" ലോകം മാറി , ഇനി നിങ്ങളും മാറു കേട്ടോ " മലയാളി പെൺകുട്ടി പാടി അവതരിപ്പിച്ച "മുടി -റാപ് " വൈറലാകുന്നു
Sunday, June 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Music

” ലോകം മാറി , ഇനി നിങ്ങളും മാറു കേട്ടോ ” മലയാളി പെൺകുട്ടി പാടി അവതരിപ്പിച്ച “മുടി -റാപ് ” വൈറലാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2020, 12:14 pm IST
FacebookTwitterWhatsAppTelegram

മുടിയിലാണോ കാര്യം , ഈ സംശയത്തിനുള്ള ഉത്തരം നൽകും കേരളത്തിലെ കോട്ടയം സ്വദേശിയായ ശില്പ സൂസൻ ജേക്കബ് , നാലു വർഷം മുൻപ് താൻ മുടി മുറിച്ചു കളഞ്ഞപ്പോൾ നേരിടേണ്ടി വന്ന അസ്വസ്ഥമായ ചോദ്യങ്ങളും അനുഭവങ്ങളും , ഒരു ഷോർട്ട് സംഗീത വീഡിയോ ആയി അവതരിപ്പിച്ചതാണ് ഇപ്പോൾ തരംഗമായിരിക്കുന്നത് .

ഏതാനും ആഴ്ചകൾക്ക് മുൻപ് പിന്നണി ഗായികയായ ഇന്ദുലേഖ വാരിയരുടെ “പെൺ -റാപ് ” എന്ന വീഡിയോ തരംഗമായിരുന്നു. അതിലെ ശക്തമായ വരികൾ തന്നെ സ്വാധീനിച്ചുവെന്നും , എന്ത് കൊണ്ട് തനിക്കും അതുപോലെ ഒരു വീഡിയോ ചെയ്തു കൂടാ എന്ന ചിന്ത മനസ്സിൽ ഉദിച്ചു എന്നും ശില്പ പറയുന്നു .

മുടി റാപ്പിനു വേണ്ടിയുള്ള വരികൾ എഴുതി സുഹൃത്തുക്കൾക്ക് അയച്ചു കൊടുത്തു . റാപ് സംഗീതം ചേർത്ത് കൊണ്ട് മുന്നോട്ട് പോകാനുള്ള പ്രചോദനമാണ് കൂട്ടുകാർ നൽകിയത് . വീഡിയോ ചെയ്യാനുള്ള റാപ് താളം ഇൻസ്റ്റാഗ്രാമിൽ സൗജന്യമായിട്ട് ലഭ്യമാക്കിയിരിക്കുന്ന ഒന്നാണ് ശില്പ തിരഞ്ഞെടുത്തത്. ഇന്ദുലേഖ ഉപയോഗിച്ചിരുന്നതും അതെ താളം തന്നെയായിരുന്നു .

നാലു വർഷം മുൻപ് ശില്പ മുടി മുറിച്ചപ്പോൾ , താൻ അറിയുന്ന സമൂഹം അതിനോട് വളരെ മോശമായിട്ടാണ് പ്രതികരിച്ചതെന്ന് ശില്പ ഓർക്കുന്നു . മുടിയുടെ ചില ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് മുറിച്ചു കളയാൻ തീരുമാനിച്ചത്. തനിക്കു എന്തെങ്കിലും അസുഖമുണ്ടോ എന്ന് പോലും ചോദിച്ചു വേദനിപ്പിക്കുകയാണുണ്ടായത് . ഇത്രയും ചെറിയ ഒരു കാര്യത്തെ സമൂഹം വലിയ ഒരു കാര്യമായി കണ്ടത് ശിൽപയെ അത്ഭുതപ്പെടുത്തി കളഞ്ഞു.

ഈ സംഭവം ഉണ്ടായതിന്റെ തൊട്ടു പിറ്റേ വർഷം ചാർട്ടേർഡ് അക്കൗണ്ടൻസി കോഴ്സ് പഠിക്കാനായി ശില്പ ബാംഗ്ലൂരിലേക്ക് പോയി . ബാംഗ്ലൂരിൽ ഒരു അക്കൗണ്ടൻസി സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന ശില്പ , കൊറൊണ മഹാമാരിയെ തുടർന്ന് വീട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു .

വീഡിയോയിൽ പാടിയിരിക്കുന്ന വരികൾ മുഴുവൻ ശിൽപയുടെ അനുഭവങ്ങളാണ് . പാട്ടിന്റെ അവസാന ഭാഗത്തായി ശില്പ ഇങ്ങിനെ പാടുന്നു ” ലോകം മാറി , ഇനി നിങ്ങളും മാറു കേട്ടോ “. സമ്മിശ്ര പ്രതികരണമാണ് വീഡിയോക്ക് ലഭിച്ചിരിക്കുന്നത് . അതിനാൽ തന്നെ പ്രചോദനവും പ്രോത്സാഹനവും മാത്രം നൽകുന്ന അഭിപ്രായങ്ങൾ മുഖവിലക്കെടുക്കാനാണ് ശില്പ തീരുമാനിച്ചിരിക്കുന്നത് . താൻ വീഡിയോയിലൂടെ ആരെയും കുറ്റപ്പെടുത്തുകയോ മോശമായി ചിത്രീകരിക്കുകയോ ചെയ്തിട്ടില്ല. തന്റെ അനുഭവങ്ങൾ മാത്രമാണ് പങ്കു വെച്ചത്. അതിനാൽ തന്നെ മോശം അഭിപ്രായങ്ങൾ കണക്കിലെടുക്കുന്നില്ല .

സഹോദരി സ്നേഹയുടെ സഹായത്തോടെ വീട്ടിൽ വെച്ചാണ് ശില്പ വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത് . വീട്ടുകാരുടെ സമ്മതത്തോടെയാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതും .

Tags: Viral Videotrending videovideo
ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ആശാ ഭോസ്ലേ ആശുപത്രിയില്‍; പ്രിയഗായികയുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥനയോടെ സംഗീതലോകം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

Latest News

എം സി റോഡിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു: നിരവധി പേർക്ക് പരിക്ക്

പശ്ചിമ ബംഗാളിൽ മദ്രസകളുടെ കണക്കെടുക്കാന്‍ സുവേന്ദു അധികാരി സർക്കാർ

കണ്ണീരിന്റെ ആഴം പഠിപ്പിച്ച നടൻ: മലയാളി ഉള്ളിടത്തോളം കാലം, നമ്മൾ ഉറക്കെ ചിരിക്കുന്ന ഓരോ നിമിഷത്തിലും ആ മുഖം നമ്മുടെ ഓർമകളിലേക്ക് ഓടിയെത്തും

ഹിന്ദി സംസാരിക്കുന്ന മൂന്നുപേർ വീടിന് പുറകുവശത്തെ ഗ്രില്ല് കുത്തി തുറന്ന് അകത്തു കടന്നു: ഗൃഹനാഥനെ കെട്ടിയിട്ട് 45 പവൻ സ്വർണം കവർന്നു

സമാധാനമായി പെന്‍ഷന്‍ വാങ്ങി ശിഷ്ടജീവിതം നയിക്കാന്‍ അനുവദിക്കില്ല; കോതമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഭീഷണി; അര്‍ജുന്‍ ആയങ്കിക്കെതിരെ കേസ്

“നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്”; വൈകാരിക അനുശോചനക്കുറിപ്പുമായി മമ്മൂട്ടി

‘രക്ഷാപ്രവര്‍ത്തനം’; പിണറായി വിജയന്റെ ഗണ്‍മാന്മാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies