'കൊളസ്ട്രോള്‍' വില്ലനാകുമ്പോൾ...!
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

‘കൊളസ്ട്രോള്‍’ വില്ലനാകുമ്പോൾ…!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2020, 03:54 pm IST
FacebookTwitterWhatsAppTelegram

നമ്മുടെ ശരീരത്തിന്റെ നിലനിൽപ്പിനായി അവശ്യം വേണ്ട ഒരു ഘടകമാണ് ‘കൊളസ്ട്രോള്‍’. എന്നാൽ ജീവിതശൈലിയിലെ മാറ്റങ്ങളും നിയന്ത്രണമില്ലാത്ത ഭക്ഷണശീലവും വ്യായാമമില്ലായ്മയുമൊക്കെ ആകുന്നതോടു കൂടി ‘കൊളസ്ട്രോള്‍’ വില്ലനാകുകയും ചെയ്യുന്നു. ഇപ്പോള്‍ ചെറുപ്പക്കാരില്‍ വരെ സര്‍വ്വസാധാരണമാണ് ഈ ഭീകരൻ. ഹൃദയസ്തംഭനം, പക്ഷാഘാതം എന്നിവയോടുള്ള ഭീതിയാണ് കൊളസ്ട്രോളിന്റെ പേരില്‍ ആശങ്ക വളര്‍ത്തുന്നത്. എന്നാല്‍ ഹൃദയാരോഗ്യത്തെ ബാധിക്കുന്ന ഒട്ടനവധി ഘടകങ്ങളില്‍ ഒന്നുമാത്രമാണ് ഉയര്‍ന്ന കൊളസ്ട്രോള്‍.

മനുഷ്യശരീരത്തിന് ആവശ്യമുള്ള അനേകം ഹോർമോണുകളുടെയും വിറ്റാമിനുകളുടെയും ഉൽപാദനത്തിനും കോശ ഭിത്തിയുടെ നിർമ്മാണത്തിനുമായും ശരീരം തന്നെ സ്വയം ‘കൊളസ്ട്രോൾ’ ഉൽപാദിപ്പിക്കുന്നുണ്ട്. കരളാണു കൊളസ്ട്രോൾ ഫാക്ടറി. നമ്മുടെ ശരീരത്തിലുള്ള കൊളസ്ട്രോളിന്റെ 80 ശതമാനവും കരൾ ഉൽപാദിപ്പിക്കുന്നതാണ്. 20 ശതമാനം മാത്രമേ ഭക്ഷണത്തിൽ നിന്നും ലഭിക്കുന്നുള്ളൂ. 68 കി. ഗ്രാം ഭാരമുള്ള ഒരാളുടെ ശരീരത്തിൽ 35 ഗ്രാം കൊളസ്ട്രോൾ ഉണ്ട്. ഒരു ദിവസം ഏതാണ്ട് 1000 മി. ഗ്രാം കൊളസ്ട്രോൾ ശരീരം ഉൽപാദിപ്പിക്കുന്നു. ഭക്ഷണത്തിൽ നിന്നു ലഭിക്കുന്നത് 200—300 മി. ഗ്രാം ആണ്.

ശരീരത്തിലുള്ള കൊളസ്ട്രോൾ രക്തത്തിലൂടെയാണ് എല്ലാ ഭാഗത്തേയ്‌ക്കും എത്തുന്നത്. കൊളസ്ട്രോൾ രക്തത്തിൽ ലയിക്കാത്തതിനാൽ തന്നെ കൊഴുപ്പും പ്രോട്ടീനും അടങ്ങിയ ലിപോപ്രോട്ടീൻ കണികകളായാണ് ഇതു രക്തത്തിലൂടെ സഞ്ചരിക്കുന്നത്. കൊളസ്ട്രോൾ രണ്ട് തരത്തിലാണുള്ളത്. എൽഡിഎൽ കൊളസ്ട്രോളും എച്ച്ഡിഎൽ കൊളസ്ട്രോളും. ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോളാണ് ഏറ്റവും അപകടകാരി. എൽഡിഎൽ ശരീരത്തിൽ കെട്ടികിടന്നാൽ നിരവധി അസുഖങ്ങൾ പിടിപെടാം.

കൊളസ്‌ട്രോള്‍ അളവിലും അധികമാകുന്നതോടെയാണ് ഇത് രക്തധമനികളില്‍ അടിഞ്ഞ് കൂടുവാൻ തുടങ്ങുന്നത്. ഹൃദയത്തിലേയ്‌ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഇത് ഹാര്‍ട്ട് അറ്റാക്ക് അടക്കമുളള പല പ്രശ്‌നങ്ങളിലേക്ക് വഴി വയ്‌ക്കും. കൊളസ്ട്രോൾ കുറയ്‌ക്കാൻ പ്രധാനമായി ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്.

കൊളസ്‌ട്രോള്‍ കുറയ്‌ക്കാനായി ചില വഴികൾ ഒന്ന് നോക്കിയാലോ…

സിഗററ്റിലും മറ്റുമുള്ള കാര്‍സിനോജനുകളും കാര്‍ബണ്‍ മോണോക്‌സൈഡും ആര്‍ട്ടറികളില്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. കൊളസ്‌ട്രോള്‍ ഉണ്ടെന്നു വ്യക്തമായാല്‍ നിര്‍ബന്ധമായും പുകവലി അവസാനിപ്പിക്കേണ്ടതാണ്.

ജീവിതത്തിലെ തിരക്കുകള്‍ കാരണം ഇക്കാലത്ത് പലര്‍ക്കും അധികംസമയം വ്യായാമം ചെയ്യാന്‍ സാധിക്കാറില്ല. എന്നാല്‍ കൊളസ്‌ട്രോള്‍ ഉണ്ടെന്നു കണ്ടെത്തിയാല്‍ വ്യായാമം ചെയ്യാന്‍ കൂടുതല്‍ സമയം കണ്ടെത്തിയേ മതിയാകൂ. കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതില്‍ വ്യായാമത്തിനു നിര്‍ണായക പങ്കുണ്ട്. ദിവസം 40 മിനുട്ടുമുതല്‍ 60 മിനുട്ടുവരെ വ്യായാമം ചെയ്യുന്നത് നല്ലതാണ്. ചീത്ത കൊളസ്‌ട്രോള്‍ കുറയ്‌ക്കുന്നതിനും നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടുന്നതിനും ഇത് പ്രധാനമാണ്.

കൊഴുപ്പേറിയ ഭക്ഷണം പരമാവധി ഒഴിവാക്കുക. രക്തക്കുഴലുകളിലും ഹൃദയധമനികളിലും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിക്കാന്‍ കാരണമാകും.

കൊളസ്‌ട്രോള്‍ ഉണ്ടെന്നു കണ്ടെത്തിയാല്‍ മദ്യ ഉപഭോഗം പരമാവധി കുറയ്‌ക്കുക. സ്ഥിരമായ മദ്യപാനം ശരീരത്തില്‍ കൊഴുപ്പ് അടിയാനിടയാക്കും. ഇത് കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കും.

അമിതവണ്ണമുള്ളവരില്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടാനുള്ള സാധ്യതയേറെയാണ്. കൊളസ്‌ട്രോള്‍ ഉണ്ടെന്നു കണ്ടെത്തിയാല്‍ വണ്ണമുള്ളവര്‍ വണ്ണം കുറയ്‌ക്കാന്‍ ശ്രദ്ധിക്കുക. മതിയായ വ്യായാമത്തിലൂടെയും ഭക്ഷണം നിയന്ത്രിച്ചും വണ്ണം കുറയ്‌ക്കാം.

ഭക്ഷണത്തില്‍ ഇലക്കറികള്‍ ധാരാളമായി ഉള്‍പ്പെടുത്തുന്നത് കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതില്‍ പ്രധാനമാണ്. ഇലക്കറികളില്‍ ഫ്‌ലാവനോയ്ഡ് ഘടകങ്ങള്‍ ധാരാളമുണ്ട്. ഇവ കൊളസ്‌ട്രോള്‍ നിയന്ത്രിക്കുകയും, ഹൃദ്രോഗം, ക്യാന്‍സര്‍ എന്നിവയെ പ്രതിരോധിക്കുകയും ചെയ്യും.

മത്സ്യം കഴിക്കാത്തവരാണെങ്കില്‍ ആ ശീലം മാറ്റിവെയ്‌ക്കൂ. കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതില്‍ മല്‍സ്യത്തിനു പ്രധാനപ്പെട്ട പങ്കുണ്ട്. മല്‍സ്യത്തില്‍ അടങ്ങിയിട്ടുള്ള ഒമേഗ ത്രീ ഫാറ്റി ആസിഡ് ചീത്ത കൊളസ്‌ട്രോളിനെ നിയന്ത്രിക്കുകയും നല്ല കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കേരളത്തില്‍ ലഭ്യമാകുന്ന മത്തി(തെക്കന്‍ കേരളത്തില്‍ ചാള), അയല, ചൂര തുടങ്ങിയ മല്‍സ്യങ്ങളില്‍ ധാരാളമായി ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്.

Tags: foodHealthfat
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies