ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പോയിന്റ് നിലയില്‍ കയറാനായി വമ്പന്മാരുടെ പോരാട്ടം ഇന്നും നാളെയും. ഇന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്് വെസ്റ്റ്ഹാമിനെതിരെയും നാളെ ലിവര്‍പൂള്‍ ചെല്‍സിക്കെതിരേയും ഇറങ്ങും.
ലീഗില്‍ അഞ്ചാം സ്ഥാനത്താണ് നിലവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡുള്ളത്. കഴിഞ്ഞ ദിവസം ചെല്‍സിക്കെതിരെ 1-3ന്റെ പരാജയമാണ് മാഞ്ചസ്റ്ററിന് ക്ഷീണമായത്. ജയവും സമനിലകളും സമ്മിശ്രമായി നേടിയാണ് യുണൈറ്റഡിന്റെ ലീഗിലെ അവസാന നില. വാട്ട്ഫോഡിനേയും നോര്വിച്ചിനേയും മികച്ച നിലയില്‍ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് വെസ്റ്റ്ഹാം ഇറങ്ങുന്നത്.
നാളത്തെ കളി ലിവര്‍പൂളിനും ചെല്‍സിക്കും മികച്ച കളി പുറത്തെടുക്കാനുള്ള അവസരമാണ്. കിരീടം ചൂടി നില്ക്കുന്ന ലിവര്‍പൂളിന് 100 പോയിന്റുകളെന്ന ലക്ഷ്യം മുന്നിലുണ്ട്. ചെല്‍സിയ്ക്ക് നിലവില്‍ മൂന്നാം സ്ഥാനത്തെ പോയിന്റ് നില മെച്ചപ്പെടുത്താന്‍ ലഭിക്കുന്ന അവസരമാണ്.