാരം വേഗം കുറയുവാന്‍ വഴിയൊരുക്കുന്നു. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അന്നജത്തിന് പകരം കൊഴുപ്പിനെ ഉപയോഗിക്കുന്നു.

ശരീരത്തില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ കുറയുമ്പോള്‍ കീറ്റോണ്‍സുകള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു.ശരീരത്തിലെ കരളിലുള്ള കൊഴുപ്പില്‍ നിന്നുമാണ് കീറ്റോണ്‍സുകള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്.

തലച്ചോറിനെ ഉഷാറാക്കുവാന്‍ ഗ്ലൂക്കോസ് വേണം അല്ലെങ്കില്‍ പകരം കീറ്റോണ്‍സ് ഉല്‍പ്പാദിപ്പിക്കപ്പെടണം. ശരീരത്തില്‍ ഇന്‍സുലിന്റെ അളവ് ക്രമാതീതമായി കുറയുന്നതിനാല്‍ ശരീര ഭാരം വേഗം കുറയുന്നു. ശരീര ഭാരം കുറയ്‌ക്കാനായി പഞ്ചസാര ഒഴിവാക്കണം എന്ന് പറയുന്നതിന്റെ കാരണം ഇതാണ്. കീറ്റോ ഡയറ്റ് പിന്തുടരുന്നവര്‍ക്ക് വിശപ്പിന്റെ അളവ് കുറവായിരിക്കുകയും എന്നാല്‍ ഊര്‍ജം നന്നായി ഉണ്ടാകുകയും ചെയുന്നു. അതേസമയം ഡയബറ്റിക്, കൊളെസ്‌ട്രോള്‍ എന്നിവ ഉള്ളവരും ഗര്‍ഭിണികളും ഇത് പരീക്ഷിക്കരുതെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

എന്നാൽ കീറ്റോ ഡയറ്റ് പിന്തുടരുന്നത് വളരെ വിരസവും മടുപ്പിക്കുന്നതുമാണ്. അതുകൊണ്ടു തന്നെ ചാക്രിക കീറ്റോ ഡയറ്റ് (Cyclic keto diet) പിന്തുടരുന്നത് ആവും നല്ലത്. ഇത് പ്രധാന പോഷകങ്ങളൊന്നും നഷ്ടപ്പെടാതിരിക്കാൻ സഹായിക്കും. രണ്ടോ മൂന്നോ മാസം തുടർച്ചയായി അന്നജം ശരീരത്തിലെത്തിക്കാതിരിക്കുന്നത് ഉദരപ്രശ്നങ്ങൾക്കും കാരണമാകാനും ഇടയുണ്ട്. സൈക്ലിക് കീറ്റോയിൽ അഞ്ചുദീവസം അന്നജം ഒഴിവാക്കുക. തുടർന്ന് രണ്ടു ദിവസം അന്നജം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.കീറ്റോ ഡയറ്റുമായി പൊരുത്തപ്പെട്ടു കഴിഞ്ഞാൽ അതു നിങ്ങളുടെ ജീവിതശൈലിയെ മാറ്റി മറിക്കും പിന്നീട് അതു പിന്തുടരുക വളരെ എളുപ്പമാകും.

കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഭക്ഷണങ്ങള്‍

പ്രകൃതിദത്തമായ കൊഴുപ്പുകളും മിതമായ അളവില്‍ മത്സവും കഴിക്കാം. വെണ്ണ, നെയ്യ്, വെളിച്ചെണ്ണ, ഒലിവോയില്‍ ഇവയും കഴിക്കാം. ബീഫ്, മട്ടണ്‍, മീന്‍, മുട്ട, നാടന്‍ കോഴി എന്നിവയും കഴിക്കാം.

കീറ്റോ ഡയറ്റില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ഓട്ട്‌സ്, അരി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങള്‍, കപ്പ, ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, ബീറ്റ്‌റൂട്ട് തുടങ്ങിയ കിഴങ്ങു വര്‍ഗ്ഗങ്ങള്‍, മധുര പലഹാരങ്ങള്‍, പഞ്ചസാര എന്നിവ മുഴുവനായും ഒഴിവാക്കണം.

Tags: foodHealthdiet
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies