തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് ഏഴ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍ പൂന്തുറ സ്വദേശി( 33 )വയസ്സ്, പൂന്തുറയിലുള്ള ആസാം സ്വദേശി(22)വയസ്സ്, ഖത്തറില്‍ നിന്നും ജൂണ്‍ 27ന് നെടുമ്പാശ്ശേരിയിലെത്തിയ വക്കം സ്വദേശി (49) വയസ്സ്, പാറശ്ശാല സ്വദേശി (55) വയസ്സ്, ഇയാളുടെ യാത്രാ പശ്ചാത്തലം വ്യക്തല്ല, യു.എ.ഇയില്‍ നിന്നും ജൂണ്‍ 27ന് നെടുമ്പാശ്ശേരിയിലെത്തിയ മരിയനാട് സ്വദേശി (33) വയസ്സ,് ജൂലൈ മൂന്നിന് പാറശ്ശാലയില്‍ രോഗം സ്ഥിരീകരിച്ച 25 വയസുകാരിയുടെ മകന്, സൗദിയില്‍ നിന്നും ജൂലൈ അഞ്ചിന് തിരുവനന്തപുരത്തെത്തിയ കരമന സ്വദേശി .തുടങ്ങിയവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
അതേസമയം ഉറവിടമില്ലാത്ത രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്ടിപ്പിള് തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ ആറുമണി മുതല്‍ ഒരാഴ്ചത്തേയ്ക്കാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.ഈ സാഹചര്യത്തില്‍ നഗരത്തിലേയ്ക്കുള്ള എല്ലാ റോഡുകളും പൂര്‍ണ്ണമായും അടച്ചു നഗരത്തിലുള്ളിലെ ഒരു റോഡിലും വാഹനഗതാഗതം അനുവദിക്കില്ല. അനാവശ്യമായി ആരും പുറത്തിറങ്ങരുത് എന്ന നിര്‍ദേശവും കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടം നല്‍കിയിരുന്നു.