ന്യൂഡല്‍ഹി: ധോണിയ്‌ക്ക് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയും വിരമിക്കല്‍ പ്രഖ്യാപിച്ചു. പരിമിത ഓവര്‍ ക്രിക്കറ്റിലെ മികച്ച മധ്യനിര ബാറ്റ്‌സ്മാന്മാരില്‍ ഒരാളായിരുന്നു സുരേഷ് റെയ്‌ന. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്.
നിങ്ങള്‍ക്കൊപ്പം മനോഹരമായി കളിക്കുകയല്ലാതെ മറ്റൊന്നുമില്ല ധോണി, നിങ്ങളുടെ യാത്രയില്‍ നിങ്ങള്‍ക്കൊപ്പം ചേരുക എന്നത് ഞാന്‍ തെരഞ്ഞെടുക്കുന്നു. ഇന്ത്യയ്‌ക്ക് നന്ദി. ജയ്ഹിന്ദ്. സുരേഷ് റെയ്‌ന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഇന്ത്യയ്‌ക്കായി 18 ടെസ്റ്റുകളും 226 ഏകദിനവും 78 ട്വന്റി- 20 മത്സരങ്ങളുമാണ് സുരേഷ് റെയ്‌ന കളിച്ചിട്ടുള്ളത്. 2005 ല്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തിലൂടെ ഇന്ത്യയ്‌ക്കായി അരങ്ങേറിയ റെയ്‌ന 2018 ലാണ് ഇന്ത്യയ്‌ക്കായി ഒടുവില്‍ കളിച്ചത്. രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറി അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ടെസ്റ്റ് ക്രിക്കറ്റില്‍ സുരേഷ് റെയ്‌നയുടെ അരങ്ങേറ്റം.















