കണ്ണൂർ: കണ്ണൂർ കൂത്ത്പറമ്പ് പുറക്കളം തിരൂർകുന്ന് മഹാഗണപതി ക്ഷേത്രത്തിൽ കവർച്ച നടത്തിയ കള്ളൻ സി.സി.ടി.വി. ക്യാമറയിൽ കുടുങ്ങി. കഴിഞ്ഞദിവസമാണ് ക്ഷേത്രത്തിൽ കവർച്ച നടന്നത്. എന്നാൽ മോഷണത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
മോഷ്ടാവ് രണ്ടുതവണ ക്ഷേത്രത്തിന് മുന്നിലെത്തി നിരീക്ഷണം നടത്തിയശേഷം മുൻവശത്തെ ഗേറ്റ് ചാടിക്കടന്ന് ചുറ്റുമതിലിനകത്ത് പ്രവേശിച്ചു. പാരകൊണ്ട് cഒരു ഭണ്ഡാരത്തിന്റെ പൂട്ട് തകർത്ത് പണം കവർന്നു.
തുടർന്ന് മറ്റ് ഭണ്ഡാരങ്ങളും ക്ഷേത്രപരിസരവുമെല്ലാം നിരീക്ഷിച്ചശേഷം മറ്റൊരു ഭണ്ഡാരത്തിന്റെ പൂട്ടും തകർത്ത് അതിൽനിന്നും പണം കവർന്നു. സംഭവത്തിൽ കതിരൂർ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ക്ഷേത്രത്തിനകത്ത് കയറി ഭണ്ഡാരം തുറക്കുന്നതുൾപ്പെടെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മോഷ്ടാവിന്റെ മുഖവും സിസിടിവി വീഡിയോയിൽ വ്യക്തമാണ്.
Comments