രണ്ട് ദിവസമായി ഇന്ത്യയിലുടനീളം ചര്‍ച്ചചെയ്യപ്പെടുന്നത് കര്‍ഷകരും കാര്‍ഷിക ബില്ലും അതിനെരെയുള്ള പ്രതിഷേധവുമാണ്. കോണ്‍ട്രാക്ട് ഫാമിംഗ് അനുവദിക്കുകയും വിളകള്‍ ആര്‍ക്ക് വേണമെങ്കിലും വില്ക്കാന് കര്‍ഷകരെ അനുവദിക്കുകയും ചെയ്യുന്ന ബില്ലുകളെ ചരിത്രപരമെന്നാണ് പലരും വിശേഷിപ്പിച്ചത് . എന്നാല്‍ ഇതിനെതിരെ പല പ്രക്ഷോഭങ്ങളും വിമര്‍ശനങ്ങളും ഉയരുന്നുണ്ടെങ്കിലും ഒരുകൂട്ടം കാര്‍ഷിക ബില്ലിനെ പിന്തുണച്ചും രംഗത്തെത്തുന്നുണ്ട്. ഇപ്പോഴിതാ നടന് കൃഷ്ണ കുമാറാണ് കാര്‍ഷിക ബില്ലിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. ഫെയ്സ്ബുക്കിലൂടെയാണ് ബില്ലിനെ പിന്തുണച്ച് നടന് എത്തിയിരിക്കുന്നത്.
കാര്‍ഷിക ബില്ലിനെ ചിലര്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് 2 എന്നും ഡിമോണിറ്റസേഷന്‍ 2 എന്നൊക്കെയാണ് പറയുന്നതെന്നും ഇതിനെതിരെ ഇന്ത്യയിലെ കര്‍ഷകര്‍ ഇളകി മറിയുമെന്ന് പറഞ്ഞിട്ട് ഒന്നും സംഭവിച്ചില്ലെന്നും കൃഷ്ണകുമാര്‍ കുറിച്ചു. ഇന്ന് കര്‍ഷകരുടെ കയ്യില്‍ മൊബൈല്‍ ഫോണ്‍ ഉള്ളത് കൊണ്ട് പണ്ടത്തെ പോലെ അവരെ പറ്റിക്കാന്‍ കഴിയില്ലെന്നും നടന് പറയുന്നു. കര്‍ഷകര്‍ക്ക് കാര്യം മനസ്സിലായെന്നും ഇനി അവരുടെ ഉല്‍പ്പന്നങ്ങള്‍ അവര്ക്കിഷ്ടമുള്ളവര്ക്ക് നേരിട്ട് തന്നെ കൊടുക്കാമെന്നും അദ്ദേഹം കുറിച്ചു. കുറച്ചൊക്കെ പട്ടിണി മാറുമെന്നും ഇനിയും ഒരു ലോഡ് ബില്ലുകള്‍ വരാനുണ്ടെന്നും പറഞ്ഞു കൊണ്ടാണ് കൃഷ്ണ കുമാര്‍ തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.
“കാര്‍ഷിക ബില്ലും രാജ്യസഭാ കടന്നു. ചിലര്‍ ഇതിനെ സര്‍ജിക്കല്‍ സ്ട്രൈക്ക് 2 എന്നും ഡിമോണിറ്റസേഷന്‍ 2.0 എന്നൊക്കെ പറഞ്ഞു കേട്ടു. കൊള്ളാം. ഇതിനെതിരെ ഇന്ത്യയിലെ കര്‍ഷകര്‍ ഇളകി മറിയും എന്നൊക്കെയാണ് ആരൊക്കയോ പറഞ്ഞത്. ഒന്നും സംഭവിച്ചില്ല. സംഭവിച്ചത് 2 കുടുംബക്കാര്‍ക്ക് മാത്രം. ഒന്ന് UPA യില്‍ നിന്നുള്ള കുടുംബം, മഹാരാഷ്ട്രകാരാ, മറ്റൊന്ന് NDA യില്‍ നിന്നുള്ളതാ, അങ്ങ് പഞ്ചാബിലുള്ള കുടുംബം. അവരുടെ വാര്‍ഷിക വരുമാനത്തില്‍ ഒരു 10000 കോടിയും ഒരു 5000 കോടിയും പോകും അത്രേ ഉള്ളു. NDA യുടെ വനിതാ മന്ത്രി രാജി കാണിച്ചു വിരട്ടി. പ്രസിഡന്റ് എടുപിടീന്ന് രാജി വാങ്ങി സ്വീകരിച്ചു. വനിതാ മന്ത്രിയുടെ ഉള്ള പണിയും പോയി.
കര്‍ഷകരെ പണ്ടത്തെ പോലെ പറ്റിക്കാന്‍ പറ്റൂല. അവര്‍ക്കും കാര്യം മനസ്സിലായി. കയ്യില്‍ മൊബൈല്‍ ഉണ്ടല്ലോ. ഇനി കര്‍ഷകര്‍ അവരുടെ ഉത്പന്നങ്ങള്‍ അവര്ക്കിഷ്ടമുള്ളവര്ക്ക് അവര്‍ നേരിട്ട് കൊടുക്കും. ഉദാ: പണ്ട് 10 രൂപയ്ക്കു ഇടനിലക്കാരന് കൊടുത്ത സവാള ഇടനിലക്കാരന് 20 രൂപയ്ക്കു ഉപഭോക്താവിന് കൊടുക്കുന്നു. ഇനി മുതല്‍ കര്ഷകന് അതേ സാധനം 15 രൂപയ്ക്കു ഇടനിലക്കാരനെ ഒഴിവാക്കി നേരിട്ട് ഉപഭോക്താവിന് കൊടുക്കുന്നു. രണ്ടു കൂട്ടര്‍ക്കും 5 രൂപ വീതം ലാഭം. ഇരു കൂട്ടര്‍ക്കും കാര്യം പിടികിട്ടി. എല്ലാം കോംപ്ലിമെന്റ്സ് ആക്കി. അപ്പൊ നമുക്ക് പിരിയാം. കുറച്ചൊക്കെ പട്ടിണിയും മാറ്റാം. ഒപ്പം GDP യും.. ഇനിയും വരുന്നുണ്ട് ഒരു ലോഡ് ബില്ലുകള്‍.. ജയ് ഹിന്ദ്” -കൃഷ്ണ കുമാര്‍ കുറിച്ചു.
Comments