ലണ്ടന്‍: കൊറോണയ്ക്ക് ശേഷമുള്ള അവശേഷിക്കുന്ന പോരാട്ടത്തിനായി യൂറോപ്പാ ലീഗ് ഇന്ന് പുന:രാരംഭിക്കുന്നു.12 ഗ്രൂപ്പുകളിലായി 64 ടീമുകളാണ് യൂറോപ്പാ ലീഗില്‍ പോരാടുന്നത്. പ്രീക്വാര്‍ട്ടറിലേയ്ക്ക് എത്തിയിരിക്കുന്നത് 24 ടീമുകളാണ്.
ഇരുപാദങ്ങളിലായി പൂര്‍ത്തിയാക്കേണ്ട പോരാട്ടത്തില്‍ ഇന്നുനടക്കുന്നത് രണ്ടു മത്സരങ്ങള്‍. ഷാക്തര്‍ ഡോണ്‍സ്റ്റെക് വൂള്‍സ്ബര്‍ഗിനെ നേരിടുമ്പോള്‍ കോപ്പന്‍ഹേഗന്‍ നേരിടുന്നത് ഇസ്താന്‍ബൂള്‍ ബസാക്സഹീറിനെ.
നാളെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലാസ്കുമായും ലെവെര്കൂസെന് റേയ്ഞ്ചേഴ്സുമായും ഏറ്റുമുട്ടും. ആദ്യപാദത്തില്‍ ലാസ്ക്കിനെതിരെ 5-0ന് ജയിച്ചാണ് യൂണൈറ്റഡ് മുന്നേറിയിരിക്കുന്നത്. ലെവര്കുസെന് 3-1നാണ് റേ്ഞ്ചേഴ്സിനെ മറികടന്നിരിക്കുന്നത്. എതിര്‍ടീമുകള്‍ക്ക് ഇനി മുന്നേറണമെങ്കില്‍ വലിയ ഗോള്‍വ്യത്യാസത്തില്‍ ജയിക്കേണ്ടിവരും. നാലു മത്സരങ്ങളും പ്രീക്വാര്‍ട്ടറിലെ രണ്ടാം പാദമത്സരങ്ങളിലാണ് ഇവര്‍ ഏറ്റുമുട്ടുന്നത്. പ്രീക്വാര്‍ട്ടര്‍ ആദ്യപാദത്തിനായി നാളെ ഇന്റര്മിലാന് ഗെറ്റാഫയേയും സെവിയ റോമയേയും നേരിടും.