മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കു വെച്ച ഒരു കുട്ടിയുടെ വീഡിയോ ആണ് സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമായിരിക്കുന്നത് .
അതിശയകരമായ ക്രിക്കറ്റ് ഷോട്ടുകൾ കളിക്കുന്ന ഒരു കുട്ടിയുടെ വീഡിയോ ആണ് ആകാശ് ചോപ്ര പങ്ക് വെച്ചിരിക്കുന്നത് . മനോഹരമായ രീതിയിൽ ഷോട്ടുകൾ കളിക്കുന്ന കുട്ടിയിൽ ജൂനിയർ ക്രിസ് ഗെയ്‌ലിനെ കണ്ടെത്തിയിരിക്കുകയാണ് സമൂഹ മാദ്ധ്യമത്തിലെ ആരാധകർ .കുട്ടി ക്രിക്കറ്റ് ബാറ്റ് ഉപയോഗിക്കുന്ന രീതിയും ശക്തമായ ചില ഷോട്ടുകൾ കളിക്കുന്നതും ശരിക്കും ആളുകളെ വിസ്‍മയിപ്പിച്ചിരിക്കുകയാണ് .
വീഡിയോയിൽ ഇടത് കയ്യനായ കുട്ടി ബോൾ വരുന്നതും കാത്തു ഗോവണി പടിയിൽ നിൽക്കുന്നതും , തന്റെ നേരെ വരുന്ന പന്ത് വളരെ ശ്രദ്ധയോടെ ദൂരേക്ക് സ്റ്റൈലൻ ഷോട്ടുകളിൽ അടിച്ചു പായിക്കുന്നതാണ് കാണാനാവുക.
സെപ്റ്റംബർ പതിനാലാം തീയതി ആണ് “എത്ര മനോഹരമാണ് ഈ കുട്ടി ” എന്ന അടികുറിപ്പോടെ ആകാശ് ചോപ്ര വീഡിയോ പങ്കു വെച്ചത് . വീഡിയോയിൽ തന്റെ ശബ്ദം ആകാശ് ചോപ്ര ചേർത്തത് അദ്ദേഹം എത്രയധികം ആ വീഡിയോ ആസ്വദിച്ചു എന്നുള്ളതിന് വ്യക്തമായ തെളിവാണ് .
കുട്ടിയുടെ മികച്ച ബാറ്റ് സ്വിംഗിനെ പ്രശംസിക്കുന്ന ആളുകൾ പെട്ടെന്ന് തന്നെ കുട്ടിയുടെ ആരാധകർ ആയി മാറുകയായിരുന്നു .കുട്ടിയുടെ മനോഹരമായ ഷോട്ടുകളെ ഒരു ഇൻസ്റ്റഗ്രം ഉപഭോക്താവ് ക്രിസ് ഗെയ്‌ലിന്റെ ഷോട്ടുകളോടാണ് ഉപമിച്ചിരിക്കുന്നത് .മറ്റൊരു ഉപഭോക്താവ് യുവരാജ് സിംഗിന്റെ ഷോട്ടുകളോടാണ് കുട്ടിയുടെ ഷോട്ടുകൾ ഉപമിച്ചിരിക്കുന്നത് .
സോഷ്യൽ മീഡിയയിൽ വളരെ സജീവമായിരിക്കുന്ന ആകാശ് ചോപ്ര, മുൻകാലങ്ങളിലും ചെറിയ കുട്ടികൾ മനോഹരമായ ക്രിക്കറ്റ് ഷോട്ടുകൾ കളിക്കുന്ന വീഡിയോകൾ പങ്കുവച്ചിട്ടുണ്ട്. വീഡിയോകൾ പങ്കു വെക്കുന്നതിന് മുൻപ് ആകാശ് ചോപ്ര ആരാധകർക്ക് കൂടുതൽ ആസ്വാദ്യകരമാകാൻ അത്തരം ക്ലിപ്പുകളിലേക്ക് തന്റെ ശബ്ദം കൂടി ചേർക്കുക പതിവാണ് .















