ന്യൂഡല്‍ഹി:സംസ്ഥാനങ്ങള്‍ക്ക് 2019-20 സാമ്പത്തിക വര്‍ഷത്തെ ജിഎസ്ടി നഷ്ടപരിഹാരതുക കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. ജിഎസ്ടി നഷ്ടം നികത്താനുള്ള കേന്ദ്ര വിഹിതമായാണ് ഇത് കണക്കാക്കുന്നത്. അവസാന ഗഡു വിഹിതമായി 13000 കോടി ഇന്നലെ പ്രഖ്യാപിച്ചത് അടക്കം 1.65 ലക്ഷം കോടിയുടെ ജിഎസ്ടി വിഹിതമാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈമാറിയത്.
കേരളത്തിന് 8111 കോടി ഈ ഇനത്തില്‍ കേന്ദ്ര വിഹിതം ലഭിക്കും. ഈ കാലാവധിയില്‍ ആകെ പിരിച്ചെടുത്ത സെസ്സ് തുക 95,444 കോടി രൂപയാണ്.
അതായത് സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി യിലേക്ക് മാറുന്നതിന്റെ ഭാഗമായി വരുമാനനഷ്ടം ഉണ്ടാവുന്ന സാഹചര്യത്തില്‍ ആദ്യ 5 വര്‍ഷം ആ നഷ്ടം എത്രയാണോ അത് കേന്ദ്ര സര്‍ക്കാര്‍ നല്‍കും. ജിഎസ്ടി വരുമാനത്തില്‍ 14% എങ്കിലും വളര്‍ച്ച രേഖപ്പെടുത്തിയില്ല എങ്കില്‍ വരുന്ന വരുമാന നഷ്ടം ആണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്രകാരം ആദ്യ 5 വര്‍ഷം കൊണ്ട് നല്‍കുന്നത്.അരുണ്‍ ജെയ്റ്റ്ലി ധനമന്ത്രി ആയിരുന്ന സമയത്ത് തന്നെ സംസ്ഥാനങ്ങള്‍ക്ക് കൊടുത്ത വാഗ്ദാനം ആയിരുന്നു ഇത്.
മറ്റു സംസ്ഥാനങ്ങള്‍ക്ക് കിട്ടിയ വിഹിതം താഴെ