മയക്കു മരുന്നും ,മലയാള സിനിമയും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മയക്കു മരുന്നും ,മലയാള സിനിമയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2020, 09:54 pm IST
FacebookTwitterWhatsAppTelegram

ലഹരി മരുന്നിന്റെ പിടിയിലാണ് ചലച്ചിത്ര മേഖല എന്ന വാർത്തകൾ ഞെട്ടലോടെയാണ് പലരും കേട്ടത് . അഭ്രപാളിയിൽ മാതൃകയായി മാറിയ പലരും ഇന്ന് ജയിലഴികൾക്കുള്ളിലോ , സംശയമുനയിലോ ആണ് . മലയാളത്തിലെയും ചില താരങ്ങൾക്ക് ഇത്തരം ലഹരി മരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന ആരോപണങ്ങളും ഉയർന്നിട്ടുണ്ട് .

മുൻപ് പല മലയാള ചലച്ചിത്രങ്ങളും ഈ വിഷയം, കാലാകാലങ്ങളിൽ, അവരുടെ പ്രധാന പ്രമേയമായി കൈകാര്യം ചെയ്തിട്ടുണ്ട്. ഇന്ന് അവ നമ്മുടെ മുൻപിൽ യാഥാർത്ഥ്യമായി മാറുകയാണ്.

പല വർഷങ്ങളായി മയക്കുമരുന്നിന്റെ ലോകം പ്രമേയമായി വന്ന മലയാള ചിത്രങ്ങൾ ഇവയൊക്കെയാണ്

1 . മറിയം വന്ന് വിളക്കൂതി

മലയാള ഭാഷയിലുള്ള കോമഡി ത്രില്ലർ ചിത്രമാണ് മറിയം വന്നു വിളക്കൂതി . പുതുമുഖം ജെനിത്ത് കച്ചപ്പില്ലി രചനയും സംവിധാനവും നിർവ്വഹിക്കുകയും രാജേഷ് അഗസ്റ്റിൻ നിർമ്മിക്കുകയും ചെയ്ത ചിത്രം , എ ആർ കെ യുടെ ബാനറിലാണ് പുറത്തിറങ്ങിയത് . സിജു വിൽസൺ, കൃഷ്ണശങ്കർ, ഷബരീഷ് വർമ്മ, അൽത്തഫ് സലിം എന്നിവർ പ്രമുഖ വേഷത്തിൽ എത്തിയ ചിത്രം തീയേറ്ററുകളിൽ എത്തിയത് 2020 ജനുവരി 31നായിരുന്നു .

2 . കിളി പോയി

അജു വർഗീസും ആസിഫ് അലിയും നായകന്മാരായി അഭിനയിച്ച് 2013 ൽ പുറത്തിറങ്ങിയ മലയാള ചിത്രമാണ് കിളി പോയി . മയക്കുമരുന്നും രണ്ടു ചെറുപ്പക്കാരുടെ ജീവിതവുമായി ബന്ധപ്പെടുത്തി വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത ചിത്രം ആയിരുന്നു ഇത് .

3 . ഏകലവ്യൻ

1993 ൽ പുറത്തിറങ്ങിയ മലയാള ഭാഷാ ക്രൈം ത്രില്ലർ ചിത്രമാണ് ഏകലവ്യൻ. രഞ്ജി പണിക്കർ രചിച്ച ഈ ചിത്രത്തിൽ സുരേഷ് ഗോപി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു . സിദ്ദിഖ്, ഗീത, നരേന്ദ്ര പ്രസാദ്, വിജയരാഘവൻ, ഗണേഷ് കുമാർ, ജനാർദ്ദനൻ, മധു, ജഗതി , പപ്പു, ദേവൻ എന്നിവർ മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം കൂടിയാണ് ഏകലവ്യൻ .

4 . ജോണി വാക്കർ

രഞ്ജിത്ത് രചിച്ചു ജയരാജ് സംവിധാനം ചെയ്ത മലയാള ചിത്രമായിരുന്നു ജോണി വാക്കർ . മമ്മൂട്ടി കുറെ ചെറുപ്പക്കാർക്കൊപ്പം പ്രധാന വേഷത്തിൽ എത്തിയ ചലച്ചിത്രം കൂടിയായിരുന്നു ഇത് .

5 . സീസൺ

പദ്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത 1989 ലെ മലയാള ഭാഷാ ക്രൈം ത്രില്ലർ ചിത്രമാണ് സീസൺ. മോഹൻലാലും ഗാവിൻ പാക്കാർഡും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ആയിരുന്നു ഇത് .

 

Tags: Malayalam MoviesMalayalam Movie Industry
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

‘തളിരോമലേ…’ ഹൃദയം തൊട്ട് ചിത്രയുടെ ശബ്ദം; ‘തുടക്കം’ സിനിമയിലെ വീഡിയോ ഗാനം ഏറ്റെടുത്ത് പ്രേക്ഷകർ

25 വര്‍ഷത്തെ പരിചയം പ്രണയമായി; ഗൗരിയെ വിവാഹം ചെയ്ത് ആമിര്‍ ഖാന്‍

38 വർഷത്തിന് ശേഷം പ്രിയദർശന്റെ സംവിധാനത്തിൽ ലിസി വീണ്ടും; പരസ്യത്തിലൂടെ ക്യാമറയ്‌ക്ക് മുന്നിലേക്ക് ഗംഭീര തിരിച്ചുവരവ്; ഒപ്പം കല്യാണിയും

നന്ദനത്തിലെ ഉണ്ണിയേട്ടന് 50ൽ മാംഗല്യം; അരവിന്ദ് ആകാശ് വിവാഹിതനായി; ജീവിതസഖിയായി മലേഷ്യൻ തമിഴ് യുവതി

വർഗീയ അധിക്ഷേപം നടത്തിയെന്ന അൻസിബ ഹസന്റെ പരാതി: നടൻ ടിനി ടോമിനെതിരെ കേസെടുത്ത് കടവന്ത്ര പോലീസ്

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies