ഭരണം കയ്യിലിരുന്നപ്പോള്‍ തിരിഞ്ഞു നോക്കിയില്ല : പണ്ഡിറ്റുകള്‍ക്കു നേരെ നടന്ന അക്രമം അന്വേഷിക്കണമെന്ന് ഫറൂഖ് അബ്ദുള്ള
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭരണം കയ്യിലിരുന്നപ്പോള്‍ തിരിഞ്ഞു നോക്കിയില്ല : പണ്ഡിറ്റുകള്‍ക്കു നേരെ നടന്ന അക്രമം അന്വേഷിക്കണമെന്ന് ഫറൂഖ് അബ്ദുള്ള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2020, 01:06 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗര്‍: ഭരണം കയ്യിലിരുന്നപ്പോള്‍ കശ്മീരി പണ്ഡിറ്റുകളെ തിരിഞ്ഞു നോക്കാതിരുന്ന ഫറൂഖ് അബ്ദുള്ള നിലപാട് തിരുത്തുന്നു. ജമ്മുകശ്മീരില്‍ നിന്നും പണ്ഡിറ്റുകള്‍ കൂട്ടമായി ആട്ടയോടിക്കപ്പെട്ട സംഭവം അന്വേഷിക്കണമെന്ന ആവശ്യമാണ് മുന്‍ മുഖ്യമന്ത്രികൂടിയായ ഫറൂഖ് അബ്ദുളള്ള മുന്നോട്ട് വച്ചിരിക്കുന്നത്. വിരമിച്ച സുപ്രിംകോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള ഒരു കമ്മീഷന്‍ പണ്ഡിറ്റുകളുടെ വിഷയത്തില്‍ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. കശ്മീര്‍ വിഷയത്തില്‍ നടന്ന വെബിനാറിലാണ് അബ്ദുള്ളയുടെ മനംമാറ്റം. ജമ്മുകശ്മീരിലെ 370-ാം വകുപ്പ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഫറൂഖ് അബ്ദുള്ള, മകന്‍ ഒമര്‍ അബ്ദുള്ള മറ്റ് വിഘടനവാദ സംഘടനാ നേതാക്കള്‍ എന്നിവരെ കേന്ദ്രസര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയിരുന്നു.

നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി നേതാവും ലോകസഭാംഗവുമായ അബ്ദുള്ള പണ്ഡിറ്റുകള്‍ക്കുണ്ടായ പ്രശ്‌നങ്ങള്‍ക്ക് കാരണം മുന്‍ കശ്മീര്‍ ഗവര്‍ണര്‍ ജഗ്‌മോഹനാ ണെന്നാണ് ആരോപിക്കുന്നത്. മൂന്നുമാസത്തിനുള്ളില്‍ പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കാന്‍ ശ്രമിക്കുമെന്നാണ് ജഗ് മോഹന്‍ അന്നു  വാക്കുനല്‍കിയെന്നുമാണ് അഹ്ദുള്ള പറയുന്നത്. എന്നാല്‍ ജഗ്‌മോഹന്റെ സമയത്താണ് കശ്മീരില്‍ ഭീകരര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുത്തതെന്നത് അബ്ദുള്ള പറഞ്ഞില്ല.

‘ജമ്മുകശ്മീര്‍ പണ്ഡിറ്റുകളില്ലാതെ പൂര്‍ണ്ണമല്ല. കശ്മീരിലെ പണ്ഡിറ്റുകളെ 90കളില്‍ മേഖലയില്‍ നിന്നും പുറത്താക്കിയ സംഭവത്തിലെ സത്യം പുറത്തുകൊണ്ടുവരണം. ഫറൂഖ് അബ്ദുള്ള കശ്മീര്‍ വിഷയത്തില്‍ നടന്ന വെബിനാറില്‍ പറഞ്ഞു. കശ്മീരിലെ പണ്ഡിറ്റുകളുടെ മടങ്ങിവരവിനും പുനരധിവാസത്തിനും എല്ലാ സഹായങ്ങളും ചെയ്യാന്‍ താനൊരുക്കമാണെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു.

കശ്മീര്‍ താഴ്‌വരയില്‍ 1990ലാണ് ഭീകരരുടെ നേതൃത്വത്തില്‍ കടന്നുകയറ്റവും ഹിന്ദുക്കൂട്ടക്കൊലയും നടന്നത്. പ്രദേശവാസികളായവര്‍ ഭീകരര്‍ക്കൊപ്പം ചേര്‍ന്ന് നിരവധി പണ്ഡിറ്റുകളെ കൊല്ലുകയും സ്വത്ത് കൈക്കലാക്കുകയുമാണ് ചെയ്തത്. 60,000 കശ്മീരി പണ്ഡിറ്റുകള്‍ക്കാണ് സ്വന്തം നാട്ടില്‍ നിന്നും പലായനം ചെയ്യേണ്ടിവന്നത്.

Tags: KashmirFAROOKH ABDULLAHKASHMIR PANDIT
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies