കഴിഞ്ഞ ഒരു മാസത്തോളോമായി കൊറോണ ബാധിച്ചു ചികിത്സയിൽ ആയിരുന്നു മലയാളി ബഹ്റിനിൽ റോഡിൽ കുഴഞ്ഞു വീണു മരിച്ചു.കായംകുളം സ്വദേശി അഷ്റഫ് മുഹമ്മദ് കുഞ്ഞു ആണ് മരിച്ചത്. 55 വയസായിരുന്നു.പത്തു ദിവസം മുൻപാണ് അഷ്റഫ് മുഹമ്മദ് കുഞ്ഞു കൊറോണ ഭേദമായതിനെത്തുടർന്നു ആശുപത്രി വിട്ടത് . മനാമയിലെ നെയിം ആശുപത്രി സമീപത്തു വച്ചാണ് മരണം സംഭവിച്ചത് . മൃതദേഹം ഇപ്പോൾ സൽമാനിയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്