12 വര്‍ഷമായി വേര്‍പിരിഞ്ഞതിന് ശേഷം ഒരു മുത്തശ്ശി ആന മകളെയും ചെറുമകളെയും കണ്ടുമുട്ടിയ നിമിഷം ക്യാമറയില്‍ ഒപ്പിയെടുത്തപ്പോള്‍ ചിത്രം ഏറ്റെടുത്ത് ആന പ്രേമികള്‍. ജര്‍മ്മന്‍ നഗരമായ ഹാലെയിലെ ഒരു മൃഗശാലയിലാണ് ഈ വികാരനിര്‍ഭരമായ കണ്ടുമുട്ടലുണ്ടായത്. 12 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് 39 കാരിയായ പോറിയെ ബെര്‍ലിനിലെ ഒരു വീട്ടിലേക്ക് മാറ്റിയത്. എന്തായാലും പോറിയും മകളും പേരക്കുട്ടികളും കണ്ടുമുട്ടിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. തുമ്പി കൈകൊണ്ട് മകളെയും പേരക്കുട്ടിയേയും തഴുകുന്ന പോറിയുടെ ചിത്രങ്ങള്‍ ആനപ്രേമികളുടെ കണ്ണു നിറയ്‌ക്കും.
പ്രാദേശിക വാര്‍ത്താ വെബ്സൈറ്റായ ബില്‍ഡ് പറയുന്നതനുസരിച്ച്, 12 വര്‍ഷത്തെ വേര്‍പിരിയലിനുശേഷം പോറി തന്റെ മകളായ 19 വയസ്സുള്ള മകള്‍ ടാനയെയും അവളുടെ പേരക്കുട്ടികളായ നാലു വയസുകാരിയായ തമിക, ഒരു വയസായ എലാനിയേയുമാണ് കണ്ടുമുട്ടിയത്. മറ്റ് മൃഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ആനകളില്‍ പെണ്‍ ആനകള്‍ അമ്മമാര്‍ക്കൊപ്പം ജീവിതകാലം മുഴുവന്‍ തുടരും. ആണ്‍ ആനകള്‍, ഇണയെ കണ്ടെത്താന്‍ തങ്ങളുടെ കുടുംബത്തില്‍ നിന്നും വേര്‍പിരിഞ്ഞു പോവുകയാണ് പതിവ്. എന്തായാലും പോറിയുടേയും കുടുംബത്തിന്റേയും ചിത്രങ്ങള്‍ ഹാലെ സൂ ആണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ടാന, തമിക എന്നിവരുമായി പോറി സ്പര്‍ശിക്കുന്ന ഫോട്ടോയ്‌ക്കാണ് ഏറെ കമന്റുകള്‍ ലഭിച്ചത്. ‘അവള്‍ക്ക് അവളുടെ കുടുംബത്തെ വീണ്ടും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നാണ് ഒരു ഫേസ്ബുക്ക് ഉപയോക്താവ് കമന്റ് ചെയ്തത്.
അതേസമയം പോറിയെ ഒരു പ്രത്യേക സ്ഥലത്ത് പാര്‍പ്പിക്കുമെന്ന് മൃഗശാല വിശദീകരിച്ചു. മൃഗശാലയുടെ പുറം ഭാഗത്ത് മകളേയും പേരക്കുട്ടികളേയും കാണുന്ന രീതിയിലായിരിക്കും പോറിയെ താമസിപ്പിക്കുന്നത്. 1981 ല്‍ സിംബാബ്വെയിലാണ് പോറി ജനിച്ചത്. ‘ആനകളെ പരിപാലിക്കുന്നതിലെ സുപ്രധാന ഘട്ടമാണ് ഹാലെയിലെ പോറിയുടെ വരവ്, ഭാവിയില്‍, കഴിയുന്നത്രയും, യൂറോപ്യന്‍ മൃഗശാലകളിലെ എല്ലാ ആന കൂട്ടങ്ങളേയും അവയുടെ കുടുംബത്തോടൊപ്പം പരിപാലിക്കുമെന്നും മൃഗശാല ഡയറക്ടര്‍ ഡോ. ഡെന്നിസ് മുള്ളര്‍ പറഞ്ഞു.
https://www.facebook.com/zoohalle/posts/3862551877093808















