മേജർ വിവേക് ഗുപ്ത – മഹാവീർ ചക്ര
Sunday, June 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

മേജർ വിവേക് ഗുപ്ത – മഹാവീർ ചക്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2020, 02:59 pm IST
FacebookTwitterWhatsAppTelegram

രജ്പുത്താന റൈഫിൾസിലെ മേജർ വിവേക് ഗുപ്ത ഓരോ ഇന്ത്യക്കാരന്റെയും മനസ്സിൽ വീരപുരുഷനാണ്. യുദ്ധത്തിൽ വീരമൃത്യുവരിക്കുന്നതിന് മുൻപായി ശത്രുപക്ഷത്തെ ഏഴ് പേരെയാണ് വിവേക് ഗുപ്ത വധിച്ചത്. ദ്രാസ് സെക്ടറിലെ ടോളോലിംഗ് പ്രദേശത്തെ പോയിന്റ് 4590 ൽ നിന്നും നുഴഞ്ഞുകയറ്റക്കാരെ തുരത്തുകയായിരുന്നു അദ്ദേഹത്തെ ഏൽപ്പിച്ചിരുന്ന ദൗത്യം. പോയിന്റിലെ നുഴഞ്ഞുകയറ്റത്തിന്റെ വ്യാപ്തിയും ശത്രുക്കളുടെ എണ്ണവും സൈന്യത്തിന് അവ്യക്തമായിരുന്നു. ഇവിടേക്കാണ് വിവേകും സംഘവും സധൈര്യം കടന്നു ചെന്നത്.

ടോളോലിംഗിലെ ഉയരം കൂടിയ മേഖലകളിൽ ശത്രുക്കൾ സ്ഥാപിച്ച ബങ്കറുകൾ തകർക്കാനായിരുന്നു ലൈറ്റ് മെഷീൻ ഗൺ കമാന്റോ സംഘത്തിലെ അംഗമായ വിവേകിനെ ചുമതലപ്പെടുത്തിയിരുന്നത്. അത്യന്തം അപകടകരമായ ദൗത്യമായിരുന്നു അത്. ഉയരം കൂടിയ മേഖലയായതിനാൽ ഇന്ത്യൻ സൈന്യത്തിന്റെ ഓരോ ചുവടും പാക് പട്ടാളത്തിന് അറിയുമായിരുന്നു. ഇവരുടെ കണ്ണുവെട്ടിച്ചാണ് അദ്ദേഹവും സംഘവും പ്രദേശത്ത് എത്തിയത്. പ്രതികൂല കാലാവസ്ഥയെയും മറികടന്ന് എത്തിയ വിവേകിനും സംഘത്തിനും നേരിടേണ്ടി വന്നത് ശത്രുക്കളുടെ ശക്തമായ ആക്രമണത്തെയായിരുന്നു. ശത്രുക്കളുടെ ആക്രമണത്തിൽ അദ്ദേഹത്തിന് വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റിട്ടും ശത്രുക്കൾക്കെതിരെ അദ്ദേഹം പോരാടി. . വീരമൃത്യുവരിക്കുന്നതിന് മുൻപായി ശത്രുക്കൾ കയ്യടക്കിയ രണ്ട് സങ്കീർണ്ണമായ പോസ്റ്റുകൾ അദ്ദേഹം യുദ്ധത്തിലൂടെ തിരിച്ചു പിടിച്ചു. മരണാന്തരം മഹാവീർ ചക്ര നൽകിയാണ് രാജ്യം അദ്ദേഹത്തെ ആദരിച്ചത്.

അന്ത്യദർശനത്തിനു വച്ചിരിക്കുന്ന മേജർ വിവേക് ഗുപ്തയുടെ ഭൗതിക ശരീരത്തിനടുത്തേക്ക് എല്ലാ സൈനിക ചടങ്ങുകളും കഴിഞ്ഞപ്പോൾ പ്രണാമമർപ്പിക്കാൻ ഒരു ഓഫീസറെത്തി. പതറാതെ, തളരാതെ അണുവിട പോലും മാറ്റമില്ലാതെ ഒരു സല്യൂട്ട്. തിരിഞ്ഞു നോട്ടമില്ലാതെ തലയുയർത്തിപ്പിടിച്ചു തന്നെ സ്വസ്ഥാനത്തേക്ക് മടങ്ങിപ്പോയി. ക്യാപ്റ്റൻ ജയശ്രീ ഗുപ്ത , മേജർ വിവേക് ഗുപ്തയുടെ ഭാര്യ.

Tags: 21 Years of Kargil
ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

2026 ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ വുവുസേലകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഫിഫ

വെനസ്വേലൻ ആക്ടിംഗ് പ്രസിഡൻ്റ് ഡെൽസി എലോന റോഡ്രിഗസ് ഗോമസ് പ്രശാന്തി നിലയം സന്ദർശിച്ച് ശ്രീ സത്യസായി ബാബയ്‌ക്ക് പ്രണാമം അർപ്പിച്ചു

എം സി റോഡിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു: നിരവധി പേർക്ക് പരിക്ക്

പശ്ചിമ ബംഗാളിൽ മദ്രസകളുടെ കണക്കെടുക്കാന്‍ സുവേന്ദു അധികാരി സർക്കാർ

കണ്ണീരിന്റെ ആഴം പഠിപ്പിച്ച നടൻ: മലയാളി ഉള്ളിടത്തോളം കാലം, നമ്മൾ ഉറക്കെ ചിരിക്കുന്ന ഓരോ നിമിഷത്തിലും ആ മുഖം നമ്മുടെ ഓർമകളിലേക്ക് ഓടിയെത്തും

ഹിന്ദി സംസാരിക്കുന്ന മൂന്നുപേർ വീടിന് പുറകുവശത്തെ ഗ്രില്ല് കുത്തി തുറന്ന് അകത്തു കടന്നു: ഗൃഹനാഥനെ കെട്ടിയിട്ട് 45 പവൻ സ്വർണം കവർന്നു

സമാധാനമായി പെന്‍ഷന്‍ വാങ്ങി ശിഷ്ടജീവിതം നയിക്കാന്‍ അനുവദിക്കില്ല; കോതമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഭീഷണി; അര്‍ജുന്‍ ആയങ്കിക്കെതിരെ കേസ്

“നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്”; വൈകാരിക അനുശോചനക്കുറിപ്പുമായി മമ്മൂട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies