സാങ്കേതിക വിപ്ലവത്തിൽ ഒരു വൻ ചുവട് വെപ്പ് ആയി, 5 ആം തലമുറ മൊബൈൽ സാങ്കേതിക വിദ്യ – 5G അടുത്തവർഷം പ്രമുഖ ലോക രാജ്യങ്ങളൊപ്പം ഭാരതത്തിലും ലഭ്യമാകും. നിരവധി പുതിയ ബിസിനസ് സാധ്യതകൾ തുറക്കുന്നതിനൊപ്പം 5G യുടെ വരവോടെ മാറി മറിയുക്ക സാധാരണക്കാരുടെ നിത്യ ജീവിതം കൂടി ആയിരിക്കും.5G കൊണ്ട് വരുന്ന അതിവേഗ ഇന്റർനെറ്റ്, Virtual Reality(ഭാവനാ ലോകം), Internet of things( സംഗതികളുടെ സൃംഘല) തുടങ്ങിയ മറ്റു സാങ്കേതിക വിദ്യകളുടെ കുതിച്ചു ചാട്ടത്തിന് കൂടി കാരണം ആകും ഇത് കേരളത്തിന് മുന്നിൽ തുറക്കുന്നത് അനന്തമായ സാധ്യതകൾ ആണ്
അല്പം ചരിതം.
വയർലെസ്സ് സാങ്കേതിക വിദ്യ ആയ 1G ( ഒന്നാം തലമുറ സാങ്കേതിക വിദ്യ) ഇല് നിന്നും ആണ് മൊബൈൽ ഫോണുകളുടെ തുടക്കം 1980 കളിൽ ആണ് . ഈ സംഗേതിക വിദ്യ വിവിധ രാജ്യങ്ങൾ പരീക്ഷിച്ച് വിജയിച്ചത് .വയർലെസ്സ് ഫോൺ കോൾ മാത്രം ആയിരുന്നു ഇത് കൊണ്ടുള്ള നേട്ടം. SMS, കുറഞ്ഞ വേഗതയിൽ ഉള്ള ഇന്റർനെറ്റ് തുടങ്ങിയ സൗകര്യങ്ങൾ ഒരുങ്ങിയത് 90കളിൽ വന്ന 2G സാങ്കേതിക വിദ്യ യോടു കൂടി ആണ്
2001 ഇൽ ലഭ്യം ആയി തുടങ്ങിയ 3G ,2010 ഇല് പുറത്ത് വന്ന 4G സാങ്കേതിക വിദ്യകൾ ഇന്റർനെറ്റ് സ്പീഡ് വർധിപ്പിച്ചു . ഇതിനോടൊപ്പം ജിപിഎസ് പോലെ ഉള്ള സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കൃത്യം ആയ ലോക്കേഷൻ കണ്ടെത്തുവാനും അത് കൃത്യതയോടെ ഉപയോഗിക്കുവാനും, ഓഡിയോ വീഡിയോ ഫയലുകളുടെ എളുപ്പത്തിൽ ഉള്ള കൈമാറ്റവും സാധ്യമായി. നിത്യജീവിതത്തിൽ സ്വാധീനിക്കുന്ന പ്രവർത്തികൾ ചെയ്യുന്ന ഫുഡ് ഡെലിവറി, നാവിഗേഷൻ, റൈഡ് ബുക്കിംഗ് പോലെ ഉള്ള സേവനങ്ങൾ ലഭ്യമാകുന്ന മൊബൈൽ അപ്ലിക്കേഷനുകളും അത് വഴി സാധാരണക്കാരുടെ കൈകളിൽ എത്തുകയും, ജീവിതത്തിനെ സാങ്കേതിക വിദ്യയുമായി വളരെ അധികം കൂട്ടി ചേർക്കുകയും ചെയ്തു.
20Mbps speed വരെ മാത്രം ഉള്ള 4Gyil നിന്നും 10Gbps വരെ സ്പീഡ് പ്രവചിക്കുന്ന 5G യിലേക്ക് ഉള്ള മാറ്റം ലോകത്തിനെ തന്നെ മാറ്റി മറിക്കും എന്ന് 3G 4G യുടെ സ്വാധീനം വിലയിരുത്തിയാൽ നിസംശയം അനുമാനിക്കാൻ സാധിക്കും.
എന്താണ് 5G ??
തന്റെ പൂർവികരെ പോലെ 5G ഒരു സെല്ലുലാർ മൊബൈൽ സാങ്കേതിക വിദ്യ ആണ്, എന്നാല് ഇന്ന് ലഭ്യം ആയ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനത്തെ കവച്ചു വെക്കുന്ന ഇന്റർനെറ്റ് വേഗത നൽകുവാൻ 5G ക്ക് സാധിക്കും. ഇത് വ്യക്തിപരം ആയ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഇന്റർനെറ്റ് എന്ന നിലയിൽ നിന്നും മൊബൈൽ നെറ്റ്വർക്കുക്കൾ ഔദ്യോഗികമായ ആവശ്യങ്ങൾക്ക് ഉള്ള ഇന്റർനെറ്റ് ആയി വളരുവാൻ സഹായിക്കും. virtual reality, Internet of things പോലെ ഉയർന്ന നിരക്കിൽ ഡാറ്റ കൈമാറ്റം വേണ്ട മറ്റ് സാങ്കേതിക വിദ്യകൾ ഇതിനോടൊപ്പം വളരുവാനും സാധാരണ മനുഷ്യർക്ക് നിത്യവും ഉപയോഗിക്കാവുന്ന മൊബൈൽ ആപുകൾ മറ്റ് സേവനങ്ങൾ ഇങ്ങനെ ഉള്ള latest സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ലഭ്യമാക്കുവാൻ തുടങ്ങും.
ഭാരതം എന്ത് നെടും ?
ഗൂഗിൽ, ഫേസ്ബുക്ക്, ക്വാൽ കോം തുടങ്ങിയ അന്താരാഷ്ട്ര സാങ്കേതിക വിദ്യ ഭീമന്മാരുടെ സഹായത്തോടെ റിലയൻസ് 2 ലക്ഷം കോടിയുടെ മൂലധനം ആണ് സമാഹരിച്ചിരിക്കുനത്, ഭാരതത്തിന്റെ 5G വിപ്ലവം മുന്നിൽ നിന്ന് നയിക്കുനതും റിലയൻസ് തന്നെ. 5G സാങ്കേതിക വിദ്യക്ക് ആവശ്യമായ സോഫ്റ്റ്വെയറും ഉപകരങ്ങളും ഭാരതത്തിൽ തന്നെ വികസിപ്പിച് റിലയൻസ് ആഗോള വിപണിയെ ലക്ഷ്യം ഇടുമ്പോൾ വൻ തിരിച്ചടി നേരിടുന്നത് ചൈനയുടെ ഹുവാവെ ആണ്.
ഹുവാവെ നൽകുന്ന ഉപകരണങ്ങൾ ഉപയോഗിച്ച് ചൈനീസ് സർക്കാര് ഡാറ്റ ചോർത്തുന്നു എന്ന ആരോപണം ശക്തം ആയതിനെ തുടർന്ന് അമേരിക്കയും, ബ്രിട്ടനും ഹുവാവെ യുടെ സേവനങ്ങൾ രാജ്യത്ത് നിരോധിച്ചിരുന്നു. യൂറോപ്പിലെ മറ്റു പ്രമുഖ രാജ്യങ്ങൾ ഈ പാത പിന്തുടർന്നേക്കാം എന്ന് ഇരിക്കെ, ഈ സാഹചര്യം മുതലെടുത്ത് ആഗോള 5G വിപണിയിൽ വ്യക്തി മുദ്ര പതിപ്പിക്കാൻ ഒരുങ്ങുക ആണ് റിലയൻസ് . സാംസങ് , Nokia, Ericsson thudangiya ആഗോള ഭീമൻ മാരാണ് റിലയൻസിന്റെ പ്രമുഖ എതിരാളികൾ. കുറഞ്ഞ ചിലവിൽ ഭാരതത്തിൽ നിർമിച്ച 5G സാങ്കേതിക വിദ്യ ആഗോള തലത്തിൽ ചലനങ്ങൾ സൃഷ്ടിക്കും എന്നാണ് പ്രതീക്ഷ. അമേരിക്കയുടെയും ബ്രിട്ടന്റെയും വിപണിയിൽ മുന്നേറ്റം ഉണ്ടാക്കുവാൻ സാധിച്ചാൽ തന്നെ ഈ made in India സാങ്കേതിക വിദ്യ വൻ വരുമാനവും നിരവധി തൊഴിൽ അവസരങ്ങള് ഉൾപെടെ ഉള്ള നല്ല നാളുകൾ ആയിരിക്കും രാജ്യത്തിന് സമ്മാനിക്കുക
കേരളത്തിന് എന്ത് നേട്ടം ??
കേന്ദ്രസർക്കാർ അനുവദിച്ച കൊച്ചി പാലക്കാട് ഹൈടെക് വ്യാവസായിക ഇടനാഴി, കൊച്ചി ബാംഗ്ലൂർ വ്യാവസായിക ഇടനാഴി പോലുള്ള പദ്ധതികളുടെ ഭാഗം ആയി 5G ഉപകരണങ്ങളുടെ നിർമാണവും സേവനദാനതിനും മികച്ച അവസരം ആണ് കേരളത്തിലെ ബിസിനസ് ലോകത്തിന് മുന്നിൽ തുറക്കപ്പെട്ടിരിക്കുനത്, ഉയർന്ന ഇന്റർനെറ്റ് വേഗത ഉപയോഗിച്ച് കൊണ്ട് ഉള്ള Virtual Reality, Internet of Things സേവനങ്ങളും കേരളത്തിന് പരീക്ഷിക്കാം. 5G മേഖലയിൽ ഉള്ള സ്റ്റാർട്ട്അപ് കമ്പനികൾക്ക് നല്ല പ്രോത്സാഹനം നൽകിയാൽ അവർ നമ്മുടെ നാളെയുടെ ദീപശിഖ വാഹകർ ആവും എന്നത് തീർച്ച
2.5 കോടി തൊഴിലുകൾ 5G മേഖലയിൽ സൃഷ്ടിക്ക പെടും എന്ന് അനുമാനിക്കപ്പെടുന്നു , 5 കോടി – കോടി (അക്ഷര പിശക് അല്ല 13 പൂജ്യങ്ങൾ ഉള്ള സംഖ്യ ) രൂപയുടെ വിപണി ആയി 2026 ഇൽ 5G മാറും എന്നാണ് അനുമാനം, അതിന്റെ ഒരു ഓഹരി നേടി എടുക്കുവാൻ നമ്മുടെ ബിസിനസ്-പ്രൊഫഷണൽ ലോകത്തിന് സാധിച്ചാൽ അടുത്ത സാങ്കേതിക വിപ്ലവത്തിൽ വിജയി ആയി മുന്നിൽ നിൽക്കുവാൻ കേരളത്തിന് സാധിക്കും.
Comments