ബ്രാത്വെയിറ്റും ഡോവ്‌റിച്ചും തിളങ്ങി; ഇംഗ്ലണ്ടിനെതിരെ വെസ്റ്റിന്‍ഡീസിന് ലീഡ്. സ്‌കോര്‍: 318; സ്റ്റോക്‌സിന് 4 വിക്കറ്റ്
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ബ്രാത്വെയിറ്റും ഡോവ്‌റിച്ചും തിളങ്ങി; ഇംഗ്ലണ്ടിനെതിരെ വെസ്റ്റിന്‍ഡീസിന് ലീഡ്. സ്‌കോര്‍: 318; സ്റ്റോക്‌സിന് 4 വിക്കറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2020, 09:35 am IST
Facebook
Twitter
WhatsAppTelegram

സതാംപ്ടണ്‍: ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ വെസ്റ്റിന്‍ഡീസിന് 114 റണ്‍സിന്റെ ലീഡ്. ബ്രാത് വെയിറ്റിന്റെ(65)യും ഡോവ്‌റിച്ചിന്റേയും(61) പ്രകടനമാണ് സന്ദര്‍ശകര്‍ക്ക് മുന്‍തൂക്കം നല്‍കിയത്. ഇംഗ്ലണ്ടിന്റെ 204നെതിരെ മധ്യനിരയുടെ മികച്ച ബാറ്റിംഗിലൂടെ നേടിയ 318 റണ്‍സിന് വെസ്റ്റിന്‍ഡീസിന്റെ ആദ്യ ഇന്നിംഗ്‌സ് അവസാനിച്ചു. ബെന്‍ സ്‌റ്റോക്‌സിന്റെ ഓള്‍റൗണ്ട് പ്രകടനമാണ് ഇംഗ്ലീഷ് നിരയെ രക്ഷപെടുത്തിയത്. സ്റ്റോക്‌സ് 49 റണ്‍സിന് 4 വിക്കറ്റ് നേടി. രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടപ്പെടാതെ 15 റണ്‍സ് എന്ന നിലയിലാണ്. ഇനി രണ്ടു ദിവസത്തെ കളിയാണ് ബാക്കിയുള്ളത്.

മൂന്നാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച കരീബിയന്‍സിനായി രണ്ടാം വിക്കറ്റില്‍ ഹോപും ബ്രാത്‌വെയിറ്റും ചേര്‍ന്ന് സ്‌കോര്‍ 100 കടത്തി. 16 റണ്‍സെടുത്തു നില്‍കേ ഹോപിനെ ഡോം ബെസ്സിന്റെ പന്തില്‍ സ്റ്റോക്‌സ് പിടിച്ചുപുറത്താക്കി. തുടര്‍ന്ന് ബ്രാത്‌വെയിറ്റ് ബ്രൂക്‌സുമായി ചേര്‍ന്ന് 40 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഓപ്പണര്‍ ബ്രാത്‌വെയിറ്റ് 184 പന്തുകളെ നേരിട്ട് 65 റണ്‍സാണ് നേടിയത്. വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് കരീബിയന്‍ താരം സ്റ്റോക്‌സിന് ആദ്യവിക്കറ്റ് സമ്മാനിച്ചത്. തുടര്‍ന്നെത്തിയ ചെയ്‌സിനൊപ്പം ബ്രൂക്‌സും സ്‌കോര്‍ ചലിപ്പിച്ചു. സ്‌കോര്‍ 173ല്‍ നില്‍ക്കേ ബ്രൂക്‌സിനെ ആന്‍ഡേഴ്‌സണ്‍ 39 റണ്‍സില്‍ മടക്കി. പിന്നീടെത്തിയ ബ്ലാക്‌വുഡിനെ 12 റണ്‍സില്‍ പുറത്താക്കി ബെസ്സ് തന്റെ രണ്ടാം വിക്കറ്റും നേടി. എന്നാല്‍ ചെയ്‌സിനൊപ്പം ചേര്‍ന്ന ഡോവ്‌റിച് തന്റെ മികച്ച അര്‍ദ്ധസെഞ്ച്വറി നേട്ടത്തോടെ സ്‌കോര്‍ 200 കടത്തി. 181 പന്തില്‍ 61 റണ്‍സ് നേടി നില്‍കേ സ്‌റ്റോക്‌സിന്റെ പന്തിലാണ് ഡോവ്‌റിച്ച് പുറത്തായത്. തുടര്‍ന്ന് വാലറ്റത്തെ രണ്ടു പേരെക്കൂടി സ്‌റ്റോക്‌സ് പുറത്താക്കിയതോടെ കരീബിയന്‍ സ്‌കോര്‍ 318ല്‍ ഒതുങ്ങി. ഹോള്‍ഡര്‍(5),ജോസെഫ്(18), ഗബ്രിയേല്‍(4) എന്നിവരാണ് പുറത്തായ താരങ്ങള്‍. കീമര്‍ റോച്ച് ഒരു റണ്‍സുമായി പുറത്താകാതെ നിന്നു.

ഇംഗ്ലണ്ടിനായി ആദ്യ ടെസ്റ്റിലെ നായക സ്ഥാനം ഏറ്റെടുക്കേണ്ടി വന്ന സ്റ്റോക്‌സ് ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയത് ആതിഥേയര്‍ക്ക് ആശ്വാസമായി. 14 ഓവറുകളിലായി 49 റണ്‍സിനാണ് ഇംഗ്ലീഷ് നായകന്‍ 4 വിക്കറ്റുകള്‍ നേടിയത്. ആന്‍ഡേഴ്‌സണ്‍ 25 ഓവറുകളിലായി 62 റണ്‍സിന് 3 വിക്കറ്റും ഡോം ബെസ്സ് 19 ഓവറുകളിലായി 51 റണ്‍സിനായി 2 വിക്കറ്റുകളും വീഴ്‌ത്തി.

Tags: ENG-WI CRICKET
Share
Tweet
SendShare

More News from this section

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

Latest News

ഗാന്ധിനഗർ കോർപ്പറേഷനിൽ ബിജെപിയുടെ തേരോട്ടം; 44ൽ 38 സീറ്റുകൾ, കോൺഗ്രസിന് അഞ്ച്, എഎപിക്ക് വട്ടപൂജ്യം

തിരുവനന്തപുരം ആക്കുളത്ത് വൻ മണ്ണിടിച്ചിൽ; 75-ലേറെ കുടുംബങ്ങൾ താമസിക്കുന്ന ഫ്ലാറ്റിന് സമീപം റോഡ് ഇടിഞ്ഞുതാഴ്ന്നു

ജെൻസി പ്രക്ഷോഭങ്ങൾ ജിഹാദികൾ ഹൈജാക്ക് ചെയ്യാം; ബംഗ്ലാദേശിലെ അനുഭവം ഏറ്റവും വലിയ പാഠം; ജാഗ്രത വേണമെന്ന് തസ്ലീമ നസ്റിൻ

ഒരു മാറ്റവുമില്ല!! അന്ന് രാജീവ് വീരേന്ദ്ര പാട്ടീലിനോട്, ഇന്ന് രാഹുൽ ഡി. കെ ശിവകുമാറിനോട്; രൂക്ഷ വിമർശനവുമായി ബിജെപി എംപി തേജസ്വി സൂര്യ

പ്രതിഷേധ സമരം ചിത്രീകരിക്കാനെത്തിയ ഗർഭിണിയായ വനിതാ മാധ്യമപ്രവർത്തകയെ കയ്യേറ്റം ചെയ്ത് രാഹുൽ; യുവതി ചികിത്സയിൽ; പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റം ഒരു ഗുണ്ടയുടേതിന് സമാനമെന്ന് ബിജെപി

‘ കേരളത്തിലെ സര്‍ക്കാരിനെ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നേരിടാന്‍ കോൺഗ്രസ്‌ തയ്യാറാണേല്‍, താൻ അസം മന്ത്രിസഭ പിരിച്ചുവിട്ട് ബാലറ്റ് പേപ്പറില്‍ തിരഞ്ഞെടുപ്പ് നടത്തും’; വെല്ലുവിളിച്ച്  ഹിമന്ത ബിശ്വശർമ്മ

‘അത്യപൂർവമായ ദേവി വിഗ്രഹം അനാഥം; 215 സെൻറിൽ ബാക്കിയുള്ളത് രണ്ടര സെൻറ്; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ സ്ഥിതി ദയനീയം; ഇത് കാണാൻ ജയകുമാർ സാറിന് കണ്ണ് പിടിക്കുമോ’..

പത്ത് വർഷം, 30 വിദേശയാത്രകൾ; പിണറായിക്കും കമലയ്‌ക്കുമായി വിമാനക്കൂലി ഇനത്തിൽ റീഇംബേഴ്‌സ് ചെയ്തത് 1.15 കോടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies