മുസിരിസിനെ മാറ്റിമറിച്ച വെള്ളപ്പൊക്കങ്ങൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുസിരിസിനെ മാറ്റിമറിച്ച വെള്ളപ്പൊക്കങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2020, 02:36 pm IST
FacebookTwitterWhatsAppTelegram

കൊടുങ്ങല്ലൂർ വെള്ളപ്പൊക്കത്തെ കുറിച്ചുള്ള ഓർമകൾ, തലമുറകളിലൂടെ കൈമാറി വന്ന ഒരു അനുഭവം പങ്കുവെക്കുന്നു. മുസിരിസിനെ കണ്ണീരിലാഴ്‌ത്തിയ വെള്ളപ്പൊക്കങ്ങൾ 1341ലും  1924ലും  ആണെന്നാണ് പറയപ്പെടുന്നത്.

679 വർഷങ്ങൾക്ക് മുമ്പ്, ഇതുപോലൊരു മഴക്കാലമായിരുന്നു അന്നും. എന്നാൽ വെള്ളത്തിന്റെ ഒഴുക്ക് ഇതുപോലെയായിരുന്നില്ല. കിഴക്ക് നിന്നും ഒഴുകി വന്നിരുന്ന വെള്ളം എല്ലാം വെട്ടിപിടിച്ച് കടലിൽ എത്തിച്ചു. പ്രശസ്തമായ മുസിരിസ് തുറമുഖം ഈ വെള്ളപ്പൊക്കത്തിൽ അപ്രത്യക്ഷമായെന്നാണ് പറയുന്നത്. എന്നാൽ അതിനുള്ള തെളിവുകൾ ലഭ്യമല്ല എന്നാണ് പട്ടണം റീസർച്ച് പ്രൊജക്ട് ഡയറക്ടർ ഡോ. പി. ജെ. ചെറിയാൻ പറയുന്നത്. ആഴ്ചകളോളം നീണ്ടുനിന്ന മഴയിൽ തുറമുഖത്ത് ചെളി അടിഞ്ഞുകൂടിയിരിക്കാം. കപ്പലുകൾക്ക് തുറമുഖത്ത് എത്താൻ സാധിക്കാത്തതിനാൽ മുസിരിസ് തുറമുഖത്തിന് തിരശീല വീഴുകയും ചെയ്തു.

ഏകദേശം 679 വർഷങ്ങൾക്ക് മുമ്പ് എല്ലാവരെയും കണ്ണീരിലാഴ്‌ത്തിയ ആ വെള്ളപ്പൊക്കത്തെ പറ്റിയുള്ള എഴുത്തുകളോ രേഖകളോ ഒന്നും തന്നെ ഇപ്പോൾ ഇല്ല. എന്നാൽ 14-)o നൂറ്റാണ്ടിൽ മൊറോക്കൻ സഞ്ചാരിയായ ഇബ്‌നു ബത്തൂത്ത  കൊച്ചി, കൊടുങ്ങല്ലൂർ എന്നിവയിലൂടെ സഞ്ചരിക്കാതെ മറ്റു പ്രദേശങ്ങളിലൂടെ സഞ്ചരിച്ചുവെന്ന് പറയപ്പെടുന്നു. ഒരുപക്ഷേ ഈ പ്രദേശങ്ങളിൽ പ്രകൃതിക്ഷോഭത്തിന്റെ ദുരവസ്ഥ കൂടുതൽ ആയതിനാലാവാം.

വിദേശവ്യാപാരങ്ങൾക്ക് വേണ്ടി മുസിരിസ് തുറമുഖം(അഴീക്കോട്) തുറന്നുകൊടുക്കുകയും പിന്നീട് ഇത് 1924ലെ വെള്ളപ്പൊക്കത്തിൽ ചെളി വന്നുമൂടുകയും തുറമുഖത്തേക്ക് കപ്പലുകൾക്ക് അടുക്കാൻ സാധിക്കാതെയുമായി. പിന്നീട് മുസിരിസ് തുറമുഖം എന്നത് ചരിത്രത്തിലെ ഒരേട് മാത്രമായി അവശേഷിച്ചു. തുടർന്ന് കപ്പലുകൾ കൊച്ചി തുറമുഖത്തേക്ക് പ്രവേശിക്കാനും ആരംഭിച്ചു.

99ലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്ന 1924ലെ വെള്ളപ്പൊക്കത്തിനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാണ്. മഴ തുടങ്ങുന്നത് 1924 ജൂലൈ 24നാണ്. മൂന്ന് ആഴ്ചയോളം മഴ തുടർന്നു. പെരിയാർ കരകവിഞ്ഞൊഴുകുകയും ചെയ്തു. കൊടുങ്ങല്ലൂർ ശ്രീകുറുമ്പ ഭഗവതി ക്ഷേത്രമൊഴികെ മറ്റെല്ലാ പ്രദേശങ്ങളും വെള്ളത്തിനടിയിലായി. തിരുവഞ്ചിക്കുളം ശിവക്ഷേത്രത്തിൽ വെള്ളം കയറിയപ്പോൾ കാശിക്ക് തുല്യമായി അമ്പലപ്രദേശം എന്ന വിശ്വാസത്തിന്മേൽ കൊടുങ്ങല്ലൂർ ജനങ്ങൾ അമ്പലത്തിലേക്ക് വരികയും ഗംഗ എന്ന സങ്കൽപ്പത്തിൽ മുങ്ങികുളിക്കുകയും ചെയ്തു.

ഇക്കഴിഞ്ഞ പ്രളയങ്ങളിലൊന്നും തന്നെ കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിലേക്ക് വെള്ളം കയറിയില്ല. ഇതിന്റെ പിന്നിലുള്ള വിശ്വാസം എന്തെന്നാൽ ഭഗവതിയുടെ ജ്യേഷ്ഠത്തിയാണ് കടലമ്മ. കൊടുങ്ങല്ലൂർ ഭഗവതിക്ഷേത്ര  പരിസരത്ത് വെള്ളം കൂടി വരുന്ന ദിവസം കർക്കിടകത്തിലെ അഷ്ടമി വരെയാണ്. ഭൂമിയിലെ ജലസമൃദ്ധിക്ക് കോട്ടം വരാതിരിക്കാൻ കർക്കിടകത്തിലെ അഷ്ടമി വരെ കടലമ്മ കടലിലേക്ക് വെള്ളം സ്വീകരിക്കില്ല. പിന്നീടുള്ള ദിവസങ്ങളിൽ മഴയുടെ വെള്ളം കടലിലേക്ക് കടലമ്മ സ്വീകരിക്കുകയും ഭൂമിയിൽ കൂടുതലുള്ള വെള്ളം കടലിലേക്ക് ഒഴുകി പോവുകയും ചെയ്യും.

Tags: FLOODkodungallurmemory
ShareTweetSendShare

More News from this section

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies