അടിതെറ്റി വീണ് ആന; രക്ഷിക്കാനെത്തിയത് ജെസിബി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അടിതെറ്റി വീണ് ആന; രക്ഷിക്കാനെത്തിയത് ജെസിബി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2020, 09:19 pm IST
FacebookTwitterWhatsAppTelegram

കുഴിയില്‍ അടിതെറ്റി വീണ ആനയെ ജെസിബി ഉപയോഗിച്ച് രക്ഷപ്പെടുത്തി. കര്‍ണാടകയിലെ അഗ്‌നിശമന വകുപ്പ് വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ചേര്‍ന്നാണ് ആനയെ രക്ഷപ്പെടുത്തിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ബുധനാഴ്ച ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ വി യെദു കോണ്ടലു ആണ് സംഭവത്തിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ‘അര്‍ക്കനഹല്ലയ്‌ക്ക് സമീപം അബദ്ധത്തില്‍ വീണു പോയ ആനയെ രക്ഷപ്പെടുത്തിയെന്ന് അദ്ദേഹം പോസ്റ്റിനൊപ്പം കുറിച്ചു. ‘ഫോറസ്റ്റ് ഫ്രണ്ട് ലൈന്‍ സ്റ്റാഫും അഗ്‌നിശമന വകുപ്പും വളരെയധികം സഹായിച്ചുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കര്‍ണാടകയിലെ എംഎം ഹില്‍സിനു സമീപം അര്‍ക്കനഹള്ളയില്‍ ബുധനാഴ്ചയാണ് സംഭവം.

ആന കുഴഞ്ഞമണ്ണില്‍ എഴുന്നേല്‍ക്കാനാവാതെ വീണു കിടക്കുന്നത് നാട്ടുകാരാണ് കണ്ടത്. അവര്‍ ഇക്കാര്യം വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ജെസിബി കൊണ്ടുവന്ന് കൊമ്പനെ എഴുന്നേല്‍ക്കാന്‍ സഹായിച്ചത്. വീഴ്ചയില്‍ പരുക്കുകളൊന്നുമില്ലെന്നും ആന കാട്ടിലേക്കു മടങ്ങിയെന്നും യെദുകൊണ്ടലു പറഞ്ഞു.

അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ 16,000- ത്തിലധികം ആളുകള്‍ കണ്ടു. രക്ഷാപ്രവര്‍ത്തനത്തിന് സഹായിച്ച എല്ലാവരേയും പ്രശംസിച്ചാണ് നിരവധിപേര്‍ പോസ്റ്റിന് കമന്റിട്ടത്. നല്ല പ്രവൃത്തിയെന്നാണ് ഐ എഫ് എസ് പര്‍വീന്‍ കസ്വാന്‍ കുറിച്ചത്. ‘നന്നായി. നിങ്ങള്‍ എല്ലാവരും അനുഗ്രഹിക്കപ്പെടട്ടെ എന്നാണ് ഐ എഫ് എസ് സൂസന്ത നന്ദ പറഞ്ഞത്. നിരവധി പേര്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കും അഗ്‌നിശമന വകുപ്പിനും നന്ദി അറിയിച്ച് കമന്റുകളിട്ടു.

ഈ വര്‍ഷം ഏപ്രിലില്‍ ആന്ധ്രാപ്രദേശില്‍ 15 അടി താഴ്ചയുള്ള കുഴിയില്‍ വീണ ആനയെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിലായിരുന്നു ആനയെ പുറത്തെത്തിച്ചത്.

Rescued the tusker which fallen accidentally near Arkanahalla ,MM hills WLS, forest frontline staff and fire department helped a lot.
⁦@moefcc⁩ ⁦@aranya_kfd⁩ ⁦@susantananda3⁩ ⁦@ParveenKaswan⁩ ⁦@CentralIfs⁩ ⁦@RandeepHooda⁩ ⁦@dasadarshan⁩ pic.twitter.com/Jb4MndiJJh

— Yedukondalu V IFS (@ifs_yedukondalu) August 26, 2020

Tags: KarnatakaELEPHANTjcb
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies