'ഫൈനലില്‍ അക്മല്‍ ക്ലീന്‍ ബൗള്‍ഡ് ആകുമെന്ന് പറഞ്ഞു, അത് സംഭവിച്ചു'; ആര്‍പി സിംഗിന് ധോണി നല്‍കിയ നിര്‍ദ്ദേശം ഇങ്ങനെ
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘ഫൈനലില്‍ അക്മല്‍ ക്ലീന്‍ ബൗള്‍ഡ് ആകുമെന്ന് പറഞ്ഞു, അത് സംഭവിച്ചു’; ആര്‍പി സിംഗിന് ധോണി നല്‍കിയ നിര്‍ദ്ദേശം ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2020, 11:52 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: 2007ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രഥമ ടി20 ലോകകപ്പും പാകിസ്താനെതിരായ കലാശപ്പോരാട്ടവും ക്രിക്കറ്റ് പ്രേമികള്‍ മറക്കാനിടയില്ല. ടൂര്‍ണമെന്റില്‍ അന്നത്തെ നായകനായിരുന്ന മഹേന്ദ്ര സിംഗ് ധോണിയുടെ ബാറ്റിംഗ് പ്രകടനം അത്ര മികച്ചതായിരുന്നില്ല. എങ്കിലും കൃത്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്ത ധോണി എന്ന നായകന്റെ മികവ് പല ഘട്ടങ്ങളിലും ടീമിന് തുണയായി.

നിര്‍ണായക ഘട്ടങ്ങളില്‍ ധോണി എടുക്കുന്ന തീരുമാനങ്ങള്‍ പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അവയില്‍ ഭൂരിഭാഗവും ഇന്ത്യന്‍ ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായ തീരുമാനങ്ങളായിരുന്നു. വിക്കറ്റിനു പിന്നില്‍ നിന്ന് ബാറ്റ്‌സ്മാന്റെ നീക്കങ്ങള്‍ കൃത്യമായി വിലയിരുത്തി ബൗളിംഗില്‍ അതിന് അനുയോജ്യമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതാണ് ധോണിയെ മറ്റ് നായകന്‍മാരില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. 2007 ലോകകപ്പിലെ ടീമിന്റെ ബൗളിംഗ് നിരയിലെ കുന്തമുനയായിരുന്ന ആര്‍.പി സിംഗിന് പറയാനുള്ളതും അത് തന്നെയാണ്.

കലാശപ്പോരാട്ടത്തില്‍ ചിരവൈരികളായ പാകിസ്താനെതിരെ ഇന്ത്യ ഇറങ്ങിയപ്പോള്‍ ധോണിക്ക് കൃത്യമായ പദ്ധതികള്‍ ഉണ്ടായിരുന്നു. പാകിസ്താന്റെ അപകടകാരിയായ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ കമ്രാന്‍ അക്മലിനെ പുറത്താക്കിയതില്‍ ധോണിയുടെ നിര്‍ദ്ദേശങ്ങളാണ് വിജയം കണ്ടതെന്ന് ആര്‍.പി സിംഗ് പറഞ്ഞു. അക്മലിന്റെ കാലുകള്‍ ക്രീസില്‍ നിന്നും ചലിക്കുന്നില്ലെന്നും അതിനാല്‍ ക്ലീന്‍ ബൗള്‍ഡ് ആകുമെന്നും ധോണി പറഞ്ഞത് ആര്‍.പി സിംഗ് ഓര്‍ക്കുന്നു.

മറ്റുള്ള ചിന്തകളെല്ലാം മാറ്റിവെച്ച് മികച്ച ലൈനിലും ലെംഗ്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ധോണി നിര്‍ദ്ദേശിച്ചു. അക്മലിനെതിരായ തന്റെ പദ്ധതികള്‍ മറ്റൊന്നായിരുന്നു എന്നും എന്നാല്‍ ധോണിയുടെ നിര്‍ദ്ദേശ പ്രകാരം ബൗള്‍ ചെയ്തപ്പോള്‍ ഫലം കണ്ടെന്നും ആര്‍.പി സിംഗ് പറഞ്ഞു. ഫൈനലില്‍ ആര്‍.പി സിംഗിന്റെ ഗുഡ് ലെംഗ്ത് ബൗളില്‍ മോശമായ ഫുട് വര്‍ക്ക് കാരണം ക്ലീന്‍ ബൗള്‍ഡ് ആയാണ് അക്മല്‍ പുറത്തായത്.

Share
Tweet
SendShare

More News from this section

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

Latest News

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies