പോരാട്ടം പൊടിപാറും: അർജന്റീനിയൻ പ്ലേമേക്കർ ഫകുണ്ടോ പെരേയ്റാ ബ്ലാസ്റ്റേഴ്സിൽ
Sunday, July 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

പോരാട്ടം പൊടിപാറും: അർജന്റീനിയൻ പ്ലേമേക്കർ ഫകുണ്ടോ പെരേയ്റാ ബ്ലാസ്റ്റേഴ്സിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2020, 02:31 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: സെപ്റ്റംബർ 02, 2020: ഐഎസ്ൽ ഏഴാം സീസണിൽ ഗോവയിലെ അടച്ചിട്ട സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്‌സ് പോരാട്ടം പൊടിപാറുമെന്നുറപ്പായി. എതിരാളികൾക്കെതിരെ ചടുലമായ ആക്രമണ നീക്കങ്ങൾക്ക് പേരുകേട്ട അർജന്റീനിയൻ താരം ഫകുണ്ടോ എബെൽ പെരേയ്റാ ബ്ലാസ്റ്റേഴ്‌സുമായി കരാറിലെത്തി. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിലെത്തിയ ആദ്യ വിദേശതാരമാണ് ഫകുണ്ടോ പെരേയ്റ. അർജന്റീനയിലെ തുറമുഖ നഗരമായ സരാട്ടെ സ്വദേശിയായ പെരേയ്റ അമേച്വർ ടീമായ എസ്റ്റുഡിയന്റ്സ് ഡി ബ്യൂണസ് അയേഴ്സിലാണ് തന്റെ ഔദ്യോഗിക ഫുട്ബാൾ ജീവിതം ആരംഭിച്ചത്.

2006മുതൽ 2009 വരെ അവിടെ തുടർന്ന അദ്ദേഹം ലോണിൽ ചിലിയൻ ഫുട്ബോൾ ക്ലബ്ബായ പലസ്തീനോയിലേക്ക് എത്തപ്പെടുകയും ടീമിനായി ആറ് മത്സരങ്ങളിൽ നിന്ന് രണ്ട് അസിസ്റ്റുകളും ഒരു ഗോളും നേടി.. തുടർ വർഷങ്ങളിൽ ചിലിയൻ, മെക്സിക്കൻ, അർജന്റീനിയൻ ലീഗുകളിൽ മാറി മാറി മാറ്റുരച്ച അദ്ദേഹം പിന്നീട് ഗ്രീക്ക് ക്ലബ്ബായ പിഎഒകെയ് ക്കായി (PAOK) ബൂട്ടണിഞ്ഞു. സ്ട്രൈക്കറായും, ക്രിയേറ്റീവ് മിഡ്ഫീൽഡറായും കളിക്കാൻ കഴിയുന്ന പെരേയ്റയുടെ കരിയറിലെ ഏറ്റവും മികച്ച നീക്കമായി ആണ് അതിനെ വിലയിരുത്തുന്നത്. അന്നത്തെ പി‌എഒ‌കെ പരിശീലകൻ, ‘ഫാനൂറിസ്’ എന്ന് വിശേഷിപ്പിച്ച പെരേയ്റ 3 വർഷം കൊണ്ട് രണ്ട് ലോണുകളിൽ നിന്നായി 14 തവണ ടീമിനായി വലചലിപ്പിച്ചിട്ടുണ്ട്. ഇടതുകാൽ കളിക്കാരനായ അദ്ദേഹം 2018ൽ അപ്പോളൻ ലിമാസ്സോളിൽ എത്തുകയും ക്ലബ്ബിനായി യോഗ്യത മത്സരങ്ങൾ ഉൾപ്പടെ 53 മത്സരങ്ങളിൽ നിന്നായി 14 ഗോളുകളും 3 അസിസ്റ്റുകളും സ്വന്തമാക്കി.

ബോക്സിൽ പെരേയ്റയുടെ ചടുലതയും, അനുഭവവ പരിജ്ഞാനവും, അർജന്റീനിയൻ നിലവാരവും സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആക്രമണങ്ങൾക്ക് കരുത്താകും. “ഇന്ത്യയിലെ ഏറ്റവും ആരാധക പിന്തുണയുള്ള ക്ലബ്ബുകളിലൊന്നായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുമായി കരാറിലെത്തുന്നത് ഒരു പദവിയായി ഞാൻ കാണുന്നു. ഇന്ത്യയിൽ കളിക്കുക എന്നത് തന്നെ എന്റെ ഫുട്ബോൾ കരിയറിൽ ഏറ്റവും സന്തോഷകരവും, ആശ്ചര്യം നിറഞ്ഞതുമാണ്. ഫുട്ബോളിന്റെ വികസനത്തിനായുള്ള ക്ലബ്ബിന്റെയും ഇന്ത്യൻ സൂപ്പർ ലീഗിന്റെയും പദ്ധതികളും കേരളത്തെകുറിച്ചുള്ള രസകരമായ നിരവധി വസ്തുതകളും, പ്രത്യേകിച്ചും ആരാധകരും, ഫുട്ബോളിനോടുള്ള അവരുടെ അഭിനിവേശവും എന്നെ പ്രചോദിപ്പിച്ചു. ആരാധകർക്ക് ആസ്വദിക്കുവാൻ സാധിക്കുന്നതരത്തിൽ ക്ലബ്ബിന്റെ വിജയത്തിനായി സാധ്യമായ എല്ലാ വഴികളിലൂടെയും ഞാൻ സംഭാവന നൽകും”, ബ്ലാസ്റ്റേഴ്‌സുമായി കരാറൊപ്പിട്ടുകൊണ്ട് ഫകുണ്ടോ പെരേര പറഞ്ഞു.

“ഫകുണ്ടോ ഞങ്ങളുടെ ടീമിൽ ചേരുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. തെക്കേ അമേരിക്കയിലെയും യൂറോപ്പിലെയും നിരവധി ഉന്നത ക്ലബ്ബുകളുടെ ഭാഗമായി ചില മുൻനിര ലീഗുകളിൽ കളിച്ച അദ്ദേഹം മികച്ച ഫുട്ബോൾ അനുഭവ സമ്പത്തുള്ള കളിക്കാരനാണ്. വരാനിരിക്കുന്ന സീസണിലെ ഞങ്ങളുടെ ടീമിനെ ശക്തിപ്പെടുത്തുന്നതിനും, ഞങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഉറപ്പാക്കുന്നതിനും സഹായിക്കുന്ന ഒരു വൈവിധ്യമാർന്ന ഫുട്ബോൾ കളിക്കാരൻ കൂടിയാണ് ഫകുണ്ടോ. ” കെബിഎഫ്സി സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറഞ്ഞു.

Tags: KERALA BLASTERSisl
Share99TweetSendShare

More News from this section

ആഫ്രിക്കന്‍ കരുത്തിന് മുന്നില്‍ ആതിഥേയര്‍ വീണു; മൊറോക്കോയ്‌ക്ക് ക്വാര്‍ട്ടര്‍ ടിക്കറ്റ്; നേരിടുന്നത് ഫ്രാന്‍സിനെ

ഗോള്‍വല തൊടാനാവാതെ എതിരാളികള്‍; അപൂര്‍വ റെക്കോര്‍ഡില്‍ മെക്സിക്കോയും സ്പെയിനും; 1990 ശേഷം ആദ്യം

മെസിയോ എംബാപ്പെയോ? ലോകകപ്പില്‍ റെക്കോര്‍ഡിനും ഗോള്‍ഡന്‍ ബൂട്ടിനും വാശിയേറിയ പോരാട്ടം

എംബാപ്പെയുടെ പെനാല്‍റ്റി ഗോളില്‍ ഫ്രാന്‍സ് ക്വാര്‍ട്ടറില്‍; പാരഗ്വെയെ വീഴ്‌ത്തിയത് ഒറ്റഗോളിന്

ഫുട്‌ബോള്‍ മാത്രമല്ല, കോടികളുടെ ബിസിനസ്! റെക്കോര്‍ഡ് വരുമാനവുമായി 2026 ലോകകപ്പ്

അസ്റ്റെക്കയിലെ ഓക്‌സിജന്‍ വെല്ലുവിളി; ഇംഗ്ലണ്ട് താരങ്ങള്‍ക്ക് വയാഗ്ര ഉപയോഗിക്കാന്‍ ഗ്രീന്‍ സിഗ്‌നല്‍

Latest News

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി; ഇന്ത്യയിലെ ഏറ്റവും വലിയ ടണല്‍ ബോറിങ് മെഷീന്‍ പ്രവര്‍ത്തനം ആരംഭിക്കും; നിര്‍ണായക ഘട്ടത്തിന് തുടക്കം

ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ യാത്ര 2027-ല്‍; ആദ്യഘട്ട സര്‍വീസ് സുരത്ത്-ബിലിമോറ സെക്ഷനില്‍ നിന്ന്

ആരാണ് പുതിയ ചാമ്പ്യന്‍? വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ന്; ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍

ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ വൈറലായി; മലയാളി വ്ലോഗര്‍ അബ്ദുല്‍ ഹക്കീം യുഎഇയില്‍ അറസ്റ്റില്‍

ഡല്‍ഹിയില്‍ അതിശക്തമായ മഴ; വിമാന സര്‍വീസുകളെ ബാധിച്ചു; 15 വിമാനങ്ങള്‍ ജയ്പൂരിലേക്കും ലഖ്‌നൗവിലേക്കും വഴിതിരിച്ചുവിട്ടു

മത്സ്യബന്ധനത്തിനിടെ ബോട്ട് തകരാറിലായി; ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി; തിരച്ചലിന് നാവികസേനയുടെ ഹെലികോപ്റ്ററുകളും

ഖ്വാജ ആസിഫ് മാനസികമായി അസ്ഥിരന്‍; കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവില്ല; മോദിയെ പരിഹസിച്ചതിന് മറുപടിയുമായി കേന്ദ്രസര്‍ക്കാര്‍

കാമുകിയെ കാണാന്‍ അതിര്‍ത്തി കടന്നു; ഒടുവില്‍ മൂന്ന് മിനിറ്റിന്റെ കൂടിക്കാഴ്ച, പിന്നാലെ പാകിസ്ഥാനിലേക്ക് മടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies