ഭാരതം കണ്ട ഭയാനകമായ പ്രകൃതി ദുരന്തങ്ങൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതം കണ്ട ഭയാനകമായ പ്രകൃതി ദുരന്തങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2020, 09:01 pm IST
FacebookTwitterWhatsAppTelegram

പ്രകൃതി ദുരന്തങ്ങൾ ഏത് രൂപത്തിലാണ് വരികയെന്നത് പ്രവചനാതീതമാണ് . ചിലപ്പോൾ അത് കൊടുംകാറ്റായി അലയടിക്കും , വെള്ളപൊക്കമായി വന്നു മൂടും , ഭൂചലനത്തിന്റെ രൂപത്തിൽ ആവാസവ്യവസ്ഥയെ തകിടം മറിക്കും , അതുമല്ലെങ്കിൽ വരൾച്ചയുടെ രൂപത്തിൽ നാശം വിതക്കും .ഭൂരിഭാഗം പ്രകൃതി ദുരന്തങ്ങളും ഉണ്ടാകുന്നത് മനുഷ്യരുടെ നിയന്ത്രണങ്ങൾ ഇല്ലാത്ത പ്രകൃതിയോട് കാണിക്കുന്ന ചൂഷണം മൂലമാണ് . ഭാരതം കണ്ട അതിഭയാനകമായ ചില പ്രകൃതി ദുരന്തങ്ങൾ ഒരോർമ്മപ്പെടുത്തലാണ് എന്നും

 

1 . 2014 ൽ കശ്മീരിലുണ്ടായ പ്രളയം

2014 സെപ്റ്റംബറിലുണ്ടായ കനത്തമഴയിൽ ചിനാബ് , ഝലം , തവി തുടങ്ങിയ നദികൾ കരകവിഞ്ഞൊഴുകുകയും സമീപപ്രദേശങ്ങളെ വെള്ളത്തിൽ താഴ്‌ത്തുകയും ചെയ്തു . ഈ പ്രളയക്കെടുതി ഏറ്റവും കൂടുതലായി ബാധിച്ചത് ശ്രീനഗർ , ബാരാമുള്ള , പുൽവാമ , കുൽഗാം , പൂഞ്ച് തുടങ്ങിയ പ്രദേശങ്ങളെയാണ് . കശ്മീർ താഴ്വരകളെ ബന്ധിപ്പിക്കുന്ന മൂന്നൂറു മീറ്ററോളം വരുന്ന ദേശീയപാത പ്രളയത്തെ തുടർന്ന് അടച്ചിടുകയുണ്ടായി . ഈ പ്രകൃതി ദുരന്തത്തിൽ മൂന്നൂറിൽ കൂടുതൽ ആളുകൾക്ക് ജീവൻ നഷ്ടപെടുകയും , രണ്ടു ലക്ഷത്തിലധികം ആളുകൾക്ക് വീടുകൾ നഷ്ടമാവുകയും ചെയ്തു .

2 . 2013 ൽ ഉത്തരാഖണ്ഡിലുണ്ടായ പ്രളയം

ഏറ്റവും കൂടുതൽ പ്രകൃതി ദുരന്തങ്ങൾക്ക് സാക്ഷ്യം വഹിച്ച ഹിമാലയ മലനിരകളാണ് ഉത്തരാഖണ്ഡിൽ ഉള്ളത് . 2013 ൽ ഉണ്ടായ പ്രളയത്തിൽ ആയിരത്തിൽ കൂടുതൽ ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും അത്രയോ അതിൽ കൂടുതലോ മൃഗങ്ങളും മരണപെട്ടു . അതിശക്തമായി പെയ്ത മഴ ആയിരുന്നു കോടികൾ വരുന്ന നാശനഷ്ടങ്ങൾ ഉണ്ടാക്കിയ പ്രളയത്തിന് വഴി ഒരുക്കിയത് . ഭാരതത്തിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളാണ് ഉത്തരാഖണ്ഡിലെ പലയിടങ്ങളും , അതിനാൽ തന്നെ പ്രളയം ഉണ്ടായതു ജനങ്ങൾ വന്നു നിറയുന്ന തീർത്ഥാടനകാലമായതിനാൽ ദുരന്തത്തിന്റെ തീവ്രത പതിന്മടങ്ങായി വർധിക്കുകയും ലക്ഷകണക്കിന് ആളുകളുടെ ജീവിതത്തെ ബാധിക്കുകയും ചെയ്തു .

3 . 2007 ൽ ബീഹാറിൽ ഉണ്ടായ പ്രളയം

ബീഹാർ കണ്ട ഏറ്റവും ഭയാനകമായ പ്രളയം ആണ് 2007 ആഗസ്റ്റ് മാസം ഉണ്ടായത് . അതിശക്തമായി പെയ്ത മഴയാണ് ബീഹാറിനെ ഞടുക്കിയ ദുരന്തത്തിന് വഴിയൊരുക്കിയത് . ബീഹാറിലെ പത്തൊൻപതു ജില്ലകളെയാണ് പ്രളയം ബാധിച്ചത് . ആയിരത്തിന് മുകളിൽ മനുഷ്യ ജീവനെയും കന്നുകാലികളെയും നഷ്ടപ്പെട്ടു . നാലായിരത്തില്പരം ഗ്രാമങ്ങളും ഒരു കോടിയിലധികം ഹെക്ടർ വരുന്ന കൃഷിഭൂമിയും ഈ പ്രളയത്തിൽ നശിക്കുകയുണ്ടായി .

4 . 2004 ൽ ഇന്ത്യൻ മഹാസമുദ്രത്തിൽ ഉരുത്തിരിഞ്ഞ സുനാമി

ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിന്റെ തീരത്തു ഉടലെടുത്ത ശക്തമായ ഭൂകമ്പം , ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായ സുനാമിക്ക് കരണമാവുകയായിരുന്നു . 2004 ഡിസംബറിലുണ്ടായ സുനാമി ഏകദേശം പന്ത്രണ്ട് രാജ്യങ്ങളെ ബാധിക്കുകയും ഒരു ലക്ഷത്തിൽപരം ആളുകളുടെ ജീവനെടുക്കുകയും ചെയ്തു .

5 . 2001 ലെ ഗുജറാത്ത് ഭൂകമ്പം

2001 ജനുവരിയിൽ ഉണ്ടായ ഭൂകമ്പം ബാധിച്ചത് ഗുജറാത്തിലെ കച് , അഹമ്മദാബാദ് , ഭുജ് , ഗാന്ധിനഗർ , സുരേന്ദ്രനഗർ , രാജ്കോട്ട് , ജമ്നനാഗർ തുടങ്ങിയ പ്രദേശങ്ങളെയാണ് .7 .6 മുതൽ 7 .9 റിക്‌റ്റർ സ്കെയിലിൽ ഉണ്ടായ ഭൂകമ്പം ഏകദേശം 120 സെക്കൻഡ് നേരം നിലനിന്നു . ഇരുപതിനായിരത്തിലധികം ആളുകൾ മരിക്കുകയും നാല് ലക്ഷത്തിന് മുകളിൽ ആളുകൾക്ക് താമസസ്ഥലം നഷ്ടമാവുകയും ചെയ്തു .

Tags: EarthquakeFLOODDisasterNatural DisastersTsunami
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies