ലോകം ചുറ്റാൻ ആഗ്രഹം ഉണ്ടോ? വൈക്കിങ് ക്രൂസ് ലൈൻ ഉണ്ട് കൂടെ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലോകം ചുറ്റാൻ ആഗ്രഹം ഉണ്ടോ? വൈക്കിങ് ക്രൂസ് ലൈൻ ഉണ്ട് കൂടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2020, 12:33 pm IST
Facebook
Twitter
WhatsAppTelegram

കൊറോണ കാരണം യാത്ര പോകാൻ സാധിക്കുന്നില്ല, അല്ലെ.. വീടിനുള്ളിൽ തന്നെ കഴിയേണ്ടി വരുന്നത് എത്ര ബുദ്ധിമുട്ടാണ് അല്ലേ.യാത്രകൾ പോവാൻ ഇഷ്ടമില്ലാത്തവരായി ആരും തന്നെയില്ല. എന്നാൽ ചില വിനോദ സഞ്ചാരയിടങ്ങൾ അടച്ചിട്ടിരിക്കുകയാണ്. മറ്റു ചിലതിൽ സന്ദർശകരുടെ എണ്ണം വളരെ കുറച്ചിരിക്കുകയാണ്.

എന്നാൽ ലോകം മുഴുവൻ കപ്പലിൽ യാത്ര ചെയ്യുവാനുള്ള പദ്ധതിയുമായി വന്നിരിക്കുകയാണ് വൈക്കിങ് ക്രൂസ് ലൈൻ. ഏതൊരു സഞ്ചാരിയുടെയും മനം കവരുന്ന വാഗ്ദാനങ്ങൾ ആണ് അവർ മുന്നോട്ട് വെച്ചിരിക്കുന്നത്.

അജ്ഞാതരായവർക്കൊപ്പമുള്ള യാത്ര. 136 ദിവസം നീണ്ടുനിൽക്കുന്ന യാത്രയിൽ ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നുള്ളവർക്കൊപ്പമാണ് നിങ്ങൾ യാത്ര ചെയ്യേണ്ടി വരിക.

136 ദിവസത്തെ യാത്രയിൽ 27 രാജ്യങ്ങൾ, 56 തുറമുഖങ്ങൾ എന്നിവ സന്ദർശിക്കാൻ സാധിക്കും. കൂടാതെ 11 ലോക പ്രശസ്ത രാജ്യങ്ങളിൽ 11 രാത്രികൾ ചിലവഴിക്കാനുള്ള അവസരം കൂടി ഉണ്ടായിരിക്കും. ആറ് ഭൂഖണ്ഡങ്ങളിൽ കൂടിയും സഞ്ചരിക്കാൻ സാധിക്കും.

യാത്രയിൽ പങ്കുചേരാൻ തോന്നുന്നുണ്ടല്ലേ. 2021 ഡിസംബർ 24ന് ഫോർട്ട് ലോഡർഡെയ്‌ലിൽ നിന്നും യാത്ര ആരംഭിക്കുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. മധ്യ അമേരിക്ക, പനാമ കനാൽ, വടക്കേ അമേരിക്കയുടെ പടിഞ്ഞാറൻ തീരം, ഹവായ്, പസഫിക് എന്നിവയിലൂടെ സഞ്ചരിക്കുന്ന കപ്പൽ ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ, ഏഷ്യ, മിഡിൽ ഈസ്റ്റ്, മെഡിറ്റേറിയൻ എന്നിവിടങ്ങളിൽ എത്തിച്ചേരും. യാത്ര അവസാനിക്കുന്നത് ലണ്ടനിൽ ആയിരിക്കും.

930 ആളുകൾക്ക് യാത്രയിൽ പങ്കുചേരാം. എല്ലാവർക്കുമുള്ള സൗകര്യം കപ്പലിൽ സജ്ജമായിരിക്കും. രണ്ട് പേർ വീതമുള്ള മുറികളാണ് യാത്രക്കാർക്ക് താമസത്തിനായി ലഭിക്കുക.

കപ്പൽ ഓരോ പ്രദേശത്ത് എത്തുമ്പോഴും ആ സ്ഥലത്തിന്റെ പ്രത്യേകതകളും വിശേഷങ്ങളും പറഞ്ഞ് തരാൻ ഗൈഡ് ഉണ്ടായിരിക്കും. സ്ഥലത്തെ കുറിച്ച് കൂടുതൽ അറിയാൻ ക്ലാസ്സുകളും ഉണ്ടായിരിക്കും. കൂടാതെ നിരവധി വിനോദ പരിപാടികളും ഉണ്ടായിരിക്കും.

2021 ഡിസംബർ 24ന് ഫോർട്ട് ലോഡർഡെയിലിൽ നിന്ന് ആരംഭിക്കുന്ന യാത്രയിൽ 17 ദിവസങ്ങൾക്ക് ശേഷം 2022 ജനുവരി 10ന് ലോസ് ആഞ്ചലസിൽ നിന്ന് കയറുവാനുമുള്ള സൗകര്യവും ഉണ്ട്. അങ്ങനെ ചെയ്യുന്നവർക്ക് 119 ദിവസം ആയിരിക്കും യാത്ര ആസ്വദിക്കാൻ അവസരം ലഭിക്കുക.

136 ദിവസത്തെ ഈ യാത്രയ്‌ക്ക് 49995 ഡോളർ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. ലോസ് ആഞ്ചലസിൽ നിന്നാണ് യാത്രയിൽ പങ്കുചേരുന്നതെങ്കിൽ ടിക്കറ്റ് നിരക്ക് 45995 ഡോളർ ആണ്. വിശദമായ വിവരങ്ങൾക്ക് വൈക്കിങ് ക്രൂസ് ലൈനിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

Tags: Worldtravel
Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies