ഖേല്‍ രത്‌ന പുരസ്‌കാരം; രോഹിത് ശര്‍മ്മ ഉള്‍പ്പെടെ നാല് പേര്‍ക്ക് ശുപാര്‍ശ
Sunday, July 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഖേല്‍ രത്‌ന പുരസ്‌കാരം; രോഹിത് ശര്‍മ്മ ഉള്‍പ്പെടെ നാല് പേര്‍ക്ക് ശുപാര്‍ശ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2020, 10:30 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മയ്‌ക്ക് രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തിന് ശുപാര്‍ശ. രോഹിത്തിനെ കൂടാതെ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട്, ടേബിള്‍ ടെന്നീസ് താരം മനിക ബത്ര, പാരാലിമ്പിക്സില്‍ സ്വര്‍ണം നേടിയ മാരിയപ്പന്‍ തങ്കവേലു എന്നിവരെയും ഖേല്‍ രത്ന പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമാണ് രാജീവ് ഗാന്ധി ഖേല്‍ രത്ന.

ഖേല്‍ രത്ന പുരസ്‌കാരത്തിന് അര്‍ഹനാകുന്ന നാലാമത്തെ താരമാണ് രോഹിത് ശര്‍മ. 2019ലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് രോഹിത്തിനെ പുരസ്‌കാരത്തിനായി ശുപാര്‍ശ ചെയ്തത്. കഴിഞ്ഞ കലണ്ടര്‍ വര്‍ഷത്തില്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് (1490) നേടിയ താരമാണ് രോഹിത്ത്. 2019ല്‍ ഏഴ് സെഞ്ചുറികള്‍ നേടിയും രോഹിത്ത് റെക്കോര്‍ഡിട്ടിരുന്നു. നേരത്തെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എം.എസ് ധോണി, വിരാട് കോഹ്‌ലി എന്നിവര്‍ക്ക് ഖേല്‍ രത്ന പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചിരുന്നു. സച്ചിന് 1998ലും ധോണിക്ക് 2007ലും കോഹ്‌ലിക്ക് 2018ലുമാണ് പുരസ്‌കാരം ലഭിച്ചത്.

ഇത് രണ്ടാം തവണയാണ് നാല് താരങ്ങളെ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്യുന്നത്. ഇതിന് മുന്‍പ് 2016ലാണ് നാല് പേരെ ഖേല്‍ രത്‌നക്കായി ശുപാര്‍ശ ചെയ്തിട്ടുള്ളത്. ചൊവ്വാഴ്‌ച്ച ചേര്‍ന്ന നാഷണല്‍ സ്പോര്‍ട്സ് അവാര്‍ഡ് സെലക്ഷന്‍ കമ്മിറ്റി യോഗത്തിന് ശേഷമാണ് ഖേല്‍ രത്ന പുരസ്‌കാരത്തിന് തെരഞ്ഞെടുത്ത താരങ്ങളുടെ പട്ടിക കായിക മന്ത്രാലയം പുറത്തുവിട്ടത്.

ShareTweetSendShare

More News from this section

ആരാണ് പുതിയ ചാമ്പ്യന്‍? വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ന്; ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍

ടെസ്റ്റ് ടീമില്‍ വീണ്ടും ബാബര്‍ നായകന്‍; മസൂദിനെ പുറത്താക്കി പിസിബി

ആഫ്രിക്കന്‍ കരുത്തിന് മുന്നില്‍ ആതിഥേയര്‍ വീണു; മൊറോക്കോയ്‌ക്ക് ക്വാര്‍ട്ടര്‍ ടിക്കറ്റ്; നേരിടുന്നത് ഫ്രാന്‍സിനെ

ഗോള്‍വല തൊടാനാവാതെ എതിരാളികള്‍; അപൂര്‍വ റെക്കോര്‍ഡില്‍ മെക്സിക്കോയും സ്പെയിനും; 1990 ശേഷം ആദ്യം

മെസിയോ എംബാപ്പെയോ? ലോകകപ്പില്‍ റെക്കോര്‍ഡിനും ഗോള്‍ഡന്‍ ബൂട്ടിനും വാശിയേറിയ പോരാട്ടം

മുട്ടിനേറ്റ പരിക്ക് തിരിച്ചടിയായി; വിംബിള്‍ഡണ്‍ ഡബിള്‍സില്‍ നിന്ന് പിന്മാറി സെറീന വില്യംസ്

Latest News

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി മരിച്ച സംഭവം; മുഖ്യപ്രതിയെന്ന് കരുതുന്ന യുവതി പിടിയില്‍

കോട്ടയത്തെ ടിഷ്യു പേപ്പര്‍ നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം; തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമം തുടരുന്നു

ഭരണത്തിലെത്തിയപ്പോള്‍ നിലപാട് മാറി; ഊരാളുങ്കലിന് ടെണ്ടര്‍ നടപടികളില്ലാതെ കരാര്‍ അനുമതി നല്‍കി സര്‍ക്കാര്‍; വിമര്‍ശനം

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ പ്രത്യേക നിയമം വേണം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ബാലഗോകുലം

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി; ഇന്ത്യയിലെ ഏറ്റവും വലിയ ടണല്‍ ബോറിങ് മെഷീന്‍ പ്രവര്‍ത്തനം ആരംഭിക്കും; നിര്‍ണായക ഘട്ടത്തിന് തുടക്കം

ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ യാത്ര 2027-ല്‍; ആദ്യഘട്ട സര്‍വീസ് സുരത്ത്-ബിലിമോറ സെക്ഷനില്‍ നിന്ന്

ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ വൈറലായി; മലയാളി വ്ലോഗര്‍ അബ്ദുല്‍ ഹക്കീം യുഎഇയില്‍ അറസ്റ്റില്‍

ഡല്‍ഹിയില്‍ അതിശക്തമായ മഴ; വിമാന സര്‍വീസുകളെ ബാധിച്ചു; 15 വിമാനങ്ങള്‍ ജയ്പൂരിലേക്കും ലഖ്‌നൗവിലേക്കും വഴിതിരിച്ചുവിട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies