കോട്ടയം: ജില്ലയില്‍ ഇന്ന് 14 പേര്‍ക്ക് കൂടി കൊറോണ. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ടു പേര് വിദേശ രാജ്യങ്ങളില്‍നിന്നും ആറു പേര് മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരില്‍ മൂന്നു പേര് മാത്രമാണ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നത്. വിദേശത്ത് രോഗബാധ സ്ഥിരീകരിച്ച് രോഗമുക്തി നേടി നാട്ടിലെത്തിയ ഒരാള്‍ക്കും ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
കുവൈറ്റില്‍നിന്ന് ജൂണ്‍ 19 ന് എത്തിയ തെള്ളകം സ്വദേശിനി, ജൂണ്‍ 20 ന് ഷാര്‍ജയില്‍ നിന്നെത്തിയ മാടപ്പള്ളി സ്വദേശി, ഒമാനില്‍ നിന്ന് ജൂണ്‍ 25 ന് എത്തിയ വാഴപ്പള്ളി സ്വദേശി, യു.എ.ഇയില്‍ നിന്ന് ജൂണ്‍ 30 ന് എത്തിയ കാട്ടാമ്പാക്ക് സ്വദേശി, ജൂണ്‍ 30 ന് അബുദാബിയില്‍ നിന്നെത്തിയ ചങ്ങനാശേരി സ്വദേശി, ഷാര്‍ജയില്‍ നിന്ന് ജൂണ്‍ 30 ന് എത്തിയ കങ്ങഴ സ്വദേശി, അബുദാബിയില്‍ നിന്ന് ജൂണ്‍ 30 ന് എത്തി കളമശേരിയിലെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ഈരാറ്റുപേട്ട സ്വദേശി, മംഗലാപുരത്തുനിന്ന് ജൂണ്‍ 28 ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന തിരുവാര്‍പ്പ് സ്വദേശി, മെയ് 24 ന് പൂനെയില്‍ നിന്നെത്തിയ അയര്‍കുന്നം സ്വദേശി, ജൂണ്‍ 18 ന് അഹമ്മദാബാദില്‍ നിന്നെത്തിയ ജാര്‍ഖണ്ഡ് സ്വദേശി, ജൂണ്‍ 24 ന് തമിഴ്നാട്ടില്‍ നിന്നെത്തിയ മരങ്ങാട്ടുപിള്ളി സ്വദേശി എന്നിവര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. മുംബൈയില്‍ നിന്ന് ജൂണ്‍ ആറിന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന പാറത്തോട് സ്വദേശിനി, ജൂണ്‍ 19 ന് ഡല്‍ഹിയില്‍ നിന്നെത്തിയ കാരാപ്പുഴ സ്വദേശി, ഡല്‍ഹിയില്‍ നിന്ന് ജൂണ്‍ 22 ന് എത്തിയ തൃക്കൊടിത്താനം സ്വദേശി എന്നിവര്‍ക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചു.