പണമിടപാടുകൾക്കായി ബാങ്കിൽ തന്നെ പോണം എന്ന പതിവ് ഇപ്പോൾ ഇല്ല. പണം കൈമാറ്റം ചെയ്യുവാനോ, മറ്റ് അക്കൗണ്ട് വിവരങ്ങൾക്കോ ഒന്നും തന്നെ ഇപ്പോൾ ബാങ്ക് സന്ദർശിക്കേണ്ട ആവശ്യമില്ല. പകരം നമ്മുടെ സ്മാർട്ട്ഫോണിലൂടെ മൊബൈൽ ബാങ്കിങ് നടത്താം. ഓൺലൈൻ ബാങ്കിങ്ങ് വഴി ബാങ്കിൽ ഒന്നും പോകാതെ തന്നെ നമ്മൾ എവിടെയാണോ, അവിടെയിരുന്നു തന്നെ സ്വന്തം മൊബൈൽ ഉപയോഗിച്ച് കാര്യങ്ങൾ ചെയ്യാം.
എന്നാൽ മൊബൈൽ ബാങ്കിങ്ങ് വന്നതോടുകൂടി ബാങ്കിങ്ങ് തട്ടിപ്പുകൾ ദിനംപ്രതി വർധിച്ചുവരികയാണ്. ബാങ്ക് അക്കൗണ്ടുകളുടെ സുരക്ഷാ സംബന്ധമായ പ്രശ്നങ്ങളാണ് കൂടുതൽ ആളുകളും നേരിടുന്നത്. അതുകൊണ്ട് മൊബൈൽ ബാങ്കിങ്ങ് ചെയുമ്പോൾ സ്വന്തം സ്മാർട്ഫോൺ സുരക്ഷിതമായി വെയ്‌ക്കേണ്ടത് വളരെ ആവശ്യമാണ്. അതിനായി ബാങ്കിങ്ങ് സംബന്ധിച്ചുള്ള വിഷയങ്ങൾ ബാക്ക് അപ്പ് ചെയ്‌തുവെയ്‌ക്കുക. ഐഎംഇഐ നമ്പർ (ഇന്റർനാഷണൽ മൊബൈൽ എക്വിപ്മെന്റ് ഐഡന്റിറ്റി) എപ്പോഴും കൈയിൽ സൂക്ഷിക്കുക.
അതുപോലെ കമ്പ്യൂട്ടറിൽ നിന്നും മൊബൈലിലേക്ക് ഡാറ്റ ട്രാൻസ്ഫർ ചെയ്യുമ്പോൾ ആൻറിവൈറസ് ഉപയോഗിച്ച് കമ്പ്യൂട്ടർ സ്കാൻ നിർബന്ധമായി ചെയ്യണം. ഫോണിലെ ഓപ്പറേറ്റിംഗ് സിസ്റ്റവും അപ്ഡേറ്റ് ചെയ്യുക. ബാങ്ക് അക്കൗണ്ടിന്റെ യൂസർനെയിം, പാസ്സ്‌വേർഡും ഫോണിൽ സൂക്ഷിക്കാതിരിക്കുക. ഫോൺ ലോക്ക് ചെയ്‌തുവെയ്‌ക്കാനും ശ്രദ്ധിക്കണം. ഇത് മറ്റുള്ളവർ നിങ്ങളുടെ ഫോൺ ദുരുപയോഗം ചെയ്യുന്നതിൽനിന്ന് സഹായിക്കും.
ഫോൺ ഉപയോഗിക്കുന്നില്ലെങ്കിൽ അനാവശ്യമായി ആപ്ലിക്കേഷനുകൾ ഓപ്പൺ ചെയ്തിടരുത്. പരിചയമില്ലാത്തവരുമായി നെറ്റ്‌വർക്ക് പങ്കിടുകയും ചെയ്യരുത്. ഹാക്ക് ചെയ്യപ്പെട്ട ഫോണുകളാണെങ്കിൽ ഒരിക്കലും ഡാറ്റ മറ്റ് ഫോണുകളിലേക്ക് ട്രാൻസ്ഫർ ചെയ്യരുത്. പിന്നെ ഫോൺ പരമാവധി എവിടെയും മറന്നു വെയ്‌ക്കാതിരിക്കുക. ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നിങ്ങളുടെ ഫോണിലൂടെ നടത്തുന്ന ബാങ്കിങ്ങ് ഇടപാടുകൾ സുരക്ഷിതമായി നിലനിർത്താൻ സാധിക്കും.















