കൃഷ്ണകഥകൾ പറയുന്ന കൃഷ്ണനാട്ടം
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

കൃഷ്ണകഥകൾ പറയുന്ന കൃഷ്ണനാട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2020, 10:01 pm IST
FacebookTwitterWhatsAppTelegram

കേരളത്തിലെ ക്ഷേത്ര കലകളിൽ ഒന്നായ കൃഷ്ണനാട്ടം , ഭഗവാൻ ശ്രീകൃഷ്ണന്റെ കഥകൾ എട്ട് ദിവസങ്ങളിലായി അവതരിപ്പിക്കുന്നു . ഗുരുവായൂർ ക്ഷേത്രത്തിൽ മാത്രം ആടി പോരുന്ന കൃഷ്ണനാട്ടം , 1654 ൽ ജീവിച്ചിരുന്ന കോഴിക്കോടുള്ള സാമൂതിരി രാജാവായ മാനവേദൻ രചിച്ച സംസ്‌കൃത ശ്ലോകങ്ങളായ കൃഷ്ണഗതിയെ അടിസ്ഥനമാക്കി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ് . അവതാരം , കാളീയമർദ്ദനം , രാസക്രീഡ , കംസവധം , സ്വയംവരം , ബാണയുദ്ധം , വിവിദവധം’, സ്വർഗ്ഗാരോഹണം എന്നീ എട്ടു ഭാഗങ്ങളായിട്ടാണ് കൃഷ്ണനാട്ടം അവതരിപ്പിക്കുന്നത് .

ഒരിക്കൽ രാജാവായ മാനവേദൻ ഭഗവാൻ ശ്രീകൃഷ്ണനെ നേരിൽ കാണണം എന്നുള്ള തന്റെ അതിയായ ആഗ്രഹം വില്വമംഗലത്തെ അറിയിക്കുകയുണ്ടായി . പിറ്റേദിവസം തന്നെ ഭഗവാൻ തന്റെ ദർശനം മാനവേദന് നല്കാൻ സമ്മതിച്ചിരിക്കുന്നു എന്നും , അതിരാവിലെ ഇലഞ്ഞിത്തറയിൽ ചെന്നാൽ കാണാം എന്നും , കാണുക മാത്രമേ ചെയ്യാവൂ തൊടരുത് എന്നും വില്വമംഗലം അദ്ദേഹത്തെ അറിയിച്ചു .

അതിസന്തുഷ്ടനായ മാനവേദൻ ഇലഞ്ഞിത്തറയിൽ എത്തിയപ്പോൾ ഉണ്ണിക്കണ്ണനായി ഭഗവൻ നൃത്തം ചെയ്യുന്നതാണ് കണ്ടത് . അത് കണ്ട നിമിഷം മാനവേദൻ , ഭഗവാനെ തൊടരുത് എന്ന് പറഞ്ഞ ആജ്ഞ മറന്നു പോവുകയും ഓടിച്ചെന്ന് എടുക്കാൻ ശ്രമിക്കുകയും , ഇത് തന്നോട് ആവശ്യപെട്ടിരുന്നില്ല എന്ന് പറഞ്ഞു ഒരു മയിൽ‌പീലി തറയിലിട്ടു കൊണ്ട് ഭഗവാൻ അപ്രത്യക്ഷനായി . ഇതിന്റെ പ്രതീകമെന്നോണം കൃഷ്ണനാട്ടം കളിക്കുന്ന കലാകാരന്മാർ നെറുകയിൽ മയിൽ‌പീലി ചൂടാറുണ്ട് .

ഗുരുവായൂർ ക്ഷേത്രത്തിന്റെ ശ്രീകോവിലിനടുത്തായിട്ടാണ് കൃഷ്ണനാട്ടം അവതരിപ്പിക്കാറുള്ളത് . സ്വർഗ്ഗാരോഹണത്തോടെ കൃഷ്ണനാട്ടം അവതരിപ്പിക്കുന്നത് നന്നല്ല എന്ന് തോന്നിയ മാനവേദൻ ഒൻപതാം ദിവസം അവതാരം കൂടി അവതരിപ്പിച്ചു വേണം ആട്ടം നിർത്തേണ്ടത് എന്ന് തീരുമാനിക്കുകയുണ്ടായി . ഗുരുവായൂർ ദേവസ്വം ഇന്നും മുടങ്ങാതെ അവതരിപ്പിക്കുന്ന ഒന്നാണ് കൃഷ്ണനാട്ടം . ഭക്തർ വഴിപാടായും കൃഷ്ണനാട്ടം ഗുരുവായൂർ ക്ഷേത്രത്തിൽ നടത്തി പോരുന്നു .

മദ്ദളവും , ചെങ്ങലയും , ഇലത്താളവും ഉപയോഗിച്ച് നടത്തുന്ന കേളികൊട്ടാണ് ആദ്യം നടത്തുക . അന്ന് രാത്രി നടക്കുന്ന കൃഷ്ണനാട്ടത്തെ കുറിച്ച് ആളുകളെ അറിയിക്കുക എന്നതാണ് ഇത് കൊണ്ടുദ്ദേശിക്കുന്നത് . കലാകാരന്മാർ ചമയ മുറിയിൽ സന്ധ്യാനേരത്തു വിളക്ക് വെയ്‌ക്കുകയും , മറ്റൊരു വിളക്കിന്റെ ചുറ്റും ഇരുന്ന് ചമയം നടത്തുകയും ചെയ്യും .

ക്ഷേത്ര ചടങ്ങുകൾ അവസാനിച്ചു കഴിയുമ്പോഴാണ് കൃഷ്ണനാട്ടം ആരംഭിക്കുക . ശ്രീകോവിലിന്റെ വടക്ക് വശത്തായി കൃഷ്ണനാട്ടം നടക്കുന്ന സ്ഥലത്തു , ചമയ മുറിയിലെ ദീപത്തിൽ നിന്ന് പകർന്ന ദീപം കൊണ്ട് കളി വിളക്ക് തെളിയിക്കുകയും , വാദ്യോപകരണങ്ങളായ മദ്ദളം , ചെങ്ങല , ഇലത്താളം എന്നിവ അവതരിപ്പിക്കുന്നവർ ഭക്തി പുരസ്സരം നമസ്കരിച്ചു കൊണ്ട് കേളി‌ അവതരിപ്പിക്കും .

നിറമുള്ള തിരശീല കളി വിളക്കിനു പിന്നിലായി പിടിച്ചു കൊണ്ട് , അന്നത്തെ സ്ത്രീകഥാപാത്രങ്ങളായി എത്തുന്നവർ തോടയം അവതരിപ്പിക്കും . തോടയം അവതരിപ്പിക്കുന്നത് ഭഗവാന്റെ അനുഗ്രഹം സിദ്ധിക്കാനാണ് . തുടർന്ന് പുറപ്പാടോടു കൂടി കൃഷ്ണനാട്ടം ആരംഭിക്കുകയായി .  മംഗളം ആലപിച്ചു കൊണ്ടാണ് കഥാപാത്രങ്ങളായി രംഗത്തെത്തിയവർ ആട്ടം അവസാനിപ്പിച്ച് വേദിയിൽ നിന്ന് പോകുന്നത് .

കൃഷ്ണനാട്ടം അവതരിപ്പിക്കുന്ന കലാകാരന്മാർ അഞ്ചു തരത്തിലുള്ള ചമയങ്ങളാണ് ഉപയോഗിക്കുന്നത് . പച്ച , പഴുപ്പ് , കത്തി, കരി , മിനുക്ക്‌ എന്നിവയാണത് . ഓരോ നിറങ്ങളും ഓരോ തരത്തിലുള്ള കഥാപാത്രങ്ങളെയാണ് സൂചിപ്പിക്കുന്നത് .

Tags: Sreekrishnanguruvayoor templeGod Sreekrishna
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies