ചെറുമക്കളെയും മകളെയും 12 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടി മുത്തശ്ശി ആന-ചിത്രങ്ങളേറ്റെടുത്ത് ആന പ്രേമികള്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

ചെറുമക്കളെയും മകളെയും 12 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടി മുത്തശ്ശി ആന-ചിത്രങ്ങളേറ്റെടുത്ത് ആന പ്രേമികള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2020, 11:14 am IST
Facebook
Twitter
WhatsAppTelegram

12 വര്‍ഷമായി വേര്‍പിരിഞ്ഞതിന് ശേഷം ഒരു മുത്തശ്ശി ആന മകളെയും ചെറുമകളെയും കണ്ടുമുട്ടിയ നിമിഷം ക്യാമറയില്‍ ഒപ്പിയെടുത്തപ്പോള്‍ ചിത്രം ഏറ്റെടുത്ത് ആന പ്രേമികള്‍. ജര്‍മ്മന്‍ നഗരമായ ഹാലെയിലെ ഒരു മൃഗശാലയിലാണ് ഈ വികാരനിര്‍ഭരമായ കണ്ടുമുട്ടലുണ്ടായത്. 12 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് 39 കാരിയായ പോറിയെ ബെര്‍ലിനിലെ ഒരു വീട്ടിലേക്ക് മാറ്റിയത്. എന്തായാലും പോറിയും മകളും പേരക്കുട്ടികളും കണ്ടുമുട്ടിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. തുമ്പി കൈകൊണ്ട് മകളെയും പേരക്കുട്ടിയേയും തഴുകുന്ന പോറിയുടെ ചിത്രങ്ങള്‍ ആനപ്രേമികളുടെ കണ്ണു നിറയ്‌ക്കും.

പ്രാദേശിക വാര്‍ത്താ വെബ്സൈറ്റായ ബില്‍ഡ് പറയുന്നതനുസരിച്ച്, 12 വര്‍ഷത്തെ വേര്‍പിരിയലിനുശേഷം പോറി തന്റെ മകളായ 19 വയസ്സുള്ള മകള്‍ ടാനയെയും അവളുടെ പേരക്കുട്ടികളായ നാലു വയസുകാരിയായ തമിക, ഒരു വയസായ എലാനിയേയുമാണ് കണ്ടുമുട്ടിയത്. മറ്റ് മൃഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ആനകളില്‍ പെണ്‍ ആനകള്‍ അമ്മമാര്‍ക്കൊപ്പം ജീവിതകാലം മുഴുവന്‍ തുടരും. ആണ്‍ ആനകള്‍, ഇണയെ കണ്ടെത്താന്‍ തങ്ങളുടെ കുടുംബത്തില്‍ നിന്നും വേര്‍പിരിഞ്ഞു പോവുകയാണ് പതിവ്. എന്തായാലും പോറിയുടേയും കുടുംബത്തിന്റേയും ചിത്രങ്ങള്‍ ഹാലെ സൂ ആണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ടാന, തമിക എന്നിവരുമായി പോറി സ്പര്‍ശിക്കുന്ന ഫോട്ടോയ്‌ക്കാണ് ഏറെ കമന്റുകള്‍ ലഭിച്ചത്. ‘അവള്‍ക്ക് അവളുടെ കുടുംബത്തെ വീണ്ടും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നാണ് ഒരു ഫേസ്ബുക്ക് ഉപയോക്താവ് കമന്റ് ചെയ്തത്.

അതേസമയം പോറിയെ ഒരു പ്രത്യേക സ്ഥലത്ത് പാര്‍പ്പിക്കുമെന്ന് മൃഗശാല വിശദീകരിച്ചു. മൃഗശാലയുടെ പുറം ഭാഗത്ത് മകളേയും പേരക്കുട്ടികളേയും കാണുന്ന രീതിയിലായിരിക്കും പോറിയെ താമസിപ്പിക്കുന്നത്. 1981 ല്‍ സിംബാബ്വെയിലാണ് പോറി ജനിച്ചത്. ‘ആനകളെ പരിപാലിക്കുന്നതിലെ സുപ്രധാന ഘട്ടമാണ് ഹാലെയിലെ പോറിയുടെ വരവ്, ഭാവിയില്‍, കഴിയുന്നത്രയും, യൂറോപ്യന്‍ മൃഗശാലകളിലെ എല്ലാ ആന കൂട്ടങ്ങളേയും അവയുടെ കുടുംബത്തോടൊപ്പം പരിപാലിക്കുമെന്നും മൃഗശാല ഡയറക്ടര്‍ ഡോ. ഡെന്നിസ് മുള്ളര്‍ പറഞ്ഞു.

https://www.facebook.com/zoohalle/posts/3862551877093808

Tags: germanyELEPHANTfacebookzoo
Share
Tweet
SendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies