മോദി സർക്കാർ അധികാരത്തിലേറിയതിന് ശേഷം കശ്മീരിന്റെ ചിത്രം തന്നെ മാറിയിരുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ കശ്മീർ താഴ്വരകൾ ശാന്തമായി. രാജ്യ വിരുദ്ധ ശക്തികൾ ഉൾവലിഞ്ഞതോടുകൂടി ഭാരതത്തിന്റെ മറ്റ് പ്രദേശങ്ങളിലേത് പോലെയുള്ള വികസനം കശ്മീരിലും സംഭവിച്ചു. തീയേറ്റുകൾ ആരംഭിച്ചു, ടൂറിസം ശക്തി പ്രാപിച്ചു, താഴ്വരയിലെ കുട്ടികൾ വിദ്യാഭ്യാസത്തിലേക്ക് ശ്രദ്ധിക്കാൻ തുടങ്ങി, സിനിമാ ഷൂട്ടിംഗുകൾ നടക്കുന്നു. ഇതുവരെ കാണാത്ത മാറ്റങ്ങൾക്കാണ് കശ്മീർ സാക്ഷ്യം വഹിച്ചത്. കശ്മീരിലുണ്ടായ മാറ്റങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് നടൻ അജയ് ദേവ്ഗൺ.
‘സിങ്കം എഗെയ്ൻ’ എന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കിലാണ് അജയ് ദേവ്ഗൺ. സിനിമയുടെ പ്രധാന ചിത്രീകരണ സ്ഥലങ്ങളിലൊന്ന് കശ്മീരാണ്. ഇവിടെ നിന്നുള്ള ചിത്രങ്ങൾ അടുത്തിടെ സമൂഹമാദ്ധ്യമങ്ങളിൽ താരം തന്നെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, സിനിമാ ചിത്രീകരണത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി തന്നതിന് സർക്കാരിന് നന്ദി പറയുകയാണ് അജയ് ദേവ്ഗൺ. കശ്മീർ ഭരണകൂടത്തിനും അധികാരികൾക്കും നന്ദി പറയുന്ന വീഡിയോ വൈറലാകുകയാണ്.
#WATCH | Renowned Bollywood actor Ajay Devgn expressed his heartfelt gratitude to the Jammu and Kashmir Government for their unwavering support during the shooting of his upcoming movie, ‘Singham-3’, in Kashmir: Information & PR, J&K
(Source: Information & PR, J&K) pic.twitter.com/pIr8Tec2e2
— ANI (@ANI) May 24, 2024
“>
“കശ്മീർ ഫിലിം അതോറിറ്റിക്ക് നന്ദി പറയുന്നു. ഭംഗീയായി കശ്മീരിലെ ചിത്രീകരണം പൂർത്തിയായി. എല്ലാ സഹകരണത്തിനും നന്ദി. ഈ മനോഹരമായ സ്ഥലത്ത് വീണ്ടും വരാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു” വീഡിയോയിലൂടെ അജയ് ദേവ്ഗൺ പറഞ്ഞു. 2023 സെപ്റ്റംബർ 16-നാണ് സിങ്കം 3-ാം ഭാഗം രോഹിത് ഷെട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.