കോപ്പന്‍ഹേഗന്‍: യുറോപ്പാ നേഷന്‍സ് ലീഗില്‍ ഇംഗ്ലണ്ടിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് ഡെന്‍മാര്‍ക്ക്. ഇന്നലെ നടന്ന മത്സരങ്ങളില്‍ ലീഷെന്‍സ്റ്റീന്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ലക്‌സംബര്‍ഗിനെ തോല്‍പ്പിച്ചു. മറ്റ് മത്സരങ്ങളില്‍ അസര്‍ബൈജാന്‍ എതിരില്ലാത്ത ഒരു ഗോളിന് സൈപ്രസിനേയും മോണ്ടേനീഗ്രോ ലക്‌സംബര്‍ഗിനേയും പരാജയപ്പെടുത്തി.
ഡെന്‍മാര്‍ക്കിനെതിരെ അവസരങ്ങള്‍ മുതലാക്കുന്നതില്‍ ഇംഗ്ലീഷ് നിര പരാജയപ്പെട്ടു. തുല്യശക്തികളുടെ പോരാട്ടത്തില്‍ ഇംഗ്ലീഷ് ഗോള്‍മുഖത്ത് 11 തവണ ഷോട്ടുകളുതിര്‍ത്തിട്ടും ഡെന്‍മാര്‍ക്കിന് ഗോളടിക്കാനായില്ല. പകുതി ശതമാനത്തിലേറെ സമയം പന്ത് കൈവശം കിട്ടിയിട്ടും ഇംഗ്ലീഷ് നിരയ്‌ക്ക് ഡെന്‍മാര്‍ക്കിന്റെ പ്രതിരോധത്തെ മറികടക്കാനാിയല്ല.
ആദ്യ മത്സരത്തില്‍ ഐസ്ലന്റിനെ പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് നില്‍ക്കുന്നത്.അടുത്ത മത്തരം വെയില്‍സിനെതിരെയാണ്. അതേസമയം ബെല്‍ജിയത്തിനോട് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോറ്റാണ് ഡെന്‍മാര്‍ക്കിന്റെ തുടക്കം. അടുത്ത മത്സരം ഫെറോ ഐലന്റുമായിട്ടാണ്.















