പ്രകൃതി നടത്തിയ സംഹാര താണ്ഡവത്തിൽ ഇല്ലാതായ പുത്തുമല
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

പ്രകൃതി നടത്തിയ സംഹാര താണ്ഡവത്തിൽ ഇല്ലാതായ പുത്തുമല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2020, 06:06 pm IST
FacebookTwitterWhatsAppTelegram

വയനാടിന്റെ തീരാനോവായ പുത്തുമല ദുരന്തം നടന്നിട്ട് ഇന്നേക്ക് ഒരാണ്ട് തികയുന്നു. പ്രകൃതി സുന്ദരമായ ഒരു പ്രദേശം മുഴുവനായും കലിതുള്ളി വന്ന മലവെള്ളത്തില്‍ ഒലിച്ചുപോയി. മലമുകളില്‍ നിന്നും കുത്തിയൊലിച്ചു വരുന്ന വെള്ളത്തില്‍ ഇല്ലാതായത് ഒ രു നാട് തന്നെയായിരുന്നു. ഒപ്പം കൂട്ടി വെച്ച കുറച്ചു സമ്പാദ്യങ്ങളും കുറേ സ്വപ്നങ്ങളും കിടപ്പാടങ്ങളും. ഒന്നും ബാക്കി വെയ്‌ക്കാതെ എല്ലാം ഒലിച്ചു പോകുമ്പോഴും ജീവനുവേണ്ടിയുള്ള പിടച്ചില്‍ മാത്രമായിരുന്നു ബാക്കി.

2019 ആഗസ്റ്റ് എട്ടിന് വൈകിട്ടാണ് നാടിനെ ഇല്ലാതാക്കിയ ആ ദുരന്തം. 17 പേരുടെ ജീവനെടുത്ത ഇതിന്റെ കലി അടങ്ങിയത് 57 വീടുകള്‍ പൂര്‍ണമായും നൂറിലധികം വീടുകള്‍ ഭാഗികമായും തകര്‍ന്നു. മണ്ണിനടിയില്‍ എവിടെയോ ദുരന്തത്തിന്റെ  സ്മാരകം എന്ന പോലെ കിടക്കുന്ന അഞ്ചുപേര്‍ ഇനിയും ബാക്കി. ഏറ്റവും മികച്ച രക്ഷാപ്രവര്‍ത്തനമായിരുന്നു പുത്തുമലയില്‍ നടത്തിയത്, എന്നിട്ടും പരമാവധി ശ്രമിച്ചിട്ടും അഞ്ചുപേരെ ഇതുവരെ കണ്ടെത്താനായില്ല. സൗന്ദര്യം ഏറെയുള്ള പുത്തുമലയെന്ന നൂറേക്കറോളം വരുന്ന സ്ഥലം ഇന്ന് വെറും ചതുപ്പുനിലങ്ങള്‍ മാത്രം. എത്ര വേഗമാണ് പ്രകൃതി സുന്ദരിയാക്കിയ ഒരു സ്ഥലത്തെ ഒന്നുമല്ലാതാക്കി തീര്‍ക്കാന്‍ ആ പ്രകൃതിയില്‍ നിന്നു തന്നെ പൊട്ടിപ്പുറപ്പെട്ട മലവെള്ളത്തിനു  സാധിച്ചത്.

ദുരന്തം കഴിഞ്ഞ് ഒരാണ്ട് പിന്നിടുമ്പോഴും ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ഇന്ന് ഓര്‍മ്മകള്‍ മാത്രമാണ് തിരിച്ചു കിട്ടിയത്. സമ്പാദ്യവും,  ഉറ്റവരും, കിടപ്പാടവും നഷ്ടപ്പെട്ട ഒന്നും ഇല്ലാത്തവര്‍ ഇന്നും ഏറെയാണ്. പുനരധിവാസത്തിനായി സന്നദ്ധസംഘടനകളും മറ്റ് സ്ഥാപനങ്ങളും എല്ലാവര്‍ക്കും വീടും സ്ഥലവും സ്‌പോണ്‍സര്‍ ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ പകുതിയോളം മാത്രമേ നടന്നിട്ടുള്ളൂ. വാടക വീടുകളിലാണ് ഭൂരിഭാഗം പേരും താമസിക്കുന്നത്. ഈ വര്‍ഷവും പ്രളയം എത്തി ഒപ്പം ദുരന്തവും എന്നാല്‍ ഇനിയും പുത്തുമല പോലെ ഒരു ദുരന്തം ആവര്‍ത്തിക്കാതിരിക്കട്ടെ ആരുടെയും ജീവനുകള്‍ പൊലിയാതിരിക്കട്ടെ എന്ന് വീണ്ടും നമുക്ക് പ്രാര്‍ത്ഥിക്കാം.

Tags: wayanad
ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies