ബാഴ്‌സലോണ: കഴിഞ്ഞ ഏതാനും ദിവസമായി ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്നത് സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ട്രാന്‍സ്ഫറിനെ കുറിച്ചാണ്. 20 കൊല്ലത്തോളമായി കളിക്കുന്ന ബാഴ്‌സലോണയില്‍ നിന്നും അദ്ദേഹം മറ്റ് ക്ലബ്ബുകളിലേക്ക് മാറിയേക്കാമെന്ന അഭ്യൂഹങ്ങളാണ് വലിയ രീതിയില്‍ പ്രചരിക്കുന്നത്. എന്നാല്‍ മെസിയെ ഏത് വിധേനയും ടീമില്‍ നിലനിര്‍ത്തുമെന്ന് അറിയിച്ച് ബാഴ്‌സയുടെ ടെക്‌നിക്കല്‍ സെക്രട്ടറി റമോണ്‍ പ്ലെയ്ന്‍സ് രംഗത്തെത്തി.
‘ലയണല്‍ മെസിയോട് ഞങ്ങള്‍ക്ക് അതിയായ ബഹുമാനം ഉണ്ട്. ബാഴ്‌സയും മെസിയും തമ്മിലുള്ള ബന്ധത്തെ വേണമെങ്കില്‍ വിവാഹ ബന്ധമെന്ന് പോലും വിശേഷിപ്പിക്കാം. പരസ്പര സഹകരണത്തിലൂടെ ആരാധകരെ ഇവര്‍ സന്തോഷിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഭാവി ശോഭനമാണെന്ന് തന്നെയാണ് വിശ്വാസം’. ബാഴ്‌സയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് പ്ലെയ്ന്‍സിന്റെ പരാമര്‍ശമുള്ളത്.
മെസിയെപ്പോലെയുള്ള പരിചയ സമ്പന്നനായ താരം ടീമിന് അത്യന്താപേക്ഷിതമാണ്. ഭാവിയിലേക്കായി യുവതാരങ്ങളും ആവശ്യമാണ്. മെസിയും ബാഴ്‌സയും തമ്മിലുള്ള ബന്ധം അതേപടി നിലനിര്‍ത്താന്‍ സാധ്യമായതെല്ലാം ചെയ്യും. മെസിയുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും താനൊരു ശുഭാപ്തി വിശ്വാസിയാണെന്നും പ്ലെയ്ന്‍സ് കൂട്ടിച്ചേര്‍ത്തു.















