ന്യൂഡല്‍ഹി: അയോദ്ധ്യയില്‍ ശ്രീരാമക്ഷേത്ര നിര്‍മ്മാണത്തിന് അനുമതി നല്കിയ സുപ്രീം കോടതി വിധി വന്ന ദിവസത്തെ പ്രതികരണങ്ങള്‍ ഓര്‍ത്തെടുത്ത് ദേശീയ മാദ്ധ്യമങ്ങള്‍. നവംബര്‍ 9നാണ് ചരിത്രപരമായ വിധി വന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്ത്യയിലെ പ്രമുഖരുടെ പ്രതികരണങ്ങള്‍ വൈറലായി. വ്യവസായ സ്ഥാപനങ്ങളുടെ മേധാവികളും എഴുത്തുകാരുടേയും പ്രതികരണങ്ങള്‍ ഏറെ ശ്രദ്ധനേടിയതാണ് മാദ്ധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. വാഹന നിര്‍മ്മാണ രംഗത്തെ പ്രമുഖനായ ആനന്ദ് മഹീന്ദ്രയും ഇന്‍ഫോസിസിന്റെ മോഹന്‍ദാസ് പൈഎഴുത്തുകാരന് ചേതന്‍ ഭഗത് എന്നിവരാണ് ആദ്യ പ്രതികരിണം നടത്തിയവരില്‍ ചിലര്‍.
5 men. A decision that 1.3bn people were awaiting. What extraordinary courage it required to be on this bench & what incredible application of mind it must have taken to reach the conclusion. I salute them for doing their duty & upholding the process of justice in our nation pic.twitter.com/SW2luLLeeW
— anand mahindra (@anandmahindra) November 9, 2019
ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് നീതിപീഠത്തിന് അഭിവാദനം അര്‍പ്പിച്ചുകൊണ്ടായിരുന്നു. ‘രാജ്യത്തെ 130 കോടി ജനങ്ങളുടെ പ്രതീക്ഷകളാണ് അഞ്ചുവ്യക്തികള്‍ ചേര്‍ന്ന് തീരുമാനിച്ചിരിക്കുന്നത്. അസാധാരണമായ ധൈര്യമുള്ള വിധിയാണിത്. അതിനായി മനസ്സിനെ അത്രകണ്ട് പാകപ്പെടുത്തിയാണ് വിധിപറഞ്ഞിരിക്കുന്നത്. രാജ്യത്തിന്റെ നീതിബോധത്തെ ഉയര്‍ത്തിപ്പിടിച്ച എല്ലാ ന്യായാധിപന്മാര്ക്കും അഭിവാദനം’
SC has done justice to India,Indians, our constitution and Hindus:The sword in heart of Indian civilization has been removed!Can 1b Hindus be ever denied one of their most Holy places in their own country? All religions have their holy places with them, only Hindus denied so far
— Mohandas Pai (@TVMohandasPai) November 9, 2019
ഇന്ത്യയോട് കോടതി നീതി കാണിച്ചിരിക്കുന്നുവെന്നാണ് ഇന്‍ഫോസിസ് മേധാവി അന്ന് ട്വിറ്ററില്‍ കുറിച്ചത്. ‘ സുപ്രീംകോടതി ഇന്ത്യയോടും, ഭാരതീയരോടും, ഹിന്ദുക്കളോടും നീതികാണിച്ചിരിക്കുന്നു. ഇന്ത്യന്‍ സംസ്കാരത്തിന് നേരെ തുളഞ്ഞുകയറിയ ആ അപമാനത്തിന്റെ വാള് ഇതാ വലിച്ചൂരിയിരിക്കുന്നു. നൂറുകോടി ജനങ്ങളുടെ പുണ്യഭൂമിയെ എത്രനാള്‍ നിഷേധിക്കാനാകും? മറ്റെല്ലാ മതവിഭാഗങ്ങള്‍ക്കും അവരുടേതായ പുണ്യഭൂമികള്‍ സ്വന്തമാണ് . ഹിന്ദുവിനാണ് ഇത്രയും നാള് പുണ്യഭൂമി നിഷേധിക്കപ്പെട്ടതെന്നും മോഹന്‍ദാസ് അന്ന് ട്വീറ്റ് ചെയ്തു.
ഹിന്ദുസമൂഹത്തിന്റെ ഉദാത്തമായ ക്ഷമയാണ് അയോദ്ധ്യയുടെ പോരാട്ടത്തില്‍ കണ്ടതെന്നും അയോദ്ധ്യയിലെ മുസ്ലീംസമൂഹത്തിന്റെ നന്മയും വിധി അനുകൂലമാക്കിയെന്നും ചേതന്‍ ഭഗത് വിധിവന്ന ദിവസം ട്വീറ്റ് ചെയ്തിരുന്നു.