ഇന്ത്യയിലെ ലോകശ്രദ്ധയാർജ്ജിച്ച അഞ്ചു അപൂർവ കാഴ്ച്ചകൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിലെ ലോകശ്രദ്ധയാർജ്ജിച്ച അഞ്ചു അപൂർവ കാഴ്‌ച്ചകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2020, 06:07 pm IST
FacebookTwitterWhatsAppTelegram

ഒരു ഭാരതീയൻ എന്ന രീതിയിൽ നമുക്ക് അഭിമാനിക്കാവുന്ന ലോകശ്രദ്ധയാർജ്ജിച്ച അഞ്ചു അപൂർവ ഘടകങ്ങൾ ചുവടെ ചേർക്കുന്നു

1 . സർദാർ പട്ടേൽ സ്റ്റേഡിയം

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം അഹമ്മദാബാദിൽ സ്ഥിതി ചെയ്യുന്ന സർദാർ പട്ടേൽ സ്റ്റേഡിയം ആണ് . അറുപത്തി മൂന്നേക്കറിൽ പരന്നു കിടക്കുന്ന സ്റ്റേഡിയത്തിൽ ഒരുലക്ഷത്തിപതിനായിരം സീറ്റുകൾ ആണുള്ളത് . മുൻപത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ആയിരുന്ന ഓസ്‌ട്രേലിയയിലെ മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തെക്കാൾ പതിനായിരം സീറ്റുകൾ അധികം സ്ഥാപിച്ചു കൊണ്ടാണ് സർദാർ പട്ടേൽ സ്റ്റേഡിയം ലോകത്തെ ഏറ്റവും വലിയ സ്റ്റേഡിയം എന്ന തലത്തിലേക്ക് ഉയർന്നത് . നിർമ്മാണവേളയിൽ വെല്ലുവിളിയായിരുന്നത് 1,10000 പേർക്കും യാതൊരു തടസവും കൂടാതെ ഫീൽഡും പിടിച്ചും കാണുവാൻ സാധിക്കണം എന്നുള്ളതായിരുന്നു . ഒരു ബോളിന്റെ ആകൃതിയിൽ ഉള്ള സ്റ്റേഡിയത്തിൽ രണ്ടു ടൈറുകളിലായാണ് സീറ്റുകൾ ഒരുക്കിയിരിക്കുന്നത് . കളികൾ കാണാൻ എത്തുന്നവർ സ്റ്റേഡിയത്തിന്റെ വടക്ക് ഭാഗത്ത് കൂടി 12 മീറ്റർ ഉയരമുള്ള റാംപിൽ കൂടി നടന്നു വേണം ഒന്നാം നിലയിലെത്താൻ . സ്റ്റേഡിയത്തിൽ 76 കോർപ്പറേറ്റ് ബോക്സുകളും , 4 ടീം ഡ്രെസ്സിങ് റൂമുകളും , മൂന്ന് പ്രാക്ടീസ് ഗ്രൗണ്ടുകളും , ഇൻഡോർ ക്രിക്കറ്റ് അക്കാഡമിയും , 55 മുറികളുള്ള ക്ലബ് ഹൗസുകളും ഉൾപ്പെടുന്നു .

2 . ജടായു പാറ

രാമായണത്തിലെ കഥാപാത്രമായ ജടായുവിന്റെ കല്ലിൽ തീർത്ത ശില്പമാണ് ലോകത്തിലെ ഏറ്റവും വലിയ പക്ഷി പ്രതിമ . കേരളത്തിലെ കൊല്ലം ജില്ലയിലെ ചടയമംഗലത്തുള്ള ജടായു നേച്ചർ പാർക്കിലാണ് ഈ ശില്പം സ്ഥിതി ചെയ്യുന്നത് . സമുദ്രനിരപ്പിൽ നിന്ന് 1200 അടി മുകളിലാണ് ജടായു പാറ സ്ഥിതി ചെയ്യുന്നത് . ശില്പത്തിന് 200 അടി നീളവും , 150 അടി വീതിയും , 70 അടി ഉയരവും , 15000 ചതുരശ്ര അടി തറ വിസ്തീർണ്ണവും ഉണ്ട്. ഈ ശില്പത്തിന്റെ നിർമ്മാണം സംവിധായകൻ രാജീവ് അഞ്ചലിന്റെ നേതൃത്വത്തിലായിരുന്നു. .

3 . എനി ടൈം പിസ്സ മെഷീൻ

ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം , മുംബൈയിലെ അഞ്ച് ലോക്കൽ സ്റ്റേഷനുകളിൽ എനി ടൈം പിസ്സ മെഷീനുകൾ 2019 ജനുവരിയിൽ സ്ഥാപിക്കുകയുണ്ടായി . സ്റ്റേഷൻ സന്ദർശിക്കുന്ന യാത്രക്കാർക്ക് മിതമായ നിരക്കിൽ പിസ്സ, ഈ മെഷീനുകൾ വഴി ലഭിക്കും . ഇന്ത്യൻ റയിൽവെയുടെ പിസ്സ വെൻഡിങ് മെഷീൻ സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യ സ്റ്റേഷൻ ആണ് മുംബൈലുള്ളത് . യാത്രക്കാർക്ക് ഇഷ്ടമുള്ള പിസ്സ മിതമായ നിരക്കിൽ നിമിഷങ്ങൾക്കുള്ളിൽ മെഷീൻ നിർമ്മിച്ച് നൽകും . പിസ്സ വെൻഡിങ് മെഷീൻ ലോകത്ത് പല രാജ്യങ്ങളിലും ഇതിനു മുൻപ് തന്നെ ഉണ്ടായിരുന്നു. എന്നാൽ ഇന്ത്യയിൽ ഇത് ആദ്യത്തെ സംഭവമാണ് .

4 . ഇന്ത്യയിലെ ആദ്യത്തെ അണ്ടർവാട്ടർ ട്രെയിൻ

ഇന്ത്യയിലെ ആദ്യത്തെ അണ്ടർവാട്ടർ ട്രെയിനിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ കൊൽക്കത്തയിലെ ഹൂഗ്ലി നദിക്കടിയിൽ നടന്ന് കൊണ്ടിരിക്കുന്നു . കേന്ദ്ര റെയിൽ ഗതാഗത മന്ത്രിയുടെ പ്രസ്താവന അനുസരിച്ചു ഉടൻ തന്നെ സർവീസ് ആരംഭിക്കാൻ സാധിക്കും എന്നാണ് നിഗമനം . 16 കിലോമീറ്റർ നീളമുള്ള റെയിൽ പാതയുടെ , സാൾട്ട് ലേക്ക് സെക്ടർ -5 മുതൽ സാൾട്ട് ലേക്ക് സ്റ്റേഡിയം വരെയുള്ള പദ്ധതിയുടെ ആദ്യ ഘട്ടം ഏകദേശം പൂർത്തിയായി, ഉടൻ തന്നെ ഇത് പ്രവർത്തനക്ഷമമാകും.

5 . 24 മണിക്കൂർ പ്രവർത്തിക്കുന്ന നളന്ദ ക്യാമ്പസ്

റായ്‌പൂരിൽ സ്ഥിതി ചെയ്യുന്ന നളന്ദ ക്യാമ്പസ് ആണ് , ഏഴ് ദിവസവും ഇരുപത്തിനാല് മണിക്കൂറും സേവനം ലഭ്യമാക്കുന്ന ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം . നളന്ദ പരിസർ എന്ന് നാമകരണം ചെയ്തിട്ടുള്ള ക്യാമ്പസ്സിൽ ലൈബ്രറി , ഹൈ സ്പീഡ് ഇന്റർനെറ്റ് , കമ്പ്യൂട്ടറുകൾ , ഇ – ലൈബ്രറി , ബാസ്കറ്റ്ബാൾ കോർട്ട് , കഫെറ്റീരിയ , എ ടി എം , സ്റ്റേഷനറി കട എന്നിവയുടെ സേവനം വിദ്യാർത്ഥികൾക്ക് ഇരുപത്തിനാല് മണിക്കൂറും ലഭ്യമാണ് . വിദ്യാർത്ഥികൾക്ക് എപ്പോൾ വേണമെങ്കിലും സൗകര്യം അനുസരിച്ചു ഇവിടെ വന്നു സേവനങ്ങൾ ഉപയോഗിക്കാവുന്നതാണ് .

Tags: Nalanda CampusWorld
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies