ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനായി ദുബായിയില്‍ എത്തിയതിനു പിന്നാലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമില്‍ വൈറസ് ബാധ. ദുബായിയില്‍ എത്തിയ 13 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു പേസ് ബൗളര്‍ക്കും 12 സപ്പോര്‍ട്ടിംഗ് സ്റ്റാഫുകള്‍ക്കുമാണ് രോഗം ബാധിച്ചത്.
രോഗം ബാധിച്ച എല്ലാവരെയും ഐസോലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ആരോഗ്യ വിഭാഗത്തിന്റെ നിര്‍ദ്ദേശങ്ങള്‍ എല്ലാം പാലിക്കുന്നുണ്ടെന്നും സിഎസ്‌കെ അധികൃതര്‍ അറിയിച്ചു. ദുബായിയില്‍ എത്തിയതിനു പിന്നാലെ ടീം അംഗങ്ങള്‍ 6 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയിരുന്നു. സിഎസ്‌കെ ഇതുവരെ പരിശീലനം ആരംഭിക്കാതിരുന്നതും ടീമിന് നേരിയ ആശ്വാസം നല്‍കുന്നുണ്ട്.
അതേസമയം, സപ്പോര്‍ട്ടിംഗ് സ്റ്റാഫുകള്‍ക്കും സോഷ്യല്‍ മീഡിയ ടീമിലുള്ളവര്‍ക്കുമാണ് രോഗം ബാധിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ദുബായിയിലേക്ക് എത്തുന്നതിന് മുന്നോടിയായി ചെന്നൈയില്‍ പരിശീലനം നടത്തുന്ന സമയത്ത് തന്നെ ഇവര്‍ക്ക് രോഗം ബാധിച്ചിരിക്കാം എന്നാണ് വിലയിരുത്തല്‍. നായകന്‍ മഹേന്ദ്ര സിംഗ് ധോണിയും സുരേഷ് റെയ്‌നയും ഉള്‍പ്പെടെയുള്ളവര്‍ ചെന്നൈയില്‍ നടന്ന പരിശീലന ക്യാമ്പില്‍ പങ്കെടുത്തിരുന്നു.















