ഇടുക്കി: ജില്ലയില്‍ ഹണി ട്രാപ്പിലൂടെ തട്ടിപ്പ് നടത്തിയിരുന്ന സംഘം പിടിയില്‍. അടിമാലിയിലെ ഹണി ട്രാപ്പ് സംഘമാണ് പോലീസിന്റെ പിടിയിലായത്. ഹണി ട്രാപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നാലംഗ സംഘത്തെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്.
ബെന്നി മാത്യു, ലതാദേവി, ഷൈജന്‍, മുഹമ്മദ്.ടി.എ എന്നിവരാണ് അറസ്റ്റിലായത്. ഹണി ട്രാപ്പ് സംഘം തട്ടിപ്പ് നടത്തിയത് അഭിഭാഷകന് ബെന്നി മാത്യുവിന്റെ നേതൃത്വത്തിലാണെന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
അടിമാലിയിലെ വ്യാപാരി നല്കിയ പരാതിയിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികള്‍ കൂടുതല്‍ പേരെ ഹണിട്രാപ്പില്‍ കുടുക്കിയെന്ന് പൊലീസ് പറഞ്ഞു. ഇതിനു പിന്നാലെ പ്രതികള്‍ പണം തട്ടിയ ഒരാള്‍ കൂടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.