വഡോദര: ഡല്‍ഹിയും അലഹബാദിലും കലാപം ഉണ്ടാകാന്‍ പാകത്തിന് സര്‍വ്വകലാശാലകളില്‍ വിദ്വേഷ പ്രസംഗം നടത്തിയ നേതാവിന്റെ ഹര്‍ജിയില്‍ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി. ഡോ. കഫീല്‍ ഖാനെതിരെയുള്ള കേസ്സാണ് പരിഗണിച്ചത്. അലഹബാദ് ഹൈക്കോടതിയ്‌ക്കാണ് നിര്‍ദ്ദേശം നല്‍കിയത്.
രാജ്യരക്ഷാനിയമപ്രകാരം അറസ്റ്റ് ചെയ്ത കേസ്സുകള്‍ കൊറോണ കാലമായതിനാല്‍ നീട്ടിവയ്‌ക്കരുതെന്നും വാദം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നുമാണ് ഉന്നത നീതി പീഠം നിര്‍ദ്ദേശം നല്‍കിയത്.
അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയെ കലാപകലുഷിതമാകുംവിധം വിദ്വേഷ പ്രസംഗം നടത്തിയ ഖാന്‍ 2019 ഡിസംബറിലാണ് സി.എ.എ വിഷയത്തില്‍ അറസ്റ്റിലാകുന്നത്.















