ധോണിയും സച്ചിനും കോഹ്‌ലിയുമല്ല; ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍ ആരെന്ന് പറഞ്ഞ് ഗവാസ്‌കര്‍
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ധോണിയും സച്ചിനും കോഹ്‌ലിയുമല്ല; ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍ ആരെന്ന് പറഞ്ഞ് ഗവാസ്‌കര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2020, 04:30 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യന്‍ ക്രിക്കറ്റില്‍ എല്ലാക്കാലത്തും മികച്ച കളിക്കാര്‍ ധാരാളമുണ്ടായിട്ടുണ്ട്. ഓരോ സമയത്തും ഇന്ത്യയുടെ ക്രിക്കറ്റ് താരങ്ങള്‍ മൈതാനത്ത് നടത്തുന്ന മാജിക് പ്രകടനങ്ങള്‍ ആരാധകര്‍ക്ക് എല്ലാക്കാലത്തും ഹരമായിരുന്നു. അപ്പോഴും ഇന്ത്യയുടെ എക്കാലത്തേയും മികച്ച ക്രിക്കറ്റര്‍ ആരെന്നതിന് പലപ്പോഴും ചര്‍ച്ചകള്‍ ഉണ്ടാകാറുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ സുനില്‍ ഗവാസ്‌കറും തന്റെ എക്കാലത്തേയും ഒന്നാം നമ്പര്‍ കളിക്കാരനെ തിരഞ്ഞെടുത്തിട്ടുണ്ട്.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, എംഎസ് ധോണി, വിരാട് കോലി ഈ പേരുകളായിരിക്കും ആദ്യം പലരുടേയും മനസില്‍ ആദ്യം വരുന്നത്. എന്നാല്‍ ഗവാസ്‌കറിനെ സംബന്ധിച്ച് ഇന്ത്യയുടെ നമ്പര്‍ വണ്‍ ക്രിക്കറ്റ് കളിക്കാരന്‍, 1983ല്‍ ഇന്ത്യയ്‌ക്ക് ആദ്യത്തെ ലോകകപ്പ് നേടിത്തന്ന കപില്‍ ദേവാണ്. ‘എല്ലാത്തിനും മുകളില്‍ കപില്‍ ദേവ് ആയിരിക്കും. എന്നെ സംബന്ധിച്ച് അദ്ദേഹം എന്നും ഒന്നാം സ്ഥാനത്താണ്. എക്കാലത്തേയും ഒന്നാം നമ്പര്‍ കപില്‍ ദേവ് ആയിരിക്കും’ ഗവാസ്‌കര്‍ പറഞ്ഞു.

ഹരിയാന ഹരികെയ്ന്‍ എന്നറിയപ്പെടുന്ന കപില്‍ ദേവ് നിരവധി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കാണ് വലിയ പ്രചോദനമായി മാറിയത്. 1983ല്‍ ഇന്ത്യയ്‌ക്ക് കന്നികീരിടം ലഭിക്കാന്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ ചെറുതല്ല. ബാറ്റിംഗിലും ബോളിംഗിലും ഒരു പോലെ ശ്രദ്ധിച്ച് അദ്ദേഹം ടീമിനെ നയിച്ചു. ഈ രണ്ട് മേഖലകളിലും ഒരേ പോലെ പ്രാഗത്ഭ്യം തെളിയിച്ചാണ് കപില്‍ ഇന്ത്യന്‍ ടീമിനെ കര കയറ്റിയത്. ഇന്ത്യയുടെ ഏറ്റവും മികച്ച് ഫീല്‍ഡര്‍മാരില്‍ ഒരാളാണ് കപില്‍ദേവെന്നും ഗവാസ്‌കര്‍ പറഞ്ഞു.

‘ ബാറ്റ് ഉപയോഗിച്ചും ബോള്‍ ഉപയോഗിച്ചും മത്സരത്തില്‍ ജയിക്കാനാകും. അദ്ദേഹം വിക്കറ്റുകള്‍ നേടി നിങ്ങള്‍ക്കായി മത്സരം ജയിക്കും. മികച്ച സ്‌കോര്‍ നേടി കളിയുടെ ഗതി തന്നെ മാറ്റാന്‍ അദ്ദേഹത്തിന് കഴിയും. ബാറ്റ് ഉപയോഗിക്കാന്‍ കപില്‍ വിദഗ്ധനാണ്, ബോള്‍ ഉപയോഗിക്കാനും മിടുക്കനാണ്, അപ്പോഴും അദ്ദേഹം നേടിയ ക്യാച്ചുകളെക്കുറിച്ചും പറയാതിരിക്കാനാകില്ല. ഒരു സമ്പൂര്‍ണ്ണ ക്രിക്കറ്റ് കളിക്കാരനാണ് കപില്‍’ ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

1994 വരെ ഇന്ത്യയ്‌ക്കായി കളിച്ച കപില്‍ ദേവ് 131 ടെസ്റ്റുകളിലും 225 ഏകദിനങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ചു. ടെസ്റ്റിലും ഏകദിനത്തിലുമായി യഥാക്രമം 5248, 3783 റണ്‍സ് നേടി. രണ്ട് വിഭാഗങ്ങളിലുമായി 434, 253 വിക്കറ്റുകളും നേടി.

Share
Tweet
SendShare

More News from this section

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

Latest News

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies