ചിറ്റൂര്‍(ആന്ധ്ര): ദക്ഷിണേന്ത്യയിലെ പ്രസിദ്ധമായ ശ്രീകാളഹസ്തി ശിവക്ഷേത്രം ദര്‍ശനത്തിനായി തുറന്നു. കൊറോണ ലോക്ഡൗണില്‍ അടച്ച ക്ഷേത്രം നാലുമാസങ്ങള്‍ക്ക് ശേഷമാണ് ഭക്തജനങ്ങള്‍ക്കായി തുറന്നത്. ആന്ധ്രാപ്രദേശിലെ ക്ഷേത്രത്തില്‍ പ്രധാന സീസണുകളില്‍ ലക്ഷക്കണക്കിന് ആരാധകരാണ് വന്നുപോകാറുള്ളത്.
വായുലിംഗേശ്വര എന്ന പേരിലാണ് ശ്രീകാളഹസ്തിയില്‍ ശിവപ്രതിഷ്ഠ അറിയപ്പെടുന്നത്. ശിവപാര്‍വ്വതി പ്രതിഷ്ഠയില്‍ ശ്രീഗണപരശുനാംബ എന്ന പേരിലാണ് പാര്‍വ്വതി ദേവിയെ ആരാധിക്കുന്നത്. രാഹുകേതു ദേഷങ്ങളുടെ നിവാരണത്തിനായി വിശേഷപൂജകള്‍ നടക്കുന്ന ക്ഷേത്രമാണ് ശ്രീ കാളഹസ്തി.
കൊറോണയ്ക്ക് ശേഷം നിത്യപൂജകള്‍ നടക്കുന്നുണ്ടെങ്കിലും ക്ഷേത്ര പൂജാരികളും ട്രസ്റ്റ് അംഗങ്ങളും മാത്രമാണ് പ്രവേശിച്ചിരുന്നത്. കനത്ത സുരക്ഷയുള്ള ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങളിലൊന്നാണ് ശ്രീകാളഹസ്തി. ക്ഷേത്രം തുറന്നതുമുതല്‍ 2000 ഭക്തരാണ് ദര്‍ശനം നടത്തിയിരിക്കുന്നതെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.
Comments