മേജര്‍ രാജേഷ് അധികാരി – മഹാവീർ ചക്ര
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

മേജര്‍ രാജേഷ് അധികാരി – മഹാവീർ ചക്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2020, 02:57 pm IST
FacebookTwitterWhatsAppTelegram

കാര്‍ഗില്‍ യുദ്ധത്തില്‍ ഏറെ നിര്‍ണായകമായ ടോളോലിംഗ് മലനിരകള്‍ പിടിച്ചെടുക്കാന്‍ വേണ്ടി നിയമിച്ച ബറ്റാലിയനെ മുന്നില്‍ നിന്നും നയിച്ച ധീര സൈനികനായിരുന്നു 18 ഗ്രനേഡിയേഴ്സിലെ മേജര്‍ രാജേഷ് സിംഗ് അധികാരി. പാക് പട്ടാളത്തിന് ശക്തമായ സ്വാധീനമുള്ള പ്രദേശങ്ങളില്‍ നിന്നും അവരെ തുരത്തുക എന്നതായിരുന്നു രാജേഷ് സിംഗ് അധികാരിക്ക് നല്‍കിയിരുന്ന ദൗത്യം. 1999 മെയ് 30ന് രാത്രി അധികാരിയും 10 അംഗ ഗ്രനേഡിയേഴ്സ് സംഘവും ശത്രുക്കളെ ലക്ഷ്യമാക്കി നീക്കം ആരംഭിച്ചു. 10 അംഗ ഗ്രനേഡിയേഴ്സ് സംഘത്തിലെ സെന്‍ട്രല്‍ ടീമിനെ നയിച്ചത് അധികാരിയാണ്. ശത്രുക്കളുടെ ബങ്കറുകള്‍ ഇല്ലാതാക്കാല്‍ ആയിരുന്നു ഇവരുടെ ദൗത്യം.

ലക്ഷ്യത്തിലേക്ക് അടുക്കുകയായിരുന്ന സംഘത്തിനു നേര്‍ക്ക് രണ്ട് പാക് ബങ്കറുകളില്‍ നിന്നും ആക്രമണമുണ്ടായി. പിന്‍ വാങ്ങാന്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നും നിര്‍ദ്ദേശം വന്നെങ്കിലും രാജേഷ് സിംഗ് അധികാരി അതിന് തയ്യാറായിരുന്നില്ല. തുടര്‍ന്ന് പാക് ബങ്കറിന് നേരെ റോക്കറ്റ് ആക്രമണം നടത്താന്‍ അദ്ദേഹം നിര്‍ദ്ദേശിക്കുകയും ചെയ്തു. നിര്‍ണ്ണായക നീക്കത്തിലൂടെ ഇന്ത്യന്‍ സൈനിക സംഘം ഒരു ബങ്കര്‍ തകര്‍ക്കുകയും രണ്ട് പാക് പട്ടാളക്കാരെ വകവരുത്തുകയും ചെയ്തു. എന്നാല്‍ ശത്രുക്കളുടെ ആക്രമണത്തില്‍ അദ്ദേഹത്തിന് വെടിയേറ്റു. ലക്ഷ്യസ്ഥാനത്തേക്ക് എത്താന്‍ കേവലം 20 മീറ്റര്‍മാത്രം ബാക്കി നില്‍ക്കേയാണ് അദ്ദേഹത്തിന് വെടിയേറ്റത്.

ഗുരുതരമായ പരിക്കേറ്റിട്ടും അദ്ദേഹം തന്റെ സൈനികര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടേയിരുന്നു. പിന്മാറാന്‍ അദ്ദേഹം തയ്യാറായില്ല. രണ്ടാമത്തെ ബങ്കറിനു നേരെ നീങ്ങി ഒരു പാക് സൈനികനെക്കൂടി അദ്ദേഹം വകവരുത്തി. ടോളോലിംഗ് നിരകള്‍ ഇന്ത്യയുടെ കയ്യില്‍ ഭദ്രമാക്കിയ ശേഷം ഗുരുതരമായി പരിക്കേറ്റ മേജര്‍ രാജേഷ് സിംഗ് അധികാരി വീരമൃത്യു വരിച്ചു. പോയിന്റ്് 4590 തിരിച്ചുപിടിക്കാനും ഈ നേട്ടം സഹായകമായി. പിന്നീട് മരണാനന്തര ബഹുമതിയായി മഹാവീര്‍ ചക്ര നല്‍കി രാഷ്‌ട്രം അദ്ദേഹത്തെ ആദരിച്ചു.

Tags: 21 Years of Kargil
ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies