കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്ക് പറ്റിയവരില്‍ 14 പേരുടെ നില ഗുരുതരമായി തുടരുന്നു. 101 പേരുടെ നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. 90 പേര് കോഴിക്കോടും 27 പേര് മലപ്പുറത്തും വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണ്.
മിംസ് ആശുപത്രിയില്‍ ആറു പേരും ബേബി മെമ്മോറിയലില്‍ അഞ്ചും മലപ്പുറത്ത് മൂന്നു പേരുമാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ ഉള്ളത്. ഇതില്‍ മൂന്നു പേര് വെന്റിലേറ്ററില്‍ തുടരുകയാണ്. ചികിത്സയില്‍ ഉള്ള 117 പേരുടെ നില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ഇഖ്രയില് ചികിത്സയില്‍ കഴിയുന്ന ഒരാള്‍ക്ക് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചു. പരിക്ക് പറ്റിയ മുഴുവന്‍ പേരുടെയും പരിശോധന പൂര്‍ത്തിയായി. മരിച്ച ഒരാള്‍ക്കും പരിക്ക് പറ്റിയ ഒരാള്‍ക്കും മാത്രമേ പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുള്ളു എന്ന റിപ്പോര്‍ട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രക്ഷ ദൗത്യത്തില്‍ ഏര്‍പ്പെട്ടവര്‍ക്കും ആശ്വാസമാകുകയാണ്.
Comments