ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനാപകടത്തില്‍ അടിയന്തിര ഇടപെടല്‍ നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംഭവ സ്ഥലത്തേക്ക് അടിയന്തിരമായി എത്തിച്ചേരാന്‍ ദേശീയ ദുരന്ത നിവാരണ സേനക്ക് നിര്‍ദ്ദേശം നല്‍കിയതായി അമിത് ഷാ അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
‘കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉണ്ടായ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനാപകടത്തില്‍ ദുഖം രേഖപ്പെടുത്തുന്നു. എത്രയും പെട്ടെന്ന് സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് എന്‍ഡിആര്‍എഫ് സംഘത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്’. അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.
Comments