ബര്‍ലിന്‍: ഫുട്ബോള്‍ രംഗത്ത് താരങ്ങളിലെ കൊറോണ ബാധ കൂടുന്നു. ക്ലബ്ബ് ഫുട്ബോളിലെ താരങ്ങളില്‍ കിലിയന്‍ എംബാപ്പേയ്ക്കാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചത്. പി.എസ്.ജി താരമായ നെയ്മറടക്കം നിരവധി പേര്‍ക്ക് കൊറോണ മുന്നേ സ്ഥിരീകരിച്ചിരുന്നു. ഫ്രാന്‍സിന്റെ താരമാണ് എംബാപ്പെ. സീസണ് കഴിഞ്ഞതോടെ താരങ്ങള്‍ നിയന്ത്രണമില്ലാതെ ഉല്ലാസയാത്രകള്‍ക്ക് പോയതോടെയാണ് പലര്‍ക്കും രോഗബാധയുണ്ടായതെന്നാണ് നിഗമനം.
യൂറോപ്പാ നേഷന്‍സ് ലീഗ് ആരംഭിച്ചതോടെ അതില്‍പെട്ട 55 രാജ്യങ്ങളിലെ താരങ്ങള്‍ക്ക് പലര്‍ക്കും മത്സരം നഷ്ടമാകും.ഫ്രഞ്ച് താരമായ എംബാപ്പെയ്ക്ക് കൊയേഷ്യയുമായുള്ള മത്സരം നഷ്ടപ്പെടും. നാളെയാണ് ഫ്രാന്‍സും ക്രൊയേഷ്യയും ഏറ്റുമുട്ടുന്നത്. ടീമിനൊപ്പം ചേരാനായി എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് കൊറോണ സ്ഥിരീകരിച്ചത്.
കഴിഞ്ഞയാഴ്ച പി.എസ്.ജിയുടെ താരങ്ങളില്‍ മൂന്ന് പേര്‍ക്ക് കൊറോണ പോസിറ്റീവായിരുന്നു. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം ആറായി.
Comments