ബാഴ്‌സലോണ: ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് ബാഴ്‌സലോണ-നാപ്പോളി പോരാട്ടം. ഇരു ടീമുകളും തമ്മിലുള്ള ആദ്യപാദ മത്സരം സമനിലയില്‍ പിരിഞ്ഞിരുന്നു. ബാഴ്‌സയുടെ ഹോം ഗ്രൗണ്ടായ ക്യാംപ് നൂവിലാണ് ഇന്നത്തെ മത്സരം നടക്കുക.
എവേ ഗോളിന്റെ ആനുകൂല്യത്തോടെയാണ് ബാഴ്‌സ സ്വന്തം തട്ടകത്തില്‍ നാപ്പോളിക്കെതിരെ ബൂട്ട് കെട്ടുന്നത്. ആദ്യപാദത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയിരുന്നു. എന്നാല്‍,ഏറ്റവും മോശമായ സീസണിലൂടെയാണ് ബാഴ്‌സ കടന്നുപോകുന്നത്. ലാ ലീഗയില്‍ കിരീടം കൈവിട്ട ബാഴ്‌സയുടെ പരിശിലകന്‍ ക്വീകെ സെറ്റിയനും ചാമ്പ്യന്‍സ് ലീഗ് നിര്‍ണായകമാണ്.
സൂപ്പര്‍ താരം ലയണല്‍ മെസി, അന്റോയിന്‍ ഗ്രീസ്മാന്‍, നെല്‍സണ്‍ സെമെടൊ എന്നിവര്‍ സസ്‌പെന്‍ഷന് ഒരു കാര്‍ഡ് മാത്രം അകലെയാണ് എന്നതാണ് ബാഴ്‌സലോണയ്‌ക്ക് തലവേദനയാകുന്നത്. മറുഭാഗത്ത് മെര്‍റ്റന്‍സ്, കാലഹോണ്‍, ലോബൊട്ക എന്നിവരുടെ പ്രഹരശേഷിയാണ് നാപ്പോളിയുടെ കരുത്ത്. മെസിയുടെ നീക്കങ്ങളെ തടഞ്ഞുനിര്‍ത്തുമെന്ന് നാപ്പോളി ഗോള്‍ കീപ്പര്‍ കോസ്റ്റസ് മനോലസ് പ്രതികരിച്ചിട്ടുണ്ട്.















