360 തൂണുകളും , അഞ്ച് താഴികക്കുടങ്ങളും , രാമക്ഷേത്രം ഉയരുക 161 അടി ഉയരത്തില്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

360 തൂണുകളും , അഞ്ച് താഴികക്കുടങ്ങളും , രാമക്ഷേത്രം ഉയരുക 161 അടി ഉയരത്തില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2020, 04:59 pm IST
Facebook
Twitter
WhatsAppTelegram

ഈ മാസം അഞ്ചാംതീയതി രാമക്ഷേത്രനിര്‍മാണത്തിന് അയോദ്ധ്യയില്‍ ശിലാസ്ഥാപനം നടന്നതോടെ രാജ്യത്തെ ഹൈന്ദവവിശ്വാസസമൂഹം ആവേശത്തിലാണ്. നൂറ്റാണ്ടുകളുടെ പ്രയത്‌നത്തിന് ശേഷം ആദര്‍ശപുരുഷനായ രാമന്റെ മന്ദിരമുയരുമ്പോള്‍ അതെങ്ങനെയുണ്ടാകുമെന്ന ആകാംക്ഷ ക്ഷേത്രനിര്‍മാണത്തെ വിമര്‍ശിക്കുന്നവര്‍ക്കുമുണ്ടാകാം. രാമക്ഷേത്രത്തിന്റെ രൂപകല്‍പ്പന വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്.

ക്ഷേത്രത്തിന് അധികം വലിപ്പം വേണ്ടെന്നും മൂന്ന് താഴികക്കുടങ്ങള്‍ മതിയെന്നുമായിരുന്നു ആദ്യതീരുമാനം. എന്നാല്‍ പിന്നീട് ഈ പദ്ധതിയില്‍ ഒട്ടേറെ മാറ്റങ്ങള്‍ വരുത്തി. 161 അടി ഉയരത്തില്‍ അഞ്ച് താഴികക്കുടങ്ങളുമായാണ് ക്ഷേത്രത്തിന്റെ നിലവിലെ രൂപകല്‍പ്പനയെന്ന് രാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് അംഗം കാമേശ്വര്‍ ചൗപാല്‍ പറയുന്നു. തൂണുകളുടെ എണ്ണം 212 ല്‍ നിന്ന് 360 ആക്കുകയും ചെയ്തിട്ടുണ്ട്.

വിശ്വ ഹിന്ദു പരിഷത്തിന്റെ നിര്‍ദ്ദേശാനുസൃതമാണ് ക്ഷേത്രത്തിന്റെ മാതൃക. പക്ഷേ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിശ്ചയിച്ച ഈ മാതൃകയില്‍ അളവുകളില്‍ കാര്യമായ വ്യത്യാസം വരുത്തിയിട്ടുണ്ട്. ക്ഷേത്രനിര്‍മാണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത രാമജന്മഭൂമി  തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് മന്ദിരത്തിന്റെ മാതൃക പുറത്തിറക്കിയിട്ടുണ്ട്.
70 ഏക്കര്‍ വരുന്ന സ്ഥലത്താണ് ക്ഷേത്രം നിര്‍മ്മിക്കുന്നത്. നിര്‍മ്മാണച്ചെലവിനെക്കുറിച്ച് സാമൂഹികമാദ്ധ്യമങ്ങളില്‍ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണുള്ളത്. ക്ഷേത്ര നിര്‍മാണത്തിനായി ഫണ്ട് ശേഖരിച്ചുവരികയാണ്.

രാജ്യത്തും പുറത്തും പ്രശസ്തങ്ങളായ പല ക്ഷേത്രങ്ങളും നിര്‍മ്മിച്ചിട്ടുള്ള അഹമ്മദാബാദിലെ സോംപുര കുടുംബത്തിനാണ് ക്ഷേത്ര നിര്‍മാണത്തിന്റെ ഉത്തരവാദിത്തം നല്‍കിയിരിക്കുന്നത്. ചന്ദ്രകാന്ത് സോംപുരയ്‌ക്കാണ് നേരിട്ടുള്ള ഉത്തരവാദിത്തമെങ്കിലും ശാരീരിക അസ്വസ്ഥതകള്‍ കാരണം എല്ലായ്‌പ്പോഴും അയോദ്ധ്യയിലെത്താനാകില്ല. പകരം മകന്‍ ആശിഷിനെ ഇവിടെ നിയോഗിച്ചിരിക്കുകയാണ്. നിര്‍മ്മാണ കമ്പനിയായ ലാര്‍സണ്‍ ആന്‍ഡ് ട്യൂബ്രോ (എല്‍ ആന്‍ഡ് ടി) പദ്ധതിനിര്‍വഹണത്തില്‍ പങ്കാളികളാണ്.

ക്ഷേത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ സജീവമാകും. പദ്ധതി പൂര്‍ത്തിയാക്കാന്‍ മൂന്നര വര്‍ഷം വരെ എടുത്തേക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട ആര്‍ക്കിടെക്റ്റുകള്‍ പറയുന്നു. ഇപ്പോഴുള്ള കണക്കനുസരിച്ച് ഇത് ഒരു എസ്റ്റിമേറ്റ് മാത്രമാണ്. ജോലി ആരംഭിച്ചുകഴിഞ്ഞാല്‍ സമയപരിധിയില്‍ വ്യത്യാസം വന്നേക്കാം.

Tags: ayodhyaram mandirconstruction
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies