ബെര്‍ലിന്‍: കൊറോണയുടെ അനിശ്ചിതത്വത്തിലായ ഒളിമ്പിക്സ് നടക്കാനുള്ള സാധ്യത യില്‍ സംശയവുമായി അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മറ്റി അധ്യക്ഷന്‍. ടോകിയോവില്‍ അടുത്ത വര്‍ഷത്തേയ്ക്ക് മാറ്റിവച്ച ഒളിമ്പിക്സ് വീണ്ടും മാറ്റുന്നതിനേക്കാള്‍ ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് ഒളിമ്പിക്സ് കമ്മറ്റി അധ്യക്ഷനായ തോമസ് ബാഷ് പറഞ്ഞിരിക്കുന്നത്. ഒരു അന്താരാഷ്ട്ര മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ബാഷ് തന്റെ അഭിപ്രായം പറഞ്ഞത്.
‘ ഞങ്ങളുടെ ചുമതല ഒളിമ്പിക്സ് നടത്തുക എന്നതാണ്. അല്ലാതെ ഉപേക്ഷിക്കലല്ല’ ബാഷ് പറഞ്ഞു. ടോക്കിയോ ഒളിമ്പിക്സ് 2021ലേക്കാണ് നിലവില്‍ മാറ്റിയിരിക്കുന്നത്. നിലവില്‍ വലിയ നഷ്ടമാണ് ഒളിമ്പിക്സ് കമ്മറ്റിയ്ക്ക് ഉണ്ടായിരിക്കുന്നത്. ഉപേക്ഷിക്കുകയാണെങ്കില്‍ അത്രയും ചിലവ് കുറയുകയും ഇന്‍ഷൂറന്‍സ് തുക ലഭിക്കുകയും ചെയ്യുമെന്നും ബാഷ് വ്യക്തമാക്കി.
ഒളിമ്പിക്സിനായി തയ്യാറാക്കിയ അത്ലറ്റിക്സ് ഗ്രാമം, ഹോട്ടലുകള്‍, മറ്റ് യാത്രാ സംവിധാന ങ്ങള് എന്നിവയ്ക്കായി നടത്തിയ എല്ലാ തയ്യാറെടുപ്പും മാറ്റേണ്ടിവന്നതാണ് വലിയ തലവേദന യായത്. ചിലവ് തന്നെ 3000 കോടിയ്ക്ക് മുകളിലേയ്ക്ക് പോകുമെന്ന പ്രശ്നമാണ് ബാഷ് ചൂണ്ടിക്കാട്ടുന്നത്.