എല്ലാ വർഷവും ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീകളെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പുകൾ പല മാദ്ധ്യമങ്ങളിലൂടെയും നടത്തപെടാറുണ്ട് . എന്നാൽ ചില സ്ത്രീ സൗന്ദര്യങ്ങൾ ഒരു വർഷത്തേക്കല്ല എന്നെന്നേക്കും വിലമതിക്കാനാവാത്ത സൗന്ദര്യത്തിനുടമകളായിരിക്കും . സ്വന്തം പ്രയത്നത്തിലൂടെ അഭിനന്ദനാർഹമായ വ്യക്തിമുദ്ര ജീവിതത്തിൽ പതിപ്പിച്ച സ്ത്രീകളാണ് ഇവരിൽ പലരും .
1 .ജാക്ലിൻ സ്മിത്ത്
ചാർലിസ് ഏയ്ഞ്ചൽസ് എന്ന ഹിറ്റ് ചിത്രത്തിലൂടെ ഹോളിവുഡ് ചലച്ചിത്ര രംഗത്തേക്ക് എത്തിയ വ്യക്തിയാണ് ജാക്ലിൻ സ്മിത്ത്. തന്റെ ബിസിനസ്സ് സാമ്രാജ്യം വികസിപ്പിക്കാനായി കൂടുതൽ ചിത്രങ്ങളിൽ അഭിനയിക്കാതെ അവർ പിന്മാറുകയായിരുന്നു . തന്റെ ബ്രാൻഡുകളുടെ പ്രചരണാർത്ഥമോ, ഒരു താരം എന്ന നിലയിലോ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ ,സ്വാഭാവികമായ സൗന്ദര്യം കൊണ്ട് ഇന്നും അവർ ആരാധകരെ സൃഷ്ടിക്കുന്നു
2 . ബാർബറ ഈഡൻ
തന്റെ എൺപത്തിയെട്ടാമത്തെ വയസ്സിലും ചുറുചുറുക്കോടെയും നിറഞ്ഞ പുഞ്ചിരിയോടെയും ആരാധകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്ന ബാർബറ ഈഡൻ, ഒരു കാലഘട്ടത്തിൽ പലരുടെയും ആദ്യ പ്രണയമായിരുന്നു . കോമഡി കഥാപാത്രങ്ങളിലൂടെയാണ് ബാർബറ ഈഡൻ അഭിനയരംഗത്തു ചുവടുറപ്പിച്ചത് .ജീനി എന്ന കഥാപാത്രമാണ് ബാർബറയുടെ എക്കാലത്തെയും മികച്ച കഥാപാത്രം .
3 . ഷാരോൺ ടേറ്റ്
എട്ടു മാസം ഗർഭിണിയായിരുന്നപ്പോൾ ക്രൂരമായി വധിക്കപ്പെട്ട വെള്ളിത്തിരയിലെ തിളങ്ങുന്ന നക്ഷത്രമായിരുന്നു ഷാരോൺ ടേറ്റ്. കോമഡി കഥാപാത്രങ്ങളും , സ്വഭാവ കഥാപാത്രങ്ങളും അനായാസം വഴുങ്ങുന്ന അഭിനയ പ്രതിഭാസത്തിനുടമയായിരുന്നു ഷാരോൺ ടേറ്റ്. അകാലത്തിലുള്ള അവരുടെ മരണം ഇന്നും കണ്ണീരോടെ മാത്രമേ ഹോളിവുഡ് ചലച്ചിത്ര രംഗത്തുള്ളവർക്ക് ഓർക്കാൻ സാധിക്കൂ .
4 . വിവിയൻ ലീ
നാടകത്തിലും സിനിമയിലും ഒരു പോലെ മികവ് പുലർത്തിയിരുന്ന ബ്രിട്ടീഷ് അഭിനേത്രിയായിരുന്നു വിവിയൻ ലീ . അവർ അഭിനയിച്ചിരുന്ന കാലഘട്ടങ്ങളിലെ ഏറ്റവും സുന്ദരിയായ സ്ത്രീയായിരുന്നു വിവിയൻ ലീ , അതിനാൽ തന്നെ അവരുടെ സൗന്ദര്യത്തെ സിനിമയുടെ മാറ്റ് കൂട്ടുവാൻ സംവിധായകർ ആവും വിധം പ്രയോജനപ്പെടുത്തിയിരുന്നു .
5 . നതാലി വുഡ്
ബാല്യത്തിൽ തന്നെ ചലച്ചിത്ര രംഗത്തെത്തിയ നതാലി , യുവ നടിയായും സ്വഭാവ നടിയായും വെള്ളിത്തിരയിൽ തിളങ്ങിയ അമേരിക്കൻ അഭിനേത്രിയാണ് . ധാരാളം അവാർഡുകൾ തേടിയെത്തിയ അഭിനേത്രി കൂടിയായിരുന്നു നതാലി വുഡ് . നാല്പത്തി മൂന്നാം വയസ്സിൽ ദുരൂഹ സാഹചര്യത്തിൽ മുങ്ങി മരിക്കുകയായിരുന്നു നതാലി . 2018 ൽ മരണം വീണ്ടും അന്വേഷിക്കാൻ ഉത്തരവുണ്ടായി .
Comments